ജില്ലയിലെ ബാങ്കുകള്‍ നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ 3912 കോടി രൂപ വായ്പ നല്‍കിയതായി ജില്ലാതല ബാങ്കിങ് അവലോകനസമിതി വിലയിരുത്തി. കാര്‍ഷിക മേഖലക്ക് 2537 കോടി രൂപ അനുവദിച്ചു. കാര്‍ഷികേതര വിഭാഗത്തില്‍ 286 കോടി രൂപ സൂക്ഷമ-ചെറുകിട വ്യവസായ മേഖലക്കും 831 കോടി രൂപ മറ്റ് മുന്‍ഗണനാ വിഭാഗത്തിലും വിതരണം ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ ആകെ 3654 കോടി രൂപയാണ് മുന്‍ഗണനാ മേഖലയ്ക്ക് നല്‍കിയതെന്ന് കനറാ ബാങ്ക് കണ്ണൂര്‍ സൗത്ത് മേഖലാ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ വി.സി. സത്യപാല്‍ പറഞ്ഞു. ബാങ്കുകളുടെ ആകെ വായ്പ നീക്കിയിരിപ്പ് 8135 കോടിയില്‍ നിന്ന് 8931 കോടി രൂപയായും നിക്ഷേപം 6714 കോടി രൂപയില്‍ നിന്ന് 7491 കോടി രൂപയായും വര്‍ദ്ധിച്ചു. വായ്പ 10 ശതമാനവും നിക്ഷേപം 12 ശതമാനവും വര്‍ദ്ധനവ് രേഖപ്പെടുത്തി.വിദേശ നിക്ഷേപം 12 ശതമാനം വര്‍ദ്ധിച്ച് 1356 കോടി രൂപയായി.
.
ജില്ലാതല ബാങ്കിങ് അവലോകനസമിതി യോഗം അഡ്വ ടി. സിദ്ധിഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ലീഡ് ബാങ്ക് മാനേജര്‍ പി. എല്‍ സുനില്‍ അദ്ധ്യക്ഷത വഹിച്ചു. 2022-23 സാമ്പത്തിക വര്‍ഷത്തിലെ ഡിസ്ട്രിക് ക്രെഡിറ്റ് പ്ലാന്‍ എം.എല്‍.എ പ്രകാശനം ചെയ്തു. 5500 കോടി രൂപയുടെ വായ്പയാണ് വിഭാവനം ചെയ്തിരിക്കുന്നത്. കാര്‍ഷിക മേഖലയ്ക്കായി 4000 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. 660 കോടി രൂപ സൂക്ഷമ-ചെറുകിട വ്യവസായത്തിനും 500 കോടി രൂപ മറ്റ് മുന്‍ഗണനാ വിഭാഗത്തിലും ഉള്‍പ്പടെ 5160 കോടി രൂപ മുന്‍ഗണനാ മേഖലയില്‍ വകയിരുത്തിയിട്ടുളളത്.
യോഗത്തില്‍ ആര്‍.ബി.ഐ ലീഡ് ഡിസ്ട്രിക്ട് ഓഫീസര്‍ ഇ. കെ രജ്ഞിത്ത്, നബാര്‍ഡ് ഡി.ഡി.എം വി ജിഷ, കളക്‌ട്രേറ്റ് ഫിനാനന്‍സ് ഓഫീസര്‍ എ.കെ ദിനേശന്‍, തുടങ്ങിയവര്‍ സംസാരിച്ചു.