തൊഴിലുറപ്പ് പദ്ധതിയെ തകർക്കാനുള്ള കേന്ദ്ര സർക്കാർ നിക്കത്തിനെതിരെ കോടതിയെ സമീപിക്കും.കെ.കെ.അബ്രഹാം.
മാനന്തവാടി- ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ തകർക്കാനുള്ള കേന്ദ്ര സർക്കാർ നിക്കത്തിനെതിരെ ഐ.എൻ.ടി.യു.സി തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ് മാനന്തവാടി പോസ്റ്റോഫിസ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.രാവിലെ 10 മണിക്ക് ആരംഭിച്ച മാർച്ചിൽ നൂറുകണക്കിന് സ്ത്രീകളുൾപ്പെടെയുള്ള തൊഴിലാളികൾ പങ്കെടുത്തു. കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.കെ.അബ്രഹാം ഉദ്ഘാടനം ചെയ്തു. പാർലമെന്റ് പാസാക്കിയ നിയമത്തിന് വിരുദ്ധമായി തൊഴിലാളിക്ക് ജോലി നിഷേധിച്ചാൻ കോടതിയെ സമീപിച്ചും തൊഴിലാളികളെ സംരക്ഷിക്കുമെന്ന് കെ.കെ.അബ്രഹാം പറഞ്ഞു.പടക്കുട്ടിൽ ജോർജ് അദ്ധ്യക്ഷത വഹിച്ചു.എം.ജി.ബിജു.ടി.എ.റെജി, നാരായണവാര്യർ, ജോസ് പാറക്കൽ, വിനോദ് തോട്ടത്തിൽ, എം.പി.ശശികുമാർ, ഗിരിജാ സുധാകരൻ,സണ്ണി പാലിൻ, ലീലാകൃഷ്ണൻ, ഉഷാവിജയൻ, ജോസ് കൈനി, ഇബ്രാഹിം മുതുകേടൻ,ജോബി ജോസഫ് പ്രസംഗിച്ചു.