എസ്​.എസ്​.എൽ.സി, പ്ലസ്​ ടു പരീക്ഷ ഒരുക്കങ്ങൾ പൂർത്തിയായി

Kerala

തിരുവനന്തപുരം: വ്യാഴാഴ്​ച തുടങ്ങുന്ന എസ്​.എസ്​.എൽ.സി പരീക്ഷകൾ, ബുധനാഴ്​ച ആരംഭിക്കുന്ന രണ്ടാംവർഷ ഹയർ സെക്കൻഡറി, വി.എച്ച്​.എസ്​.ഇ എന്നീ പരീക്ഷകൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വാർത്തസമ്മേളനത്തിൽ അറിയിച്ചു. മൂന്ന്​ പരീക്ഷക്കുമായി 8,91,373 വിദ്യാർഥികളാണ്​ രജിസ്​റ്റർ ചെയ്​തത്​.

ചോദ്യ​പേപ്പറുകൾ ട്രഷറി/ബാങ്കുകളിലെ സുരക്ഷ മുറികളിലേക്കും പരീക്ഷ കേന്ദ്രങ്ങളിലേക്കും മാറ്റിത്തുടങ്ങി. മാർച്ച്​ 31 മുതൽ ഏപ്രിൽ 29 വരെയാണ്​ എസ്​.എസ്​.എൽ.സി പരീക്ഷ. ​െഎ.ടി പ്രാക്​ടിക്കൽ പരീക്ഷ മേയ്​ മൂന്ന്​ മുതൽ പത്ത്​ വരെയാണ്​. റെഗുലർ വിഭാഗത്തിൽ 426999ഉം പ്രൈവറ്റായി 408 പേരും പരീക്ഷയെഴുതും. 2962 പരീക്ഷ കേന്ദ്രങ്ങളുണ്ടാകും. ഗൾഫിലും ലക്ഷദ്വീപിലും ഒമ്പത്​ വീതം കേന്ദ്രങ്ങളിലായി യഥാക്രമം 574ഉം 882ഉം കുട്ടികൾ പരീക്ഷയെഴുതും.

മാർച്ച്​ 30 മുതൽ ഏപ്രിൽ 26 വരെയാണ്​ ഹയർ സെക്കൻഡറി, വി.എച്ച്​.എസ്​.ഇ പരീക്ഷ. ഹയർ സെക്കൻഡറി പ്രാക്​ടിക്കൽ മേയ്​ മൂന്ന്​ മുതൽ നടക്കും. ഹയർ സെക്കൻഡറിയിൽ 2005 കേന്ദ്രങ്ങളിലായി റെഗുലർ വിഭാഗത്തിൽ 365871ഉം പ്രൈവറ്റായി 207678ഉം ഒാപൺ സ്​കൂളിന്​ കീഴിൽ 45797 പേരും പരീക്ഷയെഴുതും. ഗൾഫിൽ എട്ട്​ കേ​ന്ദ്രങ്ങളിലായി 474ഉം ലക്ഷദ്വീപിൽ ഒമ്പതിടങ്ങളിലായി 1173 പേരും മാഹിയിൽ 689 പേരും പരീക്ഷയെഴുതും.

Leave a Reply

Your email address will not be published. Required fields are marked *