ഇടവക ദിനാഘോഷവും ജനപ്രതിനിധികളെ ആദരിക്കലും ഞായറാഴ്ച

General

പുതുശ്ശേരിക്കടവ്: സെൻ്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ ഇടവക ദിനാഘോഷവും ജനപ്രതിനിധികളെ ആദരിക്കലും ഫെബ്രുവരി 8 ഞായറാഴ്ച നടക്കും.
വൈകിട്ട് ആറ് മണിക്ക് മലബാർ ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മോർ സ്തേഫാനോസ് ഉദ്ഘാടനം ചെയ്യും. വികാരി ഫാ. ബാബു നീറ്റുംകര അധ്യക്ഷത വഹിക്കും. തുടർന്ന് ജനപ്രതിനിധികളെയും ഇടവകയിൽ വിവിധ മേഖലയിൽ വിജയം കൈവരിച്ചവരെയും അനുമോദിക്കും.
പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ കെ അസ്മ, വൈസ് പ്രസിഡന്റ് ജോസഫ് പുല്ലന്മാരി, വാർഡ് മെമ്പർമാരായ ഷിബു കരിപ്പാൽ, നജ്മത്ത് പാറ ,ട്രസ്റ്റി ബിനു മാടേടത്ത്, സെക്രട്ടറി രാജൻ വെട്ടശേരി, ഇടവക ദിനാഘോഷ കോഡിനേറ്റർ ജോൺ ബേബി, കുടുംബ യൂണിറ്റ് കോഡിനേറ്റർ എൻടി ജോൺ എന്നിവർ പ്രസംഗിക്കും.

Leave a Reply

Your email address will not be published. Required fields are marked *