ഇടം’ ബോധവല്‍ക്കരണ ക്യാംപയിന് തുടക്കം

Wayanad

കല്‍പ്പറ്റ:ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗം അഭിമുഖീകരിക്കുന്ന സാമൂഹിക വെല്ലുവിളികള്‍ നേരിടുന്നതിന്റെ ഭാഗമായി ആരോഗ്യവകുപ്പിന്റെയും ദേശീയ ആരോഗ്യദൗത്യത്തിന്റെയും നേതൃത്വത്തില്‍ ‘ഇടം’ ബോധവല്‍ക്കരണ ക്യാംപയിന്‍ തുടങ്ങി. ജില്ലാതല ലോഗോ പ്രകാശനം കളക്ടറേറ്റിലെ മിനി കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ എ. ഗീത നിര്‍വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന ലോഗോ ഏറ്റുവാങ്ങി. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സമീഹ സൈതലവി, ജില്ലാ ഫിനാന്‍സ് ഓഫിസര്‍ എ.കെ ദിനേശന്‍, ഡെപ്യൂട്ടി ഡിഎംഒമാരായ ഡോ. പ്രിയാ സേനന്‍, ഡോ. പി. ദിനീഷ്, ജില്ലാ ആര്‍സിഎച്ച് ഓഫിസര്‍ ഡോ. ഷിജിന്‍ ജോണ്‍ ആളൂര്‍, കല്‍പ്പറ്റ ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. ശ്രീകുമാര്‍ മുകുന്ദന്‍, മാനന്തവാടി ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. എ.പി ദിനേഷ്‌കുമാര്‍, മീനങ്ങാടി സിഎച്ച്സി മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ.പി കുഞ്ഞിക്കണ്ണന്‍, ടെക്നിക്കല്‍ അസിസ്റ്റന്റ് സി.സി ബാലന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

എല്ലാ ലിംഗക്കാര്‍ക്കും തുല്യമായ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുക, എല്ലാവര്‍ക്കും അവരര്‍ഹിക്കുന്ന ഇടം നല്‍കുക എന്ന ആശയത്തില്‍ അടിസ്ഥാനപ്പെടുത്തിയുള്ള ‘ഇടം’ ബോധവല്‍ക്കരണ പരിപാടിയുടെ സംസ്ഥാനതല ലോഗോ പ്രകാശനം വനിതാ ദിനത്തില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് തിരുവനന്തപുരത്ത് നിര്‍വഹിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ജില്ലാതല ക്യാംപയിന്‍. ബോധവല്‍ക്കരണ ക്ലാസ്സുകളും സെമിനാറുകളും ക്യാംപയിനോടനുബന്ധിച്ച് നടക്കും.

Leave a Reply

Your email address will not be published. Required fields are marked *