എയിംസ്; കേരളം നിര്‍ദേശിച്ച സ്ഥലത്ത് കേന്ദ്രം സാധ്യതാ പഠനം നടത്തണം, ഇടപെട്ട് ഹൈക്കോടതി

General

എയിംസ് സ്ഥാപിക്കാൻ സംസ്ഥാനം നിർദേശിച്ച സ്ഥലത്ത് സാധ്യതാ പഠനം നടത്താൻ കേന്ദ്രത്തിന് ഹൈക്കോടതി നിർദേശം.സംസ്ഥാന സർക്കാർ പ്രതിനിധികളുമായി ഏകോപിപ്പിച്ചുകൊണ്ടാവണം പഠനം നടത്തേണ്ടത്. സ്ഥലം മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വരുത്തണം. കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം ഇക്കാര്യത്തിൽ സത്യവാങ്മൂലം സമർപ്പിക്കണമെന്നും ഹൈക്കോടതി നിർണായ നിർദേശമാണ് മുന്നോട്ട് വെച്ചു. ഫെബ്രുവരി 25 നു മുമ്പ് രേഖാമൂലം അറിയിക്കണമെന്നാണ് ഹൈക്കോടതി നിർദേശം. കിനാലൂരിലാണ് സംസ്ഥാനം എയിംസിനായി തിരഞ്ഞെടുത്ത ഭൂമിയുള്ളത്. കാസര്‍കോട് ജില്ലയില്‍ എയിംസ് വേണമെന്നാവശ്യപ്പെട്ട് രൂപീകരിച്ച ജനകീയ കൂട്ടായ്മയാണ് ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്നാണ് സംസ്ഥാന, കേന്ദ്രസര്‍ക്കാരുടെ നിലപാട് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ആരാഞ്ഞത്.

കേരളത്തിന് എയിംസ് എന്ന ആവശ്യം കേന്ദ്ര ബജറ്റിൽ പരിഗണിക്കാതിരുന്നതിൽ വൻ വിമർശനങ്ങൾ ഉയർന്നിരുന്നു. ബജറ്റിൽ കേരളത്തെ തഴഞ്ഞതിലും, കേരളത്തോട് നിരന്തരം കാട്ടുന്ന അവഗണനയിലും ആശങ്ക അറിയിച്ച് ചട്ടം 118 പ്രകാരം നിയമ സഭയിൽ മുഖ്യമന്ത്രി പ്രത്യേക പ്രമേയം അവതരിപ്പിച്ചിരുന്നു. രണ്ടു പതിറ്റാണ്ടായുള്ള കേരളത്തിന്റെ ആവശ്യമായ എയിംസ് അനുവദിക്കണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *