ഇഷ്ടപ്പെട്ട യുവതിയുടെ കുടുംബത്തിന്റെ മതിപ്പ് നേടാന്‍ വാഹനാപകടം സൃഷ്ടിച്ചു, ‘രക്ഷകനായി’ എത്തിയ യുവാവും സുഹൃത്തും അറസ്റ്റില്‍

പത്തനംതിട്ട: ഇഷ്ടപ്പെട്ട യുവതിയുടെ കുടുംബത്തിന്റെ മതിപ്പു നേടാന്‍ വാഹനാപകട നാടകം കളിച്ച യുവാവും അപകടമുണ്ടാക്കിയ സുഹൃത്തും അറസ്റ്റില്‍. സ്‌കൂട്ടറില്‍ പോകുകയായിരുന്ന യുവതിയെ ഇടിച്ചിട്ടുനിര്‍ത്താതെ പോയ കാര്‍ അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തിയതോടെയാണ് നാടകം പൊളിഞ്ഞത്. ഒന്നാം പ്രതി കോന്നി മാമ്മൂട് സ്വദേശി രഞ്ജിത് രാജന്‍ (24), രണ്ടാം പ്രതി കോന്നി പയ്യനാമണ്‍ സ്വദേശി അജാസ് (19) എന്നിവരാണ് അറസ്റ്റിലായത്. വാഹനാപകടക്കേസ് നരഹത്യാശ്രമത്തിനുള്ള കേസാകുകയും ചെയ്തു. ഡിസംബര്‍ 23നു വൈകീട്ട് സ്‌കൂട്ടറില്‍ പോകുകയായിരുന്ന യുവതിയെ പത്തനംതിട്ടയ്ക്കടുത്ത് വാഴമുട്ടം ഈസ്റ്റില്‍വച്ച് അജാസ് […]

Continue Reading

കേരള സര്‍വകലാശാല ഡോളര്‍ കൈമാറ്റ വിവാദം; പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് വിസി

തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ ഡോളര്‍ കൈമാറ്റ വിവാദത്തില്‍ പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍. സംഭവത്തില്‍ ദുരൂഹത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ബന്ധപ്പെട്ട എല്ലാ രേഖകളും ഡിജിപിയ്ക്ക് കൈമാറാന്‍ രജിസ്ട്രാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സര്‍വകലാശയുടെ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഭാഗത്തുള്ള വീഴ്ചയാണെന്ന സിന്‍ഡിക്കേറ്റ് ഉപസമിതി റിപ്പോര്‍ട്ട് വി.സി പരിശോധിച്ചു. സര്‍വകലാശാലയിലെ ലാറ്റിന്‍ അമേരിക്കന്‍ പഠനകേന്ദ്രത്തില്‍ പ്രഭാഷണം നടത്തിയ വിദേശ മാധ്യമപ്രവര്‍ത്തകനു പ്രതിഫലം രൂപയില്‍ നല്‍കുന്നതിന് പകരം ഡോളറില്‍ നല്‍കിയ സംഭവത്തില്‍ […]

Continue Reading

‘അന്വേഷ’യെ ഭ്രമണപഥത്തിലെത്തിക്കുക ലക്ഷ്യം, പിഎസ്എല്‍വി സി 62 വിക്ഷേപണം 12ന്

ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒയുടെ പിഎസ്എല്‍വി -സി 62 വിന്റെ വിക്ഷേപണം ഈ മാസം 12ന്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയില്‍നിന്ന് രാവിലെ 10.17ന് പിഎസ്എല്‍വി -സി 62 കുതിച്ചുയരും. ഭൗമനിരീക്ഷണ ഉപഗ്രഹമായ അന്വേഷ ഉള്‍പ്പെടെ 19 പേലോഡുകളെയും വഹിച്ചാണ് പിഎസ്എല്‍വി സി62 കുതിച്ചുയരുക. പിഎസ്എല്‍വിയുടെ 64ാം വിക്ഷേപണമാണിത്. 2025 മെയ് 18നായിരുന്നു ഏറ്റവും ഒടുവില്‍ പിഎസ്എല്‍വി വിക്ഷേപിച്ചത്. വിക്ഷേപണത്തിന്റെ മൂന്നാം ഘട്ടത്തിലുണ്ടായ സാങ്കേതിക തകരാറ് കാരണം ആ ദൗത്യം പരാജയപ്പെട്ടിരുന്നു. എന്നാല്‍ 2026ന്റ തുടക്കത്തില്‍ […]

Continue Reading

പൂപ്പൊലി 2026 മെഡിക്കൽ എക്സിബിഷനുമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്

മേപ്പാടി: അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ 2026 ജനുവരി 1 മുതൽ 15 വരെ നടത്തുന്ന അന്താരാഷ്ട്ര പുഷ്പമേളയായ പൂപ്പൊലിയിൽ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ഒരുക്കിയ മെഡിക്കൽ എക്‌സിബിഷൻ എക്‌സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീർ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ് ഡീൻ ഡോ. എ പി കാമത്ത്, വൈസ് പ്രിൻസിപ്പാൾ ഡോ. പ്രഭു. ഇ, അനാട്ടമി വിഭാഗം മേധാവി പ്രൊ. ഡോ. ശിവശ്രീരംഗ, ജനറൽ അഡ്മിനിസ്ട്രേഷൻ വിഭാഗം ചീഫ് സൂപ്പി കല്ലങ്കോടൻ, […]

Continue Reading

വി ഡി സതീശനെതിരെ തെളിവില്ല; പുനര്‍ജനി കേസ് നിലനില്‍ക്കില്ല; വിജിലന്‍സിന്റെ റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ പുറത്ത്

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ പുനര്‍ജനി കേസ് നിലനില്‍ക്കില്ല. വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ട്വന്റിഫോറിന് ലഭിച്ചു. അഴിമതി നിരോധന നിയമപ്രകാരമുള്ള കേസ് വി ഡി സതീശനെതിരെ എടുക്കാന്‍ മതിയായ തെളിവില്ലെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് ഡിഐജി കാര്‍ത്തിക് റിപ്പോര്‍ട്ട് നല്‍കിയത്. (vigilance report details of punarjani case against vd satheesan) പുനര്‍ജനി പദ്ധതിയുടെ പണം വി ഡി സതീശന്റെ അക്കൗണ്ടിലേക്ക് വന്നിട്ടില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വിദേശ സന്ദര്‍ശനത്തിന് ശേഷം […]

Continue Reading

മൂവാറ്റുപുഴ കടാതി പള്ളിയിലെ വെടിക്കെട്ട് അപകടം ; പള്ളി വികാരിക്കും ട്രസ്റ്റികൾക്കുമെതിരെ കേസ്

മൂവാറ്റുപുഴ കടാതി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാകോബായ സുറിയാനി പള്ളിയിൽ വെടിമരുന്നിന് തീപിടിച്ച് ഉണ്ടായ സ്ഫോടനത്തെ തുടർന്ന് ഒരാൾ മരിക്കുകയും ഒരാൾക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്ത സംഭവത്തിൽ പള്ളി വികാരിക്കും ട്രസ്റ്റികൾക്കും എതിരെ കേസ് രജിസ്റ്റർ ചെയ്തു.സുരക്ഷാ വീഴ്ച വരുത്തിയതിനും സ്ഫോടകവസ്തു നിയമ ലംഘന പ്രകാരവുമുള്ള വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. പള്ളി വികാരി ഫാ. ബിജു വർക്കി, പള്ളി ട്രസ്റ്റിമാരായ സാബു പോൾ, സി.എം. എൽദോ എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പള്ളിയിൽ പെരുന്നാൾ […]

Continue Reading

‘മൂന്നാം പിണറായി ഭരണത്തെ കുറിച്ച് ഇപ്പോൾ ആരും പറയുന്നില്ല; ഇനി പറയാതിരിക്കുകയാണ് നല്ലത്’; കെ സി വേണു​ഗോപാൽ

നിയമസഭാ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾക്ക് രൂപം നൽകാൻ കോൺഗ്രസിന്റെ നിർണായക നേതൃയോഗത്തിന് വയനാട് സുൽത്താൻ ബത്തേരിയിൽ തുടക്കമായി. സ്ഥാനാർഥികളുടെ ആദ്യഘട്ടപട്ടിക ഈ മാസം ഇരുപതിനകം ഉണ്ടാകും. മൂന്നാം പിണറായി ഭരണത്തെ കുറിച്ച് ഇപ്പോൾ ആരും പറയുന്നില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണു​ഗോപാൽ. നേരത്തെ അങ്ങനെ പറഞ്ഞിരുന്നു. ജനങ്ങൾ നിലപാട് പ്രഖ്യാപിച്ചതോടെ അത് നിന്നു. ഇനി പറയാതിരിക്കുകയാണ് നല്ലതെന്ന് കെ സി വേണു​ഗോപാൽ പറഞ്ഞു. ബിജെപിയുമായി അവിഹിത കൂട്ട് കെട്ട് വർദ്ധിപ്പിക്കുകയാണ് സിപിഐഎം. തദ്ദേശ തെരഞ്ഞെടുപ്പിലെ അവിശുദ്ധ കൂട്ട് […]

Continue Reading

നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാർഥി നിർണയം; 140 മണ്ഡലങ്ങളിലും സർവേ നടത്തി കോൺഗ്രസ്

നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി നിർണയം സർവേ അടിസ്ഥാനത്തിൽ. കനഗോലുവിന്റെ നേതൃത്വത്തിൽ, കർണാടക ആസ്ഥാനമായ ഏജൻസി എല്ലാ മണ്ഡലങ്ങളിലും സർവേ നടത്തി. വിജയ സാധ്യതാപ്പട്ടിക പട്ടിക ഹൈക്കമാൻഡിന് കൈമാറി. സർവേ നടത്തിയ ഏജൻസി എല്ലാ ഡിസിസി പ്രസിഡന്റ്മാരെയും നേരിൽ കണ്ടു. അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നടപടികൾ ഊർജ്ജിതമാക്കി കോൺഗ്രസ്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ തന്ത്രങ്ങൾക്ക് രൂപം നൽകാനുള്ള കെപിസിസി നേതൃ ക്യാമ്പ് ഇന്ന് തുടങ്ങും. കെപിസിസി ഭാരവാഹികൾ, രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ, എം.പിമാർ ,എം.എൽ.എമാർ എന്നിവർ ക്യാമ്പിൽ […]

Continue Reading

ലോമാസ്റ്റ് ലൈറ്റ് ഉദ്‌ഘാടനം ചെയ്തു

ചെറുകാട്ടൂർ : പനമരം ഗ്രാമ പഞ്ചായത്ത്‌ 2025-2026 വാർഷിക പദ്ധതിയിയിൽ പെടുത്തി ചെറുകാട്ടൂർ ഗ്രോട്ടോ ജങ്ഷനിൽ നിർമിച്ച ലോ മാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമം ചെറുകാട്ടൂർ സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് വികാരി ഫാദർ ജോസ് കപ്യാരുമലയിൽ നിർവഹിച്ചു. നാലാം വാർഡ് മെമ്പർ വസന്ത മണി അധ്യക്ഷത വഹിച്ച പരിപാടി അഞ്ചാം വാർഡ് മെമ്പർ സൗജത്ത് ഉസ്മാൻ മുഖ്യ പ്രഭാഷണം നടത്തി.മുൻ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ സിനോ പാറക്കാലായിൽ,ഇ ജെ സെബാസ്റ്റ്യൻ,ഷൈജു കൂനംകുന്നേൽ,ആന്റണി വെള്ളാകുഴി,ജോസ് മുതിരക്കാല,ജോർജ് ഊരാശേരി, […]

Continue Reading

തൃശൂർ റെയിൽവേ സ്റ്റേഷൻ പാർക്കിങ്ങിൽ വൻ തീപിടിത്തം; നിരവധി ബൈക്കുകൾ കത്തി നശിച്ചു

തൃശൂർ റെയിൽവേ സ്റ്റേഷനിൽ ബൈക്ക് പാർക്കിങ്ങിൽ വൻ തീപിടിത്തം. രണ്ടാം പ്ലാറ്റ്ഫോമിനോട് ചേർന്നുള്ള പാർക്കിങ്ങിലാണ് തീ പടർന്നു പിടിച്ചത്. 600 ലധികം ബൈക്കുകൾ കത്തിനശിച്ചുവെന്നാണ് വിവരം. റെയിൽവേ അറ്റകുറ്റ പണിക്ക് ഉപയോഗിക്കുന്ന എൻജിന് തീപിടിച്ചു. തീ അടുത്തുള്ള മരത്തിലേക്കും പടർന്നിട്ടുണ്ട്. അ​ഗ്നിരക്ഷാ സേന സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. തീ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞിട്ടില്ല

Continue Reading