ആസാധിക്കാ അമൃത് മഹോത്സവം മലങ്കര കത്തോലിക്കാ സഭയും വികസന പ്രസ്ഥാനമായ ശ്ശ്രേയസ്സും സംയുക്തമായി ആരംഭം കുറിച്ചു

Wayanad

ഭാരത സ്വാതന്ത്ര്യത്തിന്റെ 75 വാർഷികത്തിൽ മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾക്ക് മലങ്കര കത്തോലിക്കാ സഭയും സാമൂഹിക വികസന പ്രസ്ഥാനമായ ശ്ശ്രേയസ്സും സംയുക്തമായി ആരംഭം കുറിച്ചു. ബത്തേരി രൂപത എപ്പിസ്കോപ്പിൽ വികാരി ഫാദർ റോയി വലിയപറമ്പിൽ ദേശീയ പതാക ഉയർത്തി. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു ,സന്ദേശം നൽകി.ഫാദർ ജോൺ ചരുവിള സമ്മേളനം ഉദ്ഘാടനം ചെയ്തു. കൗൺസിലർമാരായ ശ്രീ പി വി എസ് മൂസ, ശ്രീമതി സുനി ബാബു. സിസ്റ്റർ സുമ , ഓമന കുര്യാച്ചൻ, ലൗലി പോൾസൺ, പ്രമീള വിജയൻ, പീലിപ്പോസ് നാരേക്കാട്ട് ,ഷീബ ജോർജ്, ഏലിയാസ് മാളിയേക്കൽ, പ്രിയ സാബു എന്നിവർ പ്രസംഗിച്ചു . രാഷ്ട്രത്തിനു വേണ്ടി വിശിഷ്ട സേവനം കാഴ്ചവച്ച മുൻ സൈനികൻ ശ്രീ ജോർജ് കോടാനൂരിനെ സമുചിതമായി ആദരിച്ചു .പരിപാടികൾക്ക് മാതൃ ജ്യോതിസ് മാനന്തവാടി യൂണിറ്റ് നേതൃത്വം നൽകി. പതിനാലാം തീയതി ഏറാലംമൂല ദേവാലയത്തിൽ കുട്ടികളുടെ വിവിധ പരിപാടികൾ ഉണ്ടായിരിക്കും. മലങ്കര കത്തോലിക്കാ സഭയുടെ എല്ലാ ഭവനങ്ങളിലും ദേശീയപതാക ഉയർത്തുക, കുട്ടികൾക്കും മുതിർന്നവർക്കും സെമിനാറുകൾ, ക്വിസ് മത്സരം തുടങ്ങിയവ ക്രമീകരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *