ഡോണള്‍ഡ് ട്രംപിന്റെ ബോര്‍ഡ് ഓഫ് പീസിലേക്കുള്ള ക്ഷണം: പരിശോധിച്ച് വരികയാണെന്ന് വിദേശകാര്യ മന്ത്രാലയം; ‘സമാധാന നീക്കങ്ങളെ ഇന്ത്യ എക്കാലവും പിന്തുണയ്ക്കും’

General

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ബോര്‍ഡ് ഓഫ് പീസിലേക്കുള്ള ക്ഷണം പരിശോധിച്ച് വരികയാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. റഷ്യയുമായുള്ള ഇന്ത്യയുടെ ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തമാക്കുകയാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ചൈനയുടെ പ്രതിനിധിയുമായുള്ള ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറിയുടെ കൂടിക്കാഴ്ചയില്‍ അതിര്‍ത്തിയിലെ സമാധാനം ഉള്‍പ്പെടെയുള്ള വിഷയം ചര്‍ച്ചയായെന്നും വിദേശകാര്യ മന്ത്രാലയം ഇന്ന് വ്യക്തമാക്കിയിട്ടുണ്ട്. വിദേശകാര്യ മന്ത്രാലം വക്താവ് രണ്‍ധീര്‍ ജയ്‌സ്വാളാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്. (India Examining Trump’s Invitation To Join Board Of Peace says MEA)

ട്രംപിന്റെ ബോര്‍ഡ് ഓഫ് പീസിലേക്ക് ക്ഷണം ലഭിച്ചതായി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിക്കുന്നുണ്ട്. സമാധാനം, സുസ്ഥിരത, ആശയസംവാദങ്ങള്‍ തുടങ്ങിയവയ്ക്കായി നടക്കുന്ന ശ്രമങ്ങളെ ഇന്ത്യ എക്കാലത്തും പിന്തുണച്ചിരിക്കുവെന്ന് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു. ഗസ്സയില്‍ ഉള്‍പ്പെടെയുള്ള സമാധാനശ്രമങ്ങളെ നമ്മുടെ പ്രധാനമന്ത്രി സ്വാഗതം ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *