അമേരിക്ക സാമ്പത്തിക ഉപരോധം നീക്കിയാല്‍ യുറേനിയം സമ്പുഷ്ടീകരണത്തിന്റെ അളവ് കുറയ്ക്കാം; സമ്മതിച്ച് ഇറാന്‍

General

തങ്ങള്‍ക്കെതിരെ അമേരിക്ക പ്രഖ്യാപിച്ച സാമ്പത്തിക ഉപരോധം നീക്കിയാല്‍ യുറേനിയം സമ്പുഷ്ടീകരണത്തിന്റെ അളവ് കുറയ്ക്കാമെന്ന് സമ്മതിച്ച് ഇറാന്‍. ഇറാന്റെ ആണവ മേധാവി മുഹമ്മദ് ഇസ്ലാമിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. അമേരിക്കയുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷമുള്ള ഇറാന്റെ ഈ അറിയിപ്പ് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം പരിഹരിക്കുന്നതിന് മുന്നോടിയായുള്ള ഒരു ശുഭസൂചനയായാണ് ലോകരാജ്യങ്ങള്‍ കാണുന്നത്.

2025 മെയ് മാസത്തില്‍ യുഎന്‍ ആണവ ഏജന്‍സി ഇറാന്റെ പക്കല്‍ 60 ശതമാനത്തോളം സമ്പുഷ്ടീകരിച്ച യുറേനിയത്തിന്റെ ശേഖരം 440 കിലോഗ്രാമില്‍ കൂടുതലുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. ഈ അളവ് കുറയ്ക്കണമെന്നായിരുന്നു അമേരിക്കയുടെ ആവശ്യം. ഇത്രയധികം സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം ഇറാന്റെ പക്കലുണ്ടായാല്‍ ഇത് ഉടനടി 90 ശതമാനത്തിലേറെ സമ്പുഷ്ടീകരിക്കാനാകുമെന്നും എളുപ്പത്തില്‍ ബോംബ് നിര്‍മാണം നടത്താനാകുമെന്നുമാണ് അമേരിക്ക വിശദീകരിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *