അങ്കണവാടിയില്‍ പാലും മുട്ടയും പദ്ധതി തുടങ്ങി

Wayanad

വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ അങ്കണവാടി കുട്ടികള്‍ക്ക് പാലും മുട്ടയും വിതരണം ചെയ്യുന്ന പദ്ധതിയുടെ മാനന്തവാടി ബ്ലോക്ക് അഡീഷണല്‍ ഐ.സി.ഡി.എസ്തല ഉദ്ഘാടനം തോണിച്ചാലില്‍ നടന്നു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി വിതരണോദ്്ഘാടനം നിര്‍വഹിച്ചു. തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ പാലും ചൊവ്വ, വെള്ളി ദിവസങ്ങളില്‍ മുട്ടയും നല്‍കുന്ന പദ്ധതിയാണിത്. ചടങ്ങില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജോയ്‌സി ഷാജു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി. കല്യാണി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി. ചന്ദ്രന്‍, ഇന്ദിരാ പ്രേമചന്ദ്രന്‍, ബി.എം വിമല, വി.ബാലന്‍, രമ്യ താരേഷ്, എടവക ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം.പി വത്സന്‍, എം.കെ ബാബുരാജ്, സി.എം സന്തോഷ് ,സി.ഡി.പി.ഒ സിസിലി, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് തരുവണ ജിഎച്ച്എസ്എസ് എസ്.പി.സി യൂണിറ്റ് അവതരിപ്പിച്ച ഫ്‌ലാഷ് മോബും അരങ്ങേറി. മാനന്തവാടി അഡീഷണല്‍ ഐസിഡിഎസില്‍ നൂറ് അങ്കണവാടികളാണ് പ്രവര്‍ത്തിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *