ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ തുടക്കം തോല്‍വിയോടെ; മോഹന്‍ ബഗാനോട് എതിരില്ലാത്ത രണ്ട് ഗോളിന് തോറ്റു

General

ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ തുടക്കം തോല്‍വിയോടെ. നിലവിലെ ചാമ്പ്യന്മാരായ മോഹന്‍ ബഗാനോട് എതിരില്ലാത്ത രണ്ട് ഗോളിനാണ് ബ്ലാസ്റ്റേഴ്‌സ് തോറ്റത്. 

ഇന്ത്യന്‍ ഫുട്‌ബോളിലെ ജയന്റ്‌സായ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റിനെതിരെ എത്രനേരം ഗോള്‍ വഴങ്ങാതെ പിടിച്ചുനില്‍ക്കാമെന്നതിലായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ചിന്ത. ഡ്രിങ്ക്‌സ് ബ്രേക്ക് വരെ അതിന് സാധിച്ചതില്‍ ആശ്വസിക്കാമെന്ന് മാത്രം. 36ാം മിനിറ്റില്‍ മാമി മക്‌ലാരനാണ് കോട്ട പൊളിച്ചത്. ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ പന്ത് കാലില്‍ കിട്ടാന്‍ പോലും പെടാപ്പാട് പെട്ടു. ഒടുവില്‍ ബ്ലാസ്റ്റേഴ്‌സിന്റെ സമനില മോഹങ്ങള്‍ പോലും തീര്‍ത്ത് 97ാം മിനിറ്റിലെ ഗോളിലൂടെ ടോം ആല്‍ഡ്രെഡ് കളി തീര്‍ത്തു.

മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് ചിത്രത്തിലേ ഇല്ലായിരുന്നു. 65 ശതമാനവും പന്ത് കൈവച്ച മോഹന്‍ ബഗാന്‍ ആകെതൊടുത്തത് 23 ഷോട്ടുകളാണ്. അതേസമയം, ബ്ലാസ്റ്റേഴ്‌സ് വെറും രണ്ടേ രണ്ടിലൊതുങ്ങി. 22ന് കൊച്ചിയിലാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം.

Leave a Reply

Your email address will not be published. Required fields are marked *