‘ജനങ്ങള്‍ തീരുമാനിച്ചാല്‍ തൃക്കാക്കര യുഡിഎഫ് കോട്ട തകരും’; എന്‍ഡിഎ സ്ഥാനാര്‍ഥി അഖില്‍ മാരാര്‍

General

ജനങ്ങള്‍ തീരുമാനിച്ചാല്‍ തൃക്കാക്കര യുഡിഎഫ് കോട്ട തകരുമെന്ന് എന്‍ഡിഎ സ്ഥാനാര്‍ഥി അഖില്‍ മാരാര്‍ ട്വന്റിഫോറിനോട്. തൃക്കാക്കര കൂടെ നില്‍ക്കുമെന്നാണ് പ്രതീക്ഷ. കൊട്ടാരക്കരയില്‍ മത്സരിക്കാനാണ് ആഗ്രഹിച്ചത്. ആര്‍ രശ്മി എത്തിയതോടെ കൊട്ടാരക്കര വിട്ടുകൊടുത്ത് മറ്റെവിടെയും മത്സരിക്കാനും തയ്യാറായെന്നും അഖില്‍മാരാര്‍ പറഞ്ഞു.

തൃക്കാക്കരയാണ് ഇപ്പോള്‍ എന്റെ നാട്. എനിക്ക് സ്വന്തമായൊരു വീടുണ്ടാകുന്നത് തൃക്കാക്കരയാണ്. കൊട്ടാരക്കരയില്‍ നിന്ന് തൃക്കാക്കരയിലേക്ക് മാറിയപ്പോള്‍ എന്നെ ചേര്‍ത്തു പിടിച്ച നാടാണിത്. ഇനിയിപ്പോള്‍ എന്നാല്‍ കഴിയുന്നതെല്ലാം ആ നാടിന് വേണ്ടി ചെയ്യുക എന്നതാണ് നിയോഗം – അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *