മീനങ്ങാടി: ജില്ലയിലെ മികച്ച ഹരിതകര്‍മ്മസേനക്കുള്ള പുരസ്ക്കാരം മീനങ്ങാടിക്ക്. പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍വെച്ച് നടന്ന ഹരിത കര്‍മ്മസേന സംഗമത്തില്‍ വെച്ച് കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.നസീമയല്‍ നിന്നും ഹരിതകര്‍മ്മസേന അംഗങ്ങള്‍ പുരസ്ക്കാരം ഏറ്റുവാങ്ങി. വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നുമുള്ള അജൈവമാലിന്യശേഖരണം യൂസര്‍ ഫീ കളക്ഷന്‍ നൂതന സംരഭങ്ങള്‍ എന്നിവയിലെ മികവാണ് പുരസ്ക്കാരത്തിനാധാരം.
വിവിധ വാര്‍ഡുകളിലായി 25 ബോട്ടില്‍ ബൂത്തുകള്‍ 102 മിനിമെറ്റീരിയല്‍ കളക്ഷന്‍ സെന്ററുകള്‍ ഹരിതകര്‍മ്മസേനക്ക് സ്വന്തമായി വാഹനം പ്ലാസ്റ്റിക് ഷ്രഡ്ഡിംഗ് യൂണിറ്റ് , ബെയിലിംഗ് മെഷീന്‍, തുമ്പൂര്‍മുഴി കമ്പോസ്റ്റ് എന്നിവ മാലിന്യനിര്‍മാര്‍ജനത്തിനും സംസ്കരണത്തിനുമായി ഒരുക്കിയിട്ടുണ്ട്.
ഹരിതകര്‍മ്മസേനയുടെ നേതൃത്വത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഒമ്പതിനായിരത്തി മുന്നൂറ്റി എവുപത്തൊന്നു വീടുകളിലും സ്ഥാപനങ്ങളില്‍ നിന്നുംമായി ഏകദേശം ഒമ്പതര ടണ്‍ മാലിന്യങ്ങള്‍ ശേഖരിക്കുകയും ശാസ്ത്രീയമായി തരം തിരിച്ച് ക്ലീന്‍ കേരള കമ്പനിക്ക് കൈമാറുകയും ചെയ്തു. ജനകീയ ഹോട്ടലിന്റേയും പഞ്ചായത്ത് ബസ്റ്റാന്റില്‍ പ്രവര്‍ത്തിക്കുന്ന ഗ്രീന്‍സ് കഫ്റ്റീരിയയുടെ ചുമതലയും ഹരിതകര്‍മ്മസേന കണ്‍സോര്‍ഷ്യത്തിനാണ്.
മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളുടെ മികവിനംഗീകാരമായി നവകേരള പുരസ്കാരവും മീനങ്ങാടി ലഭിച്ചിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍, ജില്ലാ കളക്ടര്‍ എ. ഗീത ഐ.എ.എസ്,കെ.ഇ വിനയന്‍, പി.ജയരാജന്‍. വി.കെ ശ്രീലത, ഇ.സുരേഷ് ബാബു, പി.വാസുപ്രദീപ്, കെ.പി നുസ്‍റത്ത്, ബേബി വര്‍ഗ്ഗീസ്, ഉഷ രാജേന്ദ്രന്‍, എല്‍.ഡോറിസ്, വി.ഖമറുന്നീസ, സി.ആര്‍. നിധീഷ് എന്നിവര്‍ സന്നിഹിതരായിരുന്നു.