ചുട്ടുപൊള്ളി കേരളം; സംസ്ഥാനത്ത് കടും വേനലിന് സമാനമായ ചൂട്

General

പാലക്കാട്‌, വെള്ളാണിക്കര, പുനലൂർ, തിരുവനന്തപുരം വിമാനത്താവളം ഒഴികെയുള്ള പ്രധാന സ്റ്റേഷനുകളിൽ സാധാരണയെക്കാൾ കൂടിയ താപനില രേഖപ്പെടുത്തി. തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും,നിർജലീകരണം ഉൾപ്പെടെയുള്ള മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണെമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദ്ദേശം.

പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ആയതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക. കോന്നി,മൂന്നാർ, മാനന്തവാടി, കൊട്ടാരക്കര, ചെങ്ങന്നൂർ, തൃത്താല , ചങ്ങനാശ്ശേരി, പൊന്നാനി, ഒല്ലൂർ എന്നിവിടങ്ങളിൽ ഇന്നലെ അൾട്രാ വയലറ്റ് ഇൻഡക്സിൽ യെല്ലോ അലർട്ട് രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *