കല്‍പ്പറ്റ: കല്‍പ്പറ്റയെ സ്മാര്‍ട്ടാക്കാന്‍ 2 കോടി 15 ലക്ഷം, കുടിവെള്ളത്തിന് 6 കോടി 30 ലക്ഷം,
ഭവന പദ്ധതിക്ക് 5 കോടി 70 ലക്ഷം, വീട്ടിലിരുന്നും ഒ.പി. ടിക്കറ്റെടുക്കാന്‍ സൗകര്യം.
നഗരത്തില്‍ സിഗ്നല്‍, ക്യാമറ, വൈഫൈ സംവിധാനമൊരുക്കും തുടങ്ങി ബഹുമുഖ പദ്ധതികളുമായി 55 കോടി 20 ലക്ഷം രൂപയുടെ ബജറ്റ് കല്‍പ്പറ്റ നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ കെ.അജിത അവതരിപ്പിച്ചു. വരവ്: 55,20,76,100 രൂപ, ചെലവ്: 54,48,35,100 രൂപ, നീക്കിയിരിപ്പ്: 72,41,000 രൂപ.മുനിസിപ്പല്‍ ചെയര്മാന് കേയംതൊടി മുജീബ് അധ്യക്ഷത വഹിച്ചു.