ജുനൈദ് കൈപ്പാണി ജനതാദൾ എസ് ജില്ലാ ജനറൽ സെക്രട്ടറി

Wayanad

കൽപ്പറ്റഃ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും എൽ.ഡി.എഫ് ജില്ലാ പഞ്ചായത്ത് പാർലമെന്ററി പാർട്ടി ലീഡറുമായ ജുനൈദ് കൈപ്പാണിയെ ജനതാദൾ എസ് ജില്ലാ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തു. ജെ.ഡി.എസ് ജില്ലാ നിർവാഹക സമിതി യോഗത്തിലാണ് പുതിയ ജനറൽ സെക്രട്ടറിയെ തിരഞ്ഞെടുത്തത്. വിദ്യാർത്ഥി ജനതാദൾ സംസ്ഥാന പ്രസിഡന്റ്,ദേശീയ സെക്രട്ടറി എന്നീ നിലകളിലും യുവജനതാദൾ സംസ്ഥാന സെക്രട്ടറി,ദേശീയ സമിതിയംഗം എന്നീ ചുമതലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ജനതാദൾ എസ് സംസ്ഥാന കമ്മിറ്റിയംഗമായും ജില്ലാ വൈസ് പ്രസിഡന്റായും ചുമതല വഹിച്ചിരുന്നു.

യുവജനസേവാദൾ ദേശീയ പ്രസിഡന്റ്, മാതൃഭൂമി സ്റ്റഡി സർക്കിൾ ജില്ലാ പ്രസിഡന്റ്,മൗലാനാ ആസാദ് കൾച്ചറൽ ഫോറം സ്റ്റുഡന്റ്സ്‌ വിങ്ങ് സംസ്ഥാന കൺവീനർ,കേരള മദ്യ വർജ്ജന സമിതി സംസ്ഥാന വർക്കിങ് പ്രസിഡന്റ്‌, ബസ് പാസഞ്ചേഴ്‌സ് കൗൺസിൽ ജില്ലാ സെക്രട്ടറി എന്നി ചുമതലകളും വഹിച്ചിട്ടുണ്ട്. ഹിന്ദ് മസ്ദൂർ സഭ(എച്ച്‌.എം.എസ്) ജില്ലാ സെക്രട്ടറിയും
ലെറ്റസ്‌ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനും അഗ്രിലാഡ്‌ ,പ്രോഗ്രസ്സ് ഫൗണ്ടേഷൻ ഡയറക്ടറുമാണ്. കേരള ചേമ്പർ ഓഫ് ഡിസ്ട്രിക്ട് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി,
സുഗതവനം ചാരിറ്റബിൾ ട്രസ്റ്റ് സംസ്ഥാന കോർഡിനേറ്റർ, വൈഡ് ലൈവ് ന്യൂസ് പോർട്ടലിന്റെ എഡിറ്റർ,കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ(കില) യുടെ എക്സ്റ്റൻഷൻ ഫാക്കൽറ്റി
എന്നീ നിലകളിലും പ്രവർത്തിക്കുന്നുണ്ട്.

സാമൂഹ്യ-സാംസ്ക്കാരിക രംഗത്ത് നിറഞ്ഞു നിൽക്കുന്ന സജീവ സാന്നിധ്യം കു‌ടിയായ ജുനൈദ് നിരവധി പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. ‘രാപ്പാർത്ത നഗരങ്ങൾ’ എന്ന യാത്രാവിവരണത്തിനു മീഡിയ എക്സലൻസി അവാർഡു ലഭിച്ചിട്ടുണ്ട്. മികച്ച പൊതുപ്രവർത്തകനുള്ള ധർമികം അവാർഡും ശ്രീനാരായണ ഗുരു സംസ്‌കാരിക പരിഷത്ത് പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

ഹൈസ്കൂൾ കാലഘട്ടത്തിൽ എസ്.എഫ്.ഐ യിലൂടെയാണ് ജുനൈദിന്റെ രാഷ്ട്രീയ പ്രവേശം. എസ്.എഫ്.ഐ. വെള്ളമുണ്ട യൂണിറ്റ് പ്രസിഡന്റ്,പനമരം ഏരിയ പ്രസിഡന്റ് , ഏരിയ സെക്രട്ടറി, വയനാട് ജില്ലാ കമ്മിറ്റിയംഗം എന്നി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ആ കാലയളവിൽ വയനാട്ടിൽ നടന്ന സ്കൂളുകളിലെ കമ്പ്യൂട്ടർ പഠന ഫീസ് സമരം ,വയനാട് ഗവ. എഞ്ചിനീയറിംഗ് കോളേജ് ജില്ലയിൽ തന്നെ നിലനിർത്തണമെന്നാവശ്യപെട്ട് നടന്ന സമരം, ബസ് കൺസെൻഷനുമായി ബന്ധപ്പെട്ട സമരം തുടങ്ങി നിർണായകമായ നിരവധി വിദ്യാർത്ഥി പ്രക്ഷോഭങ്ങളിൽ മുൻ നിരയിൽ നിന്ന്കൊണ്ട് പങ്കാളിയായിട്ടുണ്ട്.

2004 ൽ രജനി എസ് ആനന്ദ് എന്ന നിർദ്ധന വിദ്യാർത്ഥിനിയുടെ ആത്മഹത്യയിലേക്ക് നയിച്ച സ്വാശ്രയ വിദ്യാഭ്യാസ കച്ചവടത്തിനെതിരെയും ജാതിവെറിക്കെതിരെയും കേരളത്തിൽ വ്യാപകമായി നടന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിന്റെ ഭാഗമായി വയനാട്ടിൽ നടന്ന സമരങ്ങളിൽ ഹൈസ്കൂൾ വിദ്യാർത്ഥിയായിരുന്നിട്ടും നേതൃത്വപരമായ പങ്ക് വഹിച്ചു ശ്രദ്ധേയമാകാൻ ജുനൈദ് കൈപ്പാണിക്ക് സാധിച്ചിട്ടുണ്ട്.

കോളേജ് കാലഘട്ടത്തിലാണ് വിദ്യാർത്ഥി ജനതയിൽ ആകൃഷ്ടനാവുന്നത്‌. ഇന്ത്യൻ രാഷ്ട്രീയത്തിലെ സോഷ്യലിസ്റ്റ് പരീക്ഷണങ്ങളെകുറിച്ചുളള വായനകൾ ജുനൈദിനെ ജനതാ രാഷ്ട്രീയത്തിലെത്തിച്ചു.
സോഷ്യലിസ്റ്റ് സ്റ്റുഡന്റസ് ഓർഗനൈസേഷന്റെ മാനന്തവാടി നിയോജക മണ്ഡലം പ്രസിഡന്റ്, ജില്ലാ സെക്രട്ടറി, 2007 ഫെബ്രുവരിയിൽ ചങ്ങനാശ്ശേരി വെച്ച് നടന്ന സംസ്ഥാന സമ്മേളനത്തോടെ എസ്.എസ്.ഒ സംസ്ഥാന കമ്മിറ്റിയംഗമായി.

കർണാടകയിൽ വീരേന്ദ്ര പാട്ടീൽ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ക്യാമ്പസ് വിദ്യാർത്ഥി രാഷ്ട്രീയവും സ്റ്റുഡന്റ് യൂണിയൻ ഇലക്ഷനും നിരോധിച്ചിരുന്നു. രണ്ട് പതിറ്റാണ്ടുകൾ പിന്നിട്ട ആ നിരോധനം മറികടക്കാൻ ഓർഡിനൻസ് ഇറക്കി ക്യാമ്പസ് രാഷ്ട്രീയം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് വിദ്യാർത്ഥി ജനതാദൾ കർണാടക ഘടകം 2008 ജുലൈയിൽ ബാംഗ്ലൂർ റേസ് കോഴ്സ്‌ ജംഗ്ഷനിൽ നടത്തിയ ” Re-introduce student politics ” എന്ന മുദ്രാവാക്യം കൊണ്ട് ശ്രദ്ധേയമായ ഉപവാസ സമരത്തിൽ പങ്കെടുത്തിട്ടുണ്ട്. കർണാടക ജനതാദൾ രാഷ്ട്രീയത്തിലെ പ്രമുഖരുമായി അടുത്ത സൗഹൃദ വലയമുണ്ടാകാൻ വിദ്യാർത്ഥി ജനതാദൾ ദേശീയ സെക്രട്ടറിയായി പ്രവർത്തിച്ചത് ജുനൈദ്ന് സഹായകമായി.

2011ൽ വിദ്യാർത്ഥി ജനതാദളിന്റെ കേരളാ യൂണിവേഴ്സിറ്റി യൂണിയൻ പാർലിമെന്ററി പാർട്ടി ലീഡറായും തുടർന്ന് യൂണിവേഴ്സിറ്റി യൂണിയൻ വൈസ് ചെയർമാനായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
കേരള യൂണിവേഴ്സിറ്റി യൂണിയന്റെ ചരിത്രത്തിലെ ആദ്യത്തെ വയനാട്ടുകാരനായ വൈസ് ചെയർമാൻ എന്ന പ്രത്യേകതയുമുണ്ട്.
അന്ന് ജനതാദൾ എസ് ദേശീയ പ്രസിഡന്റും മുൻ പ്രധാനമന്ത്രിയുമായ ദേവഗൗഡയുടെ പ്രത്യേക അഭിനന്ദനത്തിനു അർഹനായിട്ടുണ്ട്.

കോമേഴ്‌സിൽ ബിരുദവും ബിരുദാനന്തര ബിരുദവും ബി.എഡും ഉള്ള ജുനൈദ് മനഃശാസ്ത്രത്തിൽ പി.ജി.യും കരസ്ഥമാക്കിയിട്ടുണ്ട്. വെള്ളമുണ്ടയിൽ ജനനം. പിതാവ് മമ്മൂട്ടി കൈപ്പാണി. മാതാവ് സുബൈദ.ഭാര്യ ജസ്‌ന ജുനൈദ്(അധ്യാപിക). മകൻ ആദിൽ ജിഹാൻ.മകൾ ജെസ ഫാത്തിമ.

എ.യു.പി.സ്കൂൾ വെള്ളമുണ്ട, ജി.എം.എച്ച്.എസ്.എസ് വെള്ളമുണ്ട, സെന്റ്ജോസഫ് എച്ച്.എസ്.എസ് കല്ലോടി എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം. കാലിക്കറ്റ് യൂണിവേഴ്സിറ്റി,കേരള സർവകലാശാല,അണ്ണാമലൈ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലാണു
ഉപരിപഠനം.

ലെറ്റസ്‌ എഡ്യൂക്കേഷൻ സെന്റർ, നല്ലൂർനാട്‌ എ.എം.എംആർ ഗവ.ഹയർസെക്കണ്ടറി സ്കൂൾ,മഹാരാഷ്ട്ര നാസിക് ഇംഗ്ലിഷ് സ്കൂൾ,സിദ്റ ലിബറൽ ആർട്സ് ആന്റ് സയൻസ് കോളേജ് എന്നിവിടങ്ങളിൽ അധ്യാപകനായി പ്രവർത്തിച്ച ജുനൈദ് മികച്ചൊരു വിദ്യാഭ്യാസ പ്രവർത്തകൻ കൂടിയാണ്.

കിലയുടെയും ഡിജിറ്റൽ സർവകലാശാലയുടെയും സഹകരണത്തോടെ ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി നടത്തുന്ന ‘വികേന്ദ്രീകരണവും പ്രാദേശികഭരണ നിർവഹണവും’ എന്ന സർട്ടിഫിക്കറ്റ് കോഴ്സ്‌ പൂർത്തിയാക്കിയ ജുനൈദ് നിലവിൽ ‘ജനാധിപത്യത്തിന്റെ അകവും പുറവും’ എന്ന ഗ്രന്ഥരചനയുടെ പണിപ്പുരയിലാണ്.

ജനപ്രതിനിധി എന്ന നിലക്ക് വികസന പ്രവർത്തനങ്ങളിലും പൊതുപ്രവർത്തന രംഗത്തും വ്യത്യസ്തവും നവീനവുമായ ശൈലിയും സമീപനവും സ്വീകരിച്ചുകൊണ്ടുള്ള ജുനൈദിന്റെ ജനകീയ മുന്നേറ്റം മാതൃകാപരവും പ്രശംസനീയവുമാണ്.

*#പഞ്ചായത്ത് ടോക്ക് സീരീസ്* ദേശീയ-അന്താരാഷ്ട്ര മാധ്യമങ്ങളിലടക്കം ഇടം പിടിച്ചതും പ്രമുഖ ഇംഗ്ലീഷ് ജേണലുകളിൽ സ്റ്റോറി ന്യൂസായി പ്രസിദ്ധീകരിക്കപ്പെട്ടതുമായ പഞ്ചായത്ത് ടോക്ക് സീരീസാണ് ജുനൈദ് കൈപ്പാണിയുടെ ഏറെ ശ്രദ്ധേയമായ മുന്നേറ്റം.
അധികാരവികേന്ദ്രീകരണത്തെയും പ്രാദേശിക ഭരണ നിർവഹണത്തിന്റെയും കേരളീയ അനുഭവങ്ങൾ പുതിയ കാലവുമായി ചേർത്തുകൊണ്ട് സമഗ്രമായി മനസ്സിലാക്കാൻ പറ്റുന്നവിധം
ലളിതമായ വിവരിക്കുന്ന ജുനൈദിന്റെ യൂ ട്യൂബ് വീഡിയോ സീരീസാണ്
പഞ്ചായത്ത്‌ ടോക്. കേരളത്തിലെ സവിശേഷമായ സാഹചര്യത്തിൽ
അടിസ്ഥാനവിഷയങ്ങളിൽ ഊന്നിക്കൊണ്ട്
അധികാര വികേന്ദ്രീകരണവും
ആസൂത്രണവും പഞ്ചായത്ത് സംവിധാനവും പ്രാദേശിക ഭരണനിർവഹണവും ജനപ്രതിനിധികളുടെ ചുമതലയും
ഹ്രസ്വമായി അവതരിപ്പിക്കുന്നു എന്നത് ടോക്ക് സീരീസിന്റെ പ്രത്യേകതയാണ്.

കേരള സമൂഹത്തിൽ ഉയർന്നുവരുന്ന അഭിലാഷങ്ങളും ശ്രോതാക്കളായ
ജനപ്രതിനിധികളുന്നയിക്കുന്ന പ്രായോഗികമായ ആവശ്യങ്ങളുമായി ബന്ധപ്പെട്ടുള്ള എല്ലാ തലത്തിലുള്ള ആശയങ്ങളും വിഷയങ്ങളും ചർച്ച ചെയ്ത്‌ ടോക് സീരീസുകൾ മുന്നേറുകയാണ്.

#വികസന മധുര സംഗമംഃഃഉൽഘാടനത്തിന് ‘ന്യൂ ജെൻ സ്‌റ്റൈൽ’ സ്വീകരിച്ചു കൊണ്ട് ഡിവിഷനിൽ നടത്തുന്ന
വികസന മധുര സംഗമങ്ങളാണ് മറ്റൊരു പ്രത്യേകത.
ജില്ലാ പഞ്ചായത്ത് നടപ്പിലാക്കിയ വികസന നേട്ടങ്ങളുടെ ഗുണഭോക്താക്കൾ അതാത് പ്രദേശത്ത് ഒത്തുചേർന്ന്മ ധുരം പങ്കിട്ട്
ആഘോഷിക്കുന്ന പൂർത്തിയായ പദ്ധതികളുടെ സമർപ്പണ ചടങ്ങാണ് ‘വികസന മധുര സംഗമം’ കേവല ഉൽഘാടന പരിപാടിക്കപ്പുറത്ത് ജനങ്ങളുടെ വികസനത്തെ സംബന്ധിച്ചുള്ള ആശയ സ്വരൂപണം കൂടി ഉദ്ദേശിച്ചുകൊണ്ടുളള കൂട്ടായ്മയാണ് ‘വികസന മധുര സംഗമം’.

ഡിവിഷന്റെ സമഗ്രവും സമ്പൂർണവുമായ പുരോഗതി ജനപങ്കാളിത്തതോടെ ഉറപ്പുവരുത്തുക എന്നതാണ് ഇത്തരം കൂട്ടായ്മകളിലൂടെ ലക്ഷ്യമിടുന്നത് ജനപ്രതിനിധികൾ അവരവരുടെ പദ്ധതി പൂർത്തീകരിച്ചതിനു ശേഷമുള്ള സമർപ്പണത്തെ പരമ്പരാഗത ഉൽഘാടന ചടങ്ങായ നാട മുറിക്കുക എന്ന കേവല പ്രതീകാത്മക സമീപനം സ്വീകരിക്കുമ്പോൾ ‘വികസന മധുര സംഗമം’ എന്ന വ്യത്യസ്തമായ ജുനൈദ് കൈപ്പാണിയുടെ ഉൽഘാടന ആശയം വേറിട്ട അനുഭവമായി ജനങ്ങൾ ഏറ്റെടുക്കുകയാണ്.

#ലീഡർഷിപ് ഇൻസ്റ്റിറ്റ്യൂട്ട് (എൽ.ഐ.പി.പി)ഃഃജുനൈദ് കൈപ്പാണി ഡിവിഷനിൽ വിജയകരമായി നടപ്പിലാക്കുന്ന വിദ്യാഭ്യാസ പരിശീലന പരിപാടിയായ എൽ.ഐ.പി.പി.
(ലീഡർഷിപ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പൊളിറ്റിക്കൽ പ്രാക്ടീസസ്) മാതൃകാ വിദ്യാഭ്യാസ പദ്ധതിയാണ്. ഒമ്പതാം തരം മുതൽ ഡിഗ്രി ഒന്നാം വർഷം വരെയുള്ള മിടുക്കരായ വിദ്യാർത്ഥികൾക്കാണ് പരിശീലനം നൽകുന്നത്.
പത്ത് മാസത്തെ കാലാവധിയുള്ള സൗജന്യ പരിശീലന പരിപാടിയാണിത്.
വിദ്യാർത്ഥികളെ തികച്ചും സൗജന്യമായിട്ടാണ് പരിശീലനത്തിനായി പരിഗണിക്കുന്നത്. മൈക്രോ ബാച്ചുകളായി തിരിച്ചാണ് സെഷനുകൾ ക്രമീകരിച്ചിരിക്കുന്നത്. പ്രസംഗം,എഴുത്ത്,സംഘാടനം, പൊതുപ്രവർത്തനം എന്നിവയിൽ വിദഗ്ധരുടെ നേതൃത്വത്തിൽ പ്രായോഗിക പരിശീലനം നൽകുക എന്നതാണ് പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്.

#ഗോത്ര ക്ഷേമംഃഃ
ഗോത്രാഭിവൃദ്ധി ലക്ഷ്യമാക്കി ജുനൈദ് കൈപ്പാണിയുടെ നേതൃത്വത്തിൽ നടത്തുന്ന ഊര് സമ്പർക്ക പരിപാടിയാണ്‌ ‘ഗോത്ര ക്ഷേമം’.സര്‍ക്കാറുകള്‍ ആദിവാസികള്‍ക്കായി പ്രഖ്യാപിക്കുന്ന വിവിധ പദ്ധതികളുടെ ഗുണ ഫലങ്ങള്‍ യാഥാര്‍ത്ഥ ഗുണഭോക്താക്കള്‍ക്കാണ് ലഭിക്കുന്നതെന്ന് ഉറപ്പുവരു ത്തുക,ആദിവാസി വികസന ഫണ്ടുകള്‍ ഫലപ്രദമായി വിനിയോഗിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കുക,
സ്വതവേ ഉള്‍വലിഞ്ഞു നില്‍ക്കുന്ന ഗോത്ര ജനതയെ അവരുടെ അവകാശങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തി വിവിധ വികസന പദ്ധതികളില്‍ പങ്കാളികളാക്കുക,ആരോഗ്യ, വിദ്യാഭ്യാസ കാര്യങ്ങളിൽ ഇടപെടുക,
വിവിധ സര്‍ക്കാര്‍, സര്‍ക്കാരിതര സംഘടനകളുടെ ക്ഷേമ പരിപാടികള്‍ കൃത്യമായി ആദിവാസി വിഭാഗങ്ങളില്‍ എത്തിക്കുക,ലഹരി വിമുക്ത കോളനികളായി മാറ്റുന്നതിന് നിരന്തരമായ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുക,ഗോത്ര വിഭാഗങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി കൃത്യമായ ഇടപെടലുകള്‍ നടത്തുക,
വ്യക്തികളേയും സംഘടനകളേയും കണ്ടെത്തി വളരെ പിന്നോക്കം നില്‍ക്കുന്നവരെ അവരുടെ മുന്നില്‍ എത്തിച്ച് ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കുക,പഠന പിന്നോക്കാവസ്ഥ പരിഹരിക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻ നിർത്തിയുള്ള ബഹുമുഖ പദ്ധതിയാണ് ഗോത്ര ക്ഷേമം മുന്നോട്ട് വെക്കുന്നത്.

#ഹാപ്പിനെസ് വോയിസ്ഃഃവെള്ളമുണ്ട ഡിവിഷനിലെ പൗരന്മാരുടെ സന്തോഷം നിലനിർത്തുകയും സംരക്ഷിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച മാനസികാരോഗ്യ പരിപാടിയാണ്‌ ‘ഹാപ്പിനെസ് വോയിസ്‌ ‘ സന്തോഷ സ്വരം. വിദഗ്ധ മനഃശാസ്ത്രജ്ഞരുടെയും കൗൺസിലർമാരുടെയും സഹായത്തോടെയാണ് പരിപാടി ഡിവിഷനിൽ നടപ്പിലാക്കുന്നത്. 2022 ലെ ലോക സന്തോഷ ദിനത്തിൽ ആരംഭിച്ച പരിപാടിക്ക് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സന്തോഷം എന്തെന്ന് പലരും മറന്നു പോകുന്ന ഒരു അവസ്ഥയാണ് നിലവിൽ ഉള്ളത്. സന്തോഷിക്കുവാനോ മനസ്സ് തുറന്നു ചിരിക്കുവാനോ ആർക്കും സമയമില്ലാത്ത ഒരു കാലഘട്ടമാണിത്. നഷ്ടപെട്ടുകൊണ്ടിരിക്കുന്ന സന്തോഷം വീണ്ടെടുക്കുക എന്നതാണ് ‘ഹാപ്പിനെസ് വോയിസ് ‘എന്ന പരിപാടി കൊണ്ട് ലക്ഷ്യമിടുന്നത്. ഏറ്റവും വിലപ്പെട്ടത് സന്തോഷമാണെന്ന തിരിച്ചറിവും ബോധ്യവും പൗരന്മാരിൽ ഉണ്ടാകുക എന്നതാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം. വികസനത്തിന്റെ മാനദണ്ഡം സാമ്പത്തികവും ഭൗതികവുമായ അളവുകോലില്‍ നിന്നും മാറ്റി ജനങ്ങളുടെ സൗഖ്യവും സന്തോഷവും കൂടി കണക്കിലെടുത്താണ് ശരിയായ വികസനം വിലയിരുത്തേണ്ടതെന്ന കാഴ്ചപ്പാടാണ് ‘ഹാപ്പിനസ് വോയ്‌സ്‌’എന്ന പുതിയ ആശയത്തിനും ആലോചനക്കും രൂപം കൊടുത്തെന്ന് ജുനൈദ് കൈപ്പാണി പറയുന്നു. സാമ്പത്തികവും സാമൂഹികവും ശാസ്ത്രീയവുമായ വളര്‍ച്ചയുടേയും പുരോഗതിയുടേയും നടുവിലും മനുഷ്യനെ അസ്വസ്ഥനും സമാധാനമില്ലാത്തവനുമൊക്കെയാക്കി മാറ്റുന്നത് എന്തൊക്കെയാണ് എന്ന ആലോചനകള്‍ ഏറെ പ്രസക്തമാക്കുകയാണ് ഈ പദ്ധതി.

സമീപനത്തിലും ചിന്താഗതിയിലും സര്‍വോപരി ജീവിത ശൈലിയിലും വന്ന ആനാരോഗ്യകരമായ പ്രവണതകളും സ്വഭാവങ്ങളുമാണ് പലപ്പോഴും മനുഷ്യന്റെ സമാധാനം കെടുത്തുന്നത് എന്നാണ് ഇവ്വിഷയകമായി ‘ഹാപ്പിനെസ് വോയിസ്’ അഭിപ്രായപ്പെടുന്നത്. മനുഷ്യന് സമാധാനവും സന്തോഷവും നല്‍കുന്ന വികസനവും പുരോഗതിയും ഭരണകൂടങ്ങൾ സാക്ഷാല്‍ക്കരിച്ചാലും ചിന്താഗതിയിലും ജീവിത ശൈലിയും അടിയന്തിരമായ മാറ്റം ഓരോ വ്യക്തികളിലും ഉണ്ടായാൽ മാത്രമേ ഒരു നാടിന്റെ സമ്പൂർണ പുരോഗതി ഉറപ്പുവരുത്താൻ സാധിക്കുകയുള്ളു എന്നാണ് ഹാപ്പിനെസ് വോയിസ് പറയുന്നത്.

വികാരവായ്പുകളും സൗഹൃദവും പങ്കുവെക്കുന്നത്‌ ആരോഗ്യകരമായ സാമൂഹിക മാറ്റങ്ങള്‍ക്ക് വഴിയൊരുക്കും. ആധുനിക ലോകത്തിന്റെ സ്വന്തത്തിലേക്കുള്ള ചുരുങ്ങലുകളില്‍ നിന്നും സൗഹാര്‍ദ്ധത്തിന്റെ വിശാലമായ അന്തരീക്ഷം സൃഷ്ടിക്കുവാനും നന്മയില്‍ സഹകരിക്കാനും എല്ലാവരുടേയും സന്തോഷവും ക്ഷേമവും ആഗ്രഹിക്കാനും
വ്യക്തികളെ പ്രാപ്തമാക്കണം. വ്യക്തി ജീവിതത്തിലും സാമൂഹ്യ പരിസരത്തിലും സന്തോഷം കണ്ടത്തുവാനുള്ള ചിന്തകള്‍ സജീവമാക്കുവാന്‍ ഹാപ്പിനെസ്സ് വോയിസ്ന്റെ സഹായം സദാ സജ്‌ജമാണ്‌.

#വികസന സഭഃഃ
വയനാട് ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷന്റെ സമഗ്രവും സമ്പൂർണ്ണവുമായ വികസനത്തിനായ് പൊതുജനാഭിപ്രായവും പങ്കാളിത്തവും ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയുള്ള ഡിവിഷൻ പരിധിയിലെ വിവിധ മേഖലയിൽ ഉള്ളവരുടെ കൂട്ടായ്മയാണ് ‘വികസനസഭ’ സമൂഹത്തിന്റെ വിവിധ മേഖലകളിലെ ആളുകളുടെ സേവനം നാടിന്റെ നന്മയ്ക്ക് വേണ്ടി ഉപയോഗപ്പെടുത്തുക അവരിൽ നിന്നും ഉയര്‍ന്നുവരുന്ന ആശയങ്ങള്‍ ക്രോഡീകരിക്കുക. ജനകീയ ചര്‍ച്ചയ്ക്ക് വിധേയമാക്കുക, വികസനത്തിന്റെ സുസ്ഥിരതയെക്കുറിച്ച് ഉയര്‍ന്ന് വരുന്ന ധാരണകള്‍ ഡിവിഷനിലെ നവ നിര്‍മിതിക്ക് ഉപയോഗപ്പെടുത്തുന്നുവെന്ന് ഉറപ്പുവരുത്തുക, വികസന സഭയിൽ ഉയര്‍ന്നുവരുന്ന ആശയങ്ങള്‍ പ്രാദേശികമായി നടപ്പിലാക്കുവാൻ മുൻകൈയെടുക്കുക തുടങ്ങിയ കാര്യങ്ങളാണ് വികസന സഭ മുന്നോട്ട് വെക്കുന്നത്.
എൻജിനീയർമാർ,ഡോക്ടർമാർ,അധ്യാപകർ,അഡ്വക്കേറ്റ്സ്,വ്യാപാരികൾ,സംരംഭകർ, വിദ്യാർത്ഥി-യുവജന-വയോജന സംഘടനാ പ്രതിനിധികൾ,പൊളിറ്റിക്കൽ ലീഡേഴ്‌സ്,സാംസ്കാരിക പ്രവർത്തകർ,കലാ-കായിക മേഖലയിലുള്ളവർ,സന്നദ്ധ സംഘടനകൾ,വനിതാ കൂട്ടായ്മകൾ,ആദിവാസി സംഘടനകൾ,മുൻ ജനപ്രതിനിധികൾ,ഗ്രന്ഥശാല പ്രവർത്തകർ,വിവിധ തൊഴിലാളി സംഘടനാ പ്രതിനിധികൾ,കർഷകർ,
ജീവനക്കാർ,ഭിന്നശേഷിക്കാർ,പ്രവാസികൾ, തുടങ്ങിയവരുടെയൊക്കെ പ്രത്യേകം പ്രത്യേകം യോഗങ്ങൾ വിളിച്ചു ചേർത്തുള്ള
സ്ഥിരം സംവിധാനമാണ് ‘വികസന സഭ ‘

#ഞങ്ങളും ഹീറോയാകുംഃഃ
പൊതു പരീക്ഷാർത്ഥികൾക്കുള്ള ജുനൈദ് കൈപ്പാണിയുടെ നേതൃത്വത്തിലുള്ള പ്രത്യേക കരുതൽ പരിപാടിയാണ്‌ ‘ഞങ്ങളും ഹീറോയാകും’ ‘നമ്മുടെ കുട്ടികളെ നമുക്ക് തന്നെ ചേർത്ത് പിടിക്കാം’എന്ന സന്ദേശം മുൻ നിർത്തിയുള്ള പരിപാടിയാണിത്.
പരീക്ഷയ്ക്കുവേണ്ടി യഥാവിധി പരിശ്രമിക്കുവാനും അതിനുള്ള ഉത്സാഹം നശിച്ചുപോകാതെ കാത്തുസൂക്ഷിക്കാനും കുട്ടികളെ പ്രാപ്തമാക്കുക,
മാനസികസമ്മർദ്ദം ഇല്ലാതെ പരീക്ഷയെ നേരിടാൻ സന്നധമാക്കുക,
നല്ല മിടുക്കും കഴിവുമുള്ള കുട്ടികൾ ആണെങ്കിൽ പോലും വിഭ്രാന്തി ബാധിച്ചാൽ പരീക്ഷ തരണം ചെയ്യാൻ സാധിക്കില്ല. അത്‌ തരണം ചെയ്യാനുളള മാർഗങ്ങൾ മനസ്സിലാക്കി കൊടുക്കൽ,
പരീക്ഷയെ ഒരു നല്ല അനുഭവം ആക്കി മാറ്റാൻ വേണ്ട കാര്യങ്ങൾ പരിശീലിപ്പിക്കുക ഇതൊക്കെയാണ് ‘ഞങ്ങളും ഹീറോയാകും’ എന്ന പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.

#ക്ഷണം ഭക്ഷണംഃഃ
വെള്ളമുണ്ട ഡിവിഷനിൽ നടപ്പിലാക്കുന്ന
‘വിശപ്പ്‌ രഹിത ഡിവിഷൻ’ എന്ന ഉദ്ദേശത്തോടെയുള്ള പരിപാടിയാണ് ‘ക്ഷണം ഭക്ഷണം’.ഡിവിഷൻ പരിധിയിൽ അന്നം മുടങ്ങുന്നവർക്കു വേണ്ടിയുള്ള പ്രത്യേക കരുതൽ പദ്ധതിയാണ് ‘ക്ഷണം ഭക്ഷണം’

#ഡിവിഷൻ വെൽഫയർ ഡെസ്ക്ഃഃ
വെള്ളമുണ്ട ഡിവിഷൻ പരിധിയിലെ ജനങ്ങളുടെ
ക്ഷേമവും ഐശ്വര്യവും മുൻ നിർത്തി ജുനൈദ് കൈപ്പാണിയുടെ നേതൃത്വത്തിൽ ആരംഭിച്ച സംവിധാനമാണ് ഡിവിഷൻ വെൽഫയർ ഡെസ്ക് ( ഡി.ഡബ്ലു ഡി). ഡിവിഷനിലെ ജനങ്ങളുടെ പരാതി പരിഹാര നടപടികൾക്ക് ഏകീകൃത സംവിധാനമാണ് ഡി .ഡബ്ലു.ഡി കൊണ്ട് ഉദ്ദേശിക്കുന്നത്. ഡിജിറ്റൽ പ്ലാറ്റ് ഫോമിലൂടെയും ഹെൽപ്പ് ലൈൻ നമ്പറിലൂടെയും പൊതുജനങ്ങൾക്ക് വിഷയങ്ങൾ സമർപ്പിക്കാവുന്ന രൂപത്തിലാണ് ഡിവിഷൻ വെൽഫയർ ഡെസ്ക് ക്രമീകരിച്ചിരിക്കുന്നത്.

#ഗ്രാമാദരംഃഃ
ഡിവിഷൻ പരിധിയിൽ വിവിധ മേഖലകളിൽ കഴിവ്‌ തെളിയിക്കുന്നവരെ മെമ്പറുടെ നേതൃത്വത്തിൽ ആദരിക്കുന്ന പരിപാടിയാണ് ‘ഗ്രാമാദരം’
പ്രതിഭകൾക്ക് ഡിവിഷൻ മെമ്പറുടെ ഒഫീഷ്യൽ അംഗീകാര പത്രം നേരിട്ട് കൈമാറുകയും അനുമോദനം വ്യക്തിപരമായോ വേദിയിൽ വെച്ചോ അറിയിക്കുകയും ചെയ്ത് പൗരന്മാരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ‘ഗ്രാമാദരം’ കൊണ്ട് ഉദ്ദേശിക്കുന്നത്.

#ക്ഷേമം സുതാര്യമാവട്ടെഃഃ വയനാട് ജില്ലാ പഞ്ചായത്ത്‌
ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി യോഗങ്ങളിൽ
നിരീക്ഷകരായി പൊതുജനങ്ങളെ പങ്കെടുപ്പിക്കുന്നതിനെ സ്വാഗതം ചെയ്തുകൊണ്ടുള്ള പ്രത്യേക സിറ്റിസൺ ക്യാൻവാസിംഗ് പരിപാടിയാണ് ”ക്ഷേമം സുതാര്യമാവട്ടെ” എന്നത്. ഭരണകാര്യങ്ങൾ എങ്ങനെയാണെന്നറിയാൻ പൗരന്മാർക്ക് നേരിട്ടവസരമൊരുക്കുന്ന ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കൂടിയായ ജുനൈദിന്റെ ഈ വേറിട്ട ആശയം ഇതിനകം ചർച്ചയായിരിക്കുകയാണ്.

#പ്രവാസി കെയർ
അന്യസംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലും
ജോലി ചെയ്യുന്ന വെള്ളമുണ്ടക്കാരുടെ
ക്ഷേമം മുൻ നിർത്തിയുള്ള ജുനൈദ് കൈപ്പാണിയുടെ പ്രത്യേക പരിപാടിയാണ് ”പ്രവാസി കെയർ” നാടുമായി ബന്ധപ്പെട്ട
പ്രവാസികളുടെ വിഷയങ്ങൾ പ്രയാസങ്ങൾ സംശയങ്ങൾ മനസ്സ് തുറന്ന് പങ്ക്‌വെക്കാനും പരിഹാരം കാണാനും വികസന കാര്യങ്ങളിൽ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും ഡിവിഷൻ തല പ്രവാസി കെയർ സംവിധാനം ഡിജിറ്റൽ പ്ലാറ്റ് ഫോറത്തിൽ സജീവമാണ്.

#ജോബ് ബാങ്ക്ഃഃ
ഡിവിഷൻ പരിധിയിലെ അഭ്യസ്തവിദ്യരായ തൊഴിൽ രഹിതരെ ജോലി കണ്ടത്തുവാൻ സഹായിക്കുന്ന പദ്ധതിയാണ് ‘ ‘ജോബ് ബാങ്ക് ‘
നിരവധിയായ യുവാക്കൾക്ക് സ്വദേശത്തും വിദേശത്തുമുള്ള മികച്ച സ്ഥാപനങ്ങളിൽ അവരാഗ്രഹിക്കുന്ന രൂപത്തിൽ ആകർഷകമായ ശമ്പളത്തോടെയുള്ള ജോലി കണ്ടത്തുവാൻ ജോബ് ബാങ്ക് സൗകര്യമൊരുക്കുന്നുണ്ട്.

#സർഗാത്മകതക്കൊരിടംഃഃ
ഡിവിഷൻ പരിധിയിലെ കലാകാരൻമാരെയും എഴുത്തുകാരേയും പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയാണിത്.
വെളിച്ചം കാണാത്ത പ്രസിദ്ധീകരണ യോഗ്യമായ കലാ സൃഷ്ടികൾ പ്രകാശനം ചെയ്ത് പുറം ലോകത്തെ അറിയിക്കാൻ സഹായിക്കുന്ന സംവിധാനമണ്‌ ‘സർഗാത്മകതക്കൊരിടം’ എന്ന് പറയുന്നത്.

#ഡിവിഷൻ കേന്ദ്രീകൃത ഓഫീസ്‌ സംവിധാനംഃഃ ജില്ലാ പഞ്ചായത്ത് ഡിവിഷൻ തല ആസ്ഥാനത്ത് പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യത്തേതും നിലവിൽ ഏകവുമായ കേന്ദ്രീകൃത ഓഫീസ്‌ സംവിധാനമാണ് വയനാട് ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷനിലെ ഓഫീസ്‌.
ജനങ്ങളുടെ പരാതിയും പരിഭവവും നേരിട്ട് ജില്ലാ പഞ്ചായത്ത്‌ പ്രതിനിധിയെ അറിയിക്കാനും ത്രിതല സംവിധാനത്തിലെ അപെക്സ് ബോഡിയിൽ ഏതൊക്കെ തരത്തിലുള്ള വികസന കാര്യങ്ങളാണ് നടക്കുന്നതെന്നു സാധാരണകാരനും മനസ്സിലാക്കാൻ സാധിക്കുന്ന രൂപത്തിൽ ക്രമീകരിച്ചിരിക്കുന്ന ഹെൽപ്പ് ഡെസ്ക് സൗകര്യമാണ് ഓഫീസിൽ ലഭിക്കുന്നത്. കൂടാതെ ഡെവലപ്മെന്റ് കൗൺസിലിംഗ് സെഷൻ സൗകര്യവും പൊതുജനങ്ങൾക്ക് നൽകുന്നുണ്ട്.

#പഞ്ചായത്ത് രാജ് റഫറൻസ് ലൈബ്രറിഃഃപഞ്ചായത്ത്‌ രാജ് സംവിധാനത്തെ കുറിച്ച് പൊതുജനങ്ങൾക്കും പുതിയ ജനപ്രതിനിധികൾക്കും അടുത്തറിയാനുള്ള വ്യത്യസ്തങ്ങളായ നിരവധി പുസ്തകങ്ങളുടെ ശേഖരം ജുനൈദ് കൈപ്പാണിയുടെ കൈവശം നിലവിലുണ്ട്. റഫറൻസ് ലൈബ്രറി സൗകര്യവും ഓഫീസുകളിൽ ആവശ്യകാർക്കായി ക്രമീകരിച്ചിട്ടുണ്ട്.

#ചെയർമാൻ കെയർ ലഞ്ച്ഃഃ വിവിധ ആവശ്യങ്ങൾക്കായി വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നു ദിനേന നൂറുകണക്കിന് സാധരണക്കാർ എത്തുന്ന ജില്ലാ ഭരണ കാര്യാലയമാണ് കൽപ്പറ്റ സിവിൽ സ്റ്റേഷൻ. സിവിൽ സ്റ്റേഷനിൽ എത്തിപ്പെടുന്നവരിൽ ഭക്ഷണത്തിന് സാമ്പത്തിക പ്രയാസമനുഭവിക്കുന്നവർക്ക്‌ സൗജന്യ ഉച്ച ഭക്ഷണ കൂപ്പൺ നൽകി സഹായിക്കുന്ന ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എന്ന നിലക്കുള്ള ജുനൈദ് കൈപ്പാണിയുടെ പ്രത്യേക കരുതൽ പരിപാടിയാണ് ‘ചെയർമാൻ കെയർ ലഞ്ച് ‘. ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ഓഫീസിൽ നിന്ന് കൂപ്പൺ വാങ്ങി ആവശ്യക്കാർക്ക് ഒരു നേരത്തെ വിശപ്പടക്കാം.
വിശക്കുന്നവന് ഒരു നേരത്തെ ഊണ് എന്ന ലക്ഷ്യം മുൻ നിർത്തിയുള്ള ഈ പരിപാടി ഏറെ ശ്രദ്ധേയമായ ഒന്നാണ്.

#ബാല ജില്ലാ പഞ്ചായത്ത്‌ ഡിവിഷൻഃഃ 10 മുതൽ18 വയസ്സ്‌ വരെയുള്ള കുട്ടികളുടെ നേതൃത്വ ഗുണം പരിപോഷിപ്പിക്കാനും ജനാധിപത്യ സംവിധാനത്തെയും പ്രാദേശിക സർക്കാരിനെയും സംബന്ധിച്ച്‌ അവബോധം ഉണ്ടാകുവാനും വേണ്ടിയുള്ള ജില്ലാ പഞ്ചായത്ത്‌ ഡിവിഷൻ തലത്തിലുള്ള കുട്ടികളുടെ സംവിധാനമാണ് ബാല ജില്ലാ പഞ്ചായത്ത്‌ ഡിവിഷൻ.
വെള്ളമുണ്ട ഡിവിഷനിലെ വളർന്നു വരുന്ന തലമുറയിൽ സാമൂഹിക പ്രതിബദ്ധത ഉണ്ടാക്കുക എന്നതാണ് ഈ സംവിധാനം കൊണ്ട് ഉദ്ദേശിക്കുന്നത്. ഇത്തരത്തിലുള്ള തനതും വ്യത്യസ്തവുമായ പ്രവർത്തന പരിപാടികളാണ് ജുനൈദ് കൈപ്പാണിയെ ജനപ്രിയ ജനപ്രതിനിധിയാക്കി മാറ്റുന്നത് .

Leave a Reply

Your email address will not be published. Required fields are marked *