കല്പറ്റ : കേന്ദ്ര കേരളാവിഷ്കൃത പദ്ധതിയായ പഠന ലിഖ്ന അഭിയാന് പൊതു സാക്ഷരതാ പരിപാടിയുടെ പരീക്ഷയുടെ ഭാഗമായി വളണ്ടിയര്‍ ടീച്ചര്‍മാരായ ഹയര്‍ സെക്കണ്ടറി തുല്യതാ പഠിതാക്കള്‍ക്ക് പരീക്ഷാ പരിശീലനം നടത്തി. മാര്‍ച്ച് 27 ന് നടക്കുന്ന പഠന ലിഖ്ന അഭിയാന് പരീക്ഷയുടെ മുന്നോടിയായാണ് പരീക്ഷാ പരിശീലനം നടത്തിയത്. പരീക്ഷാ പരിശീലനം, ഗ്രാമപഞ്ചായത്ത്, വാര്‍ഡ് തല സംഘാടക സമിതികള്‍ എന്നിവ ചേര്‍ന്നുകൊണ്ട് പരീക്ഷക്ക് തയ്യാറെടുപ്പ് നടത്തുകയാണ്. മികവുത്സവം എന്ന പേരിലാണ് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് പരീക്ഷ നടത്തുന്നത്. പരിപാടി ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് എം മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി സി മജീദ് അധ്യക്ഷനായിരുന്നു. പഠനാലിഖ്ന അഭിയാന്റെ ചാര്‍ജ് കൂടിയുള്ള കോ-ഓര്‍ഡിനേറ്റര്‍ വി വി ശ്യാംലാല്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സ്വയ നാസര്‍ സ്വാഗതവും ‘പഠനലിഖ്ന ‘ പൊതുപരീക്ഷാ ക്രമീകരണത്തില്‍ വളണ്ടിയര്‍ ടീച്ചര്‍മാര്‍ക്ക് പ്രത്യേക പരിശീലനം നല്കി. ഓഫീസ് സ്റ്റാഫ് പി വി ജാഫര്‍ നന്ദിയും പറഞ്ഞു.