ഖത്തറിൽ മാസ്‌ക് ധരിക്കാത്തവർക്ക് 3 വര്‍ഷം വരെ തടവോ രണ്ടു ലക്ഷം റിയാൽ വരെ പിഴയോ ലഭിക്കും

General

ദോഹഃ മാസ്‌ക് നിര്‍ബന്ധമാക്കി ഖത്തർ സര്‍ക്കാര്‍. സാധനം വാങ്ങാന്‍പോകുമ്പോഴും സേവന മേഖലയില്‍ ജോലി ചെയ്യുന്നവരും നിര്‍മാണ മേഖലയിലെ തൊഴിലാളികളും മാസ്‌ക് നിര്‍ബന്ധമായും ധരിക്കണമെന്ന് ഖത്തര്‍ സര്‍ക്കാര്‍അറിയിച്ചു. മാസ്‌ക് ധരിക്കാത്തവരെ സൂപ്പര്‍മാര്‍ക്കറ്റുകളിലേക്ക് പ്രവേശിപ്പിക്കില്ല. പൊതുജനങ്ങള്‍ക്ക് സേവനം നല്‍കുന്ന ജോലിയില്‍ഏര്‍പ്പെടുന്ന സ്വകാര്യ- സര്‍ക്കാര്‍ മേഖലകളിലെ ജീവനക്കാരും മാസ്‌ക്ധരിക്കണം. ഓഫീസുകളും മറ്റും സന്ദര്‍ശിക്കുന്നവരും മാസ്‌ക് ധരിക്കണം. ഈനിര്‍ദ്ദേശം ലംഘിച്ചാല്‍ 3 വര്‍ഷം വേരെ തടവും രണ്ടു ലക്ഷം റിയല്‍ വരെപിഴയോ ലഭിക്കും. 1990 ലെ 17 നമ്പർ പകര്‍ച്ചവ്യാധി പ്രധിരോധനിയമപ്രകാരമാണ് നടപടി.

https://chat.whatsapp.com/FY4xyhRuEcPGo5iUTRAfzn

Leave a Reply

Your email address will not be published. Required fields are marked *