താമരശ്ശേരി ചുരം ആറ് – ഏഴ് വളവുകൾക്കിടയിൽ KSRTC ബസ്സും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് അപകടം. ബസ്സ് യാത്രക്കാരായ ഏതാനും പേർക്ക് പരുക്കേറ്റു.ചുരം ഇറങ്ങി വരുന്ന ബസ്സും, എതിർ ദിശയിൽ പോകുകയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്.നിലവിൽ വൺവേയായിട്ടാണ് വാഹനങ്ങൾ കടന്ന് പോകുന്നത്. രാവിലെ 7.30 ഓടെയാണ് അപകടം.