ബായിസാക്ക് യൂത്ത് റിസോഴ്സ് സെന്റർ & ട്രൈബൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ബെദി ആട്ട 2022 മഡ് ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു.
കുടുംബശ്രീ മിഷൻ വയനാട് തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതി തിരുനെല്ലി സി ഡി എസ്സ് ബായിസാക് യൂത്ത് റിസോഴ്സ് സെന്റർ ആൻഡ് ട്രൈബൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ബെദി ആട്ട 2022 മഡ് ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ 20 ട്രൈബൽ യൂത്ത് ക്ലബ്ബിലെ അംഗങ്ങൾ പങ്കെടുത്തു. ചടങ്ങിന് വയനാട് ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഫ്ലാഗ് ഹോസ്റ്റ് ചെയ്തു. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. വി. ബാലകൃഷ്ണൻ നിർവഹിച്ചു. ചടങ്ങിന്റെ ആദ്യക്ഷത തിരുനെല്ലി സ്പെഷ്യൽ പ്രൊജക്റ്റ് കോർഡിനേറ്റർ സായി കൃഷ്ണൻ.ടി.വി നിർവ്വഹിച്ചു.
ഒന്നാം സമ്മാനമായ ബായിസാക്ക് എവറോളിംഗ് ട്രോഫിയും കേരള ബാങ്ക് കാട്ടിക്കുളം ശാഖ നൽകിയ 5000 രൂപയുടെ ക്യാഷ് പ്രൈസും റൈഡേഴ്സ് യൂത്ത് ക്ലബ്ബ് നാഗമനയും, രണ്ടാം സമ്മാനമായ ബായിസാക്ക് എവറോളിംഗ് ട്രോഫിയും ദീപം ലൈറ്റ് ആൻഡ് സൗണ്ട് നൽകിയ 3000 രൂപയുടെ ക്യാഷ് പ്രൈസും അംബേദ്ക്കർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബും, മൂന്നാം സമ്മാനം കണ്മഷി ചിക്കൻ സ്റ്റാൾ നൽകിയ ആയിരം രൂപ യുടെ ക്യാഷ് പ്രൈസ് പി.എ.ജെ. യൂത്ത് ക്ലബ്ബ് അടുമാരി, മലർവാടി യൂത്ത് ക്ലബ്ബ് തിരുനെല്ലി എന്നിവർ നേടി. അംബേദ്ക്കർ ആർട്സ് ആൻഡ് സ്പോർട്സ് യൂത്ത് ക്ലബ്ബിലെ അഭിരാം മികച്ച കളിക്കാരനായും, റൈഡേഴ്‌സ് യൂത്ത് ക്ലബ്ബ് നാഗമനയിലെ പ്രശാന്ത് മികച്ച ഗോളി ആയും തിരഞ്ഞെടുത്തു.
ചടങ്ങിൽ 14 വാർഡ് മെമ്പർ ഷിജിത്ത്. പി, 17 വാർഡ് മെമ്പർ ബേബി മാഷ്, 15 വാർഡ് സി.ഡി.എസ് മെമ്പർ ജയന പ്രമോദ്, 13 വാർഡ് സി.ഡി.എസ്. മെമ്പർ ബിന്ദു ഹരി, തൃശ്ശിലേരി ബഡ്‌സ് സ്കൂൾ പ്രിൻസിപ്പൽ ആഷിക്ക് . പി, തിരുനെല്ലി സ്പെഷ്യൽ പ്രൊജക്റ്റ് അസിസ്റ്റന്റ് കോർഡിനേറ്റർ രൂപശ്രീ.പി , അകൗണ്ടെന്റ്റ് നീതു.പി.കെ, ബായിസാക്ക് കോർഡിനേറ്റർ പ്രസാദ് പി, കേരളബാങ്ക് പ്രധിനിധി നിഷാന്ത് പി, ദീപം ലൈറ്റ് ആൻഡ് സൗണ്ട് പ്രതിനിധി അർജുൻ അശോകൻ , കാട്ടിക്കുളം കണ്മഷി ചിക്കൻ സ്റ്റാൾ പ്രധിനിധി മുഹമ്മദ് അസി എന്നിവർ പങ്കെടുത്തു.