സ്ത്രീരോഗ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു

Wayanad

കണിയാമ്പറ്റ:കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിന്റെ 2021 – 22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന സ്ത്രീരോഗ നിര്‍ണ്ണയ ക്യാമ്പിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കമല രാമന്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ വൈസ് പ്രസിസന്റ് നജീബ് കരണി അദ്ധ്യക്ഷത വഹിച്ചു. വരദൂര്‍ എഫ്.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ ഡോ രേഷ്മ പദ്ധതി വിശദീകരിച്ചു. ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.എന്‍ സുമ, വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.കുഞ്ഞായിഷ, മെമ്പര്‍ മാരായ നൂര്‍ഷ പേനേത്ത്, സീനത്ത് തന്‍വീര്‍, സലിജ ഉണ്ണി, ജെസ്ലി ലെസ്ലി, ലത്തീഫ് മേമാടന്‍, കെ.കെ സൗമിനി, ഡോ മുഹമ്മദ് സാജിദ് ഒ.എസ് എന്നിവര്‍ സംസാരിച്ചു. പരിശീലനം ലഭിച്ച വളണ്ടിയര്‍മാരുടെ സഹകരണത്തോടെ പഞ്ചായത്തിലെ എല്ലാ വീടുകളിലും വിവരശേഖരണം നടത്തിയാണ് ഫില്‍ട്ടര്‍ ക്യാമ്പുകള്‍ ആരംഭിച്ചത്. ക്യാമ്പില്‍ നിന്നും തുടര്‍ചികിത്സ നിര്‍ദ്ദേശിക്കുന്നവര്‍ക്ക് മെഗാ ക്യാമ്പില്‍ വിദഗ്ധ ചികിത്സ നല്‍കുമെന്ന് വരദൂര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ.രേഷ്മ അറിയിച്ചു. ഡോ.അനാമിക , ഡോ. രജില്‍, ഡോ.മുഹ്‌സീന, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മാരായ സുരേഷ് കുമാര്‍, പി.വി.വിനോദ്, നിഷ ബാലചന്ദ്രന്‍ , ജെ.പി എച്ച് എന്‍മാരായ പ്രവീണ, ബിന്‍സി , ആരോഗ്യ പ്രവര്‍ത്തകര്‍ , ആശാവര്‍ക്കര്‍മാര്‍ , സന്നദ്ധപ്രവര്‍ത്ത കര്‍, എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. പരിപാടിയോടനുബന്ധിച്ച് ചുണ്ടക്കര സണ്‍ഡേ സ്‌കൂളില്‍ വച്ച് നടന്ന ക്യാമ്പ് വാര്‍ഡ് മെമ്പര്‍ ജെസ്ലി ലെസ്ലി ഉദ്ഘാടനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *