ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസിയിൽ വാർഷിക കായികമേള സംഘടിപ്പിച്ചു

മേപ്പാടി: ഡോ.മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി സംഘടിപ്പിച്ച വാർഷിക കായികമേള കോളേജ് പ്രിൻസിപ്പാൾ പ്രൊഫസർ ഡോ. ലാൽ പ്രശാന്ത് എം എൽ ന്റെ സാന്നിധ്യത്തിൽ മുൻ ഇന്ത്യൻ ഫുട്ബോൾ താരം മഞ്ജു ബേബി പതാക ഉയർത്തി കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.രണ്ട് ദിവസങ്ങളിലായി നടന്ന കായികമേളയിൽ അത്‌ലറ്റിക്സ് ഇനങ്ങൾക്ക് പുറമെ ഫുട്ബോൾ, വോളിബോൾ, ബാഡ്‌മിന്റൺ തുടങ്ങിയ ഗ്രൂപ്പ് മത്സരങ്ങളും നടന്നു.മുഹമ്മദ്‌ റാഷിദ്, സിയാ ഫാത്തിമ എന്നിവർ മികച്ച പ്രകടനത്തോടെ വ്യക്തിഗത ചാമ്പ്യന്മാരായി തിരഞ്ഞെടുക്കപ്പെട്ടു. വിവിധ ഹൗസുകളായി തിരിഞ്ഞ് നടന്ന […]

Continue Reading

നരേന്ദ്രമോദിയും അമിത് ഷായും ശബരിമലയിലേക്ക്?; ചര്‍ച്ചകള്‍ സജീവം

ശബരിമല: രാഷ്ട്രപതിക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ശബരിമല ദര്‍ശനത്തിനെത്തുമെന്ന അഭ്യൂഹങ്ങള്‍ ശക്തം. ഇരുവരുടെയും സന്ദര്‍ശനത്തിനായി കാത്തിരിക്കുകയാണ് ദേവസ്വം ബോര്‍ഡും. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മാര്‍ച്ച് അവസാനം പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാനത്ത് എത്തുന്നുണ്ട്. ഈ അവസരത്തില്‍ അയ്യപ്പദര്‍ശനത്തിനെത്തുമെന്നാണ് സൂചന. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ അടുത്ത മാസപൂജ വേളയില്‍ ദര്‍ശനത്തിന് എത്തുമെന്നും പറയപ്പെടുന്നു. അതേസമയം, ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍ ഉള്‍പ്പടെയുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ ഹൈക്കോടി […]

Continue Reading

നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കം; എല്‍ഡിഎഫ് യോഗം ഇന്ന്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തിരിച്ചടിയുടെ കാര്യകാരണങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കാന്‍ ഇന്ന് രാവിലെ 10 ന് എല്‍ഡിഎഫ് യോഗം ചേരും. മുന്നണിയിലെ എല്ലാ ഘടകക്ഷികളുടെയും വിലയിരുത്തലുകള്‍ യോഗത്തില്‍ അവതരിപ്പിക്കും. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്നതിനാല്‍ ഇന്നത്തെ യോഗത്തില്‍ വിശദമായ ചര്‍ച്ച നടക്കും. കേരളത്തോടുള്ള കേന്ദ്ര അവഗണനയ്‌ക്കെതിരെ എല്‍ഡിഎഫ് തുടങ്ങുന്ന സമരപരമ്പരകളാണ് മറ്റൊരു അജണ്ട. ഇതിന്റെ ആദ്യപടിയായി 12ന് പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപം മുഖ്യമന്ത്രിയും മന്ത്രിമാരും എംപി, എംഎല്‍എ ഉള്‍പ്പെടെ ജനപ്രതിനിധികളും ഉപവസിക്കും. നിയമസഭാ തെരഞ്ഞെടുപ്പില്‍ […]

Continue Reading

ആലപ്പുഴയില്‍ പക്ഷിപ്പനി ഭീതി; സ്ഥിരീകരിച്ചത് നാല് പഞ്ചായത്തുകളില്‍, സര്‍വൈലന്‍സ് സോണില്‍ നിയന്ത്രണങ്ങള്‍

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ വീണ്ടും പക്ഷിപ്പനി ഭീതി. ജില്ലയിലെ നാല് പഞ്ചായത്തുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. അമ്പലപ്പുഴ നോര്‍ത്ത്, അമ്പലപ്പുഴ സൗത്ത്, കരുവാറ്റ, പള്ളിപ്പാട് എന്നീ പഞ്ചായത്തുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 11-ാം വാര്‍ഡില്‍ കാടയിലും അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് 6-ാം വാര്‍ഡില്‍ കോഴിയിലും കരുവാറ്റ പഞ്ചായത്ത് ഒന്നും രണ്ടും വാര്‍ഡുകളിലും പള്ളിപ്പാട് പഞ്ചായത്തില്‍ ഒന്നാം വാര്‍ഡില്‍ താറാവിലും ആണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. നേരത്തെ ജില്ലയിലെ 9 പഞ്ചായത്തുകളില്‍ ഓരോ വാര്‍ഡുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. പക്ഷിപ്പനി […]

Continue Reading

മുംബൈയും ബംഗളൂരുവും നേര്‍ക്ക് നേര്‍; വനിതാ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം

മുംബൈ: വനിതാ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും ബംഗളൂരു റോയല്‍ ചലഞ്ചേഴ്സും തമ്മിലാണ് മത്സരം. വൈകീട്ട് 7.30 ന് മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം നടക്കുന്നത്. മൂന്ന് സീസണില്‍ രണ്ട് തവണയും കപ്പടിച്ച മുംബൈ ഇത്തവണ ഹാട്രിക് കിരീട മോഹത്തോടെയാണ് ഇറങ്ങുന്നത്. ഇന്ത്യന്‍ ക്യാപ്റ്റനായ ഹര്‍മന്‍ പ്രീത് കൗറാണ് മുംബൈയെ നയിക്കുന്നത്. ബംഗളൂരു ക്യാപ്റ്റന്‍ സ്മൃതി മന്ധാനയാണ്. ആദ്യ സീസണായ 2023ലും കഴിഞ്ഞ തവണയും ജേതാക്കളാണ് മുംബൈ. […]

Continue Reading

മാധവ് ഗാഡ്ഗില്‍ അന്തരിച്ചു

കൊച്ചി: പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍ അന്തരിച്ചു. പൂനെയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. 83 വയസ്സായിരുന്നു. പശ്ചിമഘട്ടത്തിലെ പരിസ്ഥിതിയെക്കുറിച്ച് പഠിക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച സംഘത്തിന്റെ അധ്യക്ഷനായിരുന്നു. ഗാഡ്ഗിൽ കമ്മിറ്റി എന്ന പേരിൽ അറിയപ്പെട്ട സംഘം 2011ലാണ് റിപ്പോർട്ട് സമർപ്പിച്ചത്. പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ലോല പ്രദേശങ്ങളിൽ പാറഖനനം, അണക്കെട്ട് നിർമാണം തുടങ്ങിയവ നിയന്ത്രിക്കണമെന്ന് ഗാഡ്ഗിൽ കമ്മിറ്റി ശുപാർശ ചെയ്തിരുന്നു. രാജ്യം പദ്‌മശ്രീ, പത്മഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു. സംസ്‌കാരം ഇന്ന് വൈകീട്ട് നാല്മണിക്ക് വൈകുണ്ഡ് ശ്മശാനത്തില്‍. തന്റെ […]

Continue Reading

മരണം കമ്പിവടി കൊണ്ട് തലയില്‍ ശക്തമായ അടിയേറ്റ്; ഇടുക്കിയില്‍ യുവതിയുടെ മരണം കൊലപാതകം, പ്രതിക്കായി തിരച്ചില്‍

തൊടുപുഴ: ഇടുക്കി ഉപ്പുതറയില്‍ യുവതിയെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. മത്തായിപ്പാറ എംസി കവലയ്ക്കു സമീപം മലേക്കാവില്‍ രജനി (38) ആണു കൊല്ലപ്പെട്ടത്. കമ്പിവടികൊണ്ടു തലയില്‍ ശക്തമായ അടിയേറ്റാണു മരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. സംഭവശേഷം കാണാതായ ഓട്ടോറിക്ഷ ഡ്രൈവറായ ഭര്‍ത്താവ് സുബിനെ (രതീഷ്) കണ്ടെത്താനായിട്ടില്ല. ചൊവ്വാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. തലയില്‍ ആഴത്തില്‍ മുറിവേറ്റു കട്ടിലിലേക്കു വീണ് രക്തംവാര്‍ന്നു മരിച്ചനിലയിലാണു രജനിയെ കണ്ടെത്തിയത്. സുബിനും രജനിയും തമ്മില്‍ കലഹം പതിവായിരുന്നുവെന്നും പൊലീസ് പറയുന്നു. […]

Continue Reading

തീവ്ര ന്യൂനമര്‍ദമായി ശക്തി പ്രാപിച്ചു; നാളെ മുതല്‍ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് നാളെ മുതല്‍ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും അതിനോട് ചേര്‍ന്ന കിഴക്കന്‍ ഭൂമധ്യരേഖക്ക് സമീപമുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായിസ്ഥിതി ചെയ്തിരുന്ന ശക്തി കൂടിയ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു. തുടര്‍ന്നുള്ള 24 മണിക്കൂറില്‍ ഇത് കൂടുതല്‍ ശക്തിപ്പെട്ട് അതി തീവ്രന്യൂനമര്‍ദമായി മാറാന്‍ സാധ്യത. അടുത്ത 48 മണിക്കൂറിനിടെ ഇത് പടിഞ്ഞാറ്‌വടക്കുപടിഞ്ഞാറ് ദിശയില്‍ നീങ്ങി തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലേക്കു […]

Continue Reading

ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ടു, മയക്കുമരുന്ന് കലര്‍ത്തിയ ജ്യൂസ് നല്‍കി മയക്കി കിടത്തി; സ്വര്‍ണവും പണവും കവര്‍ന്നയാള്‍ പിടിയില്‍

കോഴിക്കോട്: ഡേറ്റിങ് ആപ്പ് മുഖേന പരിചയപ്പെട്ടയാളില്‍ നിന്ന് സ്വര്‍ണവും പണവും തട്ടിയയാള്‍ പിടിയില്‍. തെലങ്കാന ശ്രീലിംഗപ്പള്ളി കൊണ്ടാപ്പുര്‍ സ്വദേശി ഇഞ്ചിരാപ്പു നാരായണ റാവു(35)വിനെയാണ് കോഴിക്കോട് ടൗണ്‍ പൊലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ ഒക്ടോബര്‍ 27നാണ് കേസിനാസ്പദമായ സംഭവം. എല്‍ജിബിടി കമ്മ്യൂണിറ്റിയുടെ ഡേറ്റിങ് ആപ്പായ ജിന്‍ഡറിലൂടെ പരിചയപ്പെട്ട കോഴിക്കോട്ടെ സ്വകാര്യ സ്ഥാപനത്തിലെ മാനേജരെ കാണാന്‍ പ്രതി ലിങ്ക് റോഡിലുള്ള ഹോട്ടലിലെത്തി. തുടര്‍ന്ന് മയക്കുമരുന്ന് കലര്‍ത്തിയ ജ്യൂസ് നല്‍കി മയക്കി കിടത്തി സ്വര്‍ണ ചെയിന്‍, വെളളിയരഞ്ഞാണം, 5000 രൂപ എന്നിവ കവര്‍ന്നു. […]

Continue Reading

ശക്തി കൂടിയ ന്യൂനമര്‍ദ്ദം തീവ്രമാകും, ഇരട്ട ചക്രവാതച്ചുഴി; മറ്റന്നാള്‍ മുതല്‍ പരക്കെ മഴ

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ശക്തി കൂടിയ ന്യൂനമര്‍ദ്ദം വരും മണിക്കൂറുകളില്‍ തീവ്ര ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിക്കാന്‍ സാധ്യത. പുതുവര്‍ഷത്തിലെ ആദ്യ ന്യൂനമര്‍ദ്ദമാണ് തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും അതിനോട് ചേര്‍ന്ന കിഴക്കന്‍ ഭൂമധ്യ രേഖക്ക് സമീപമുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി രൂപപ്പെട്ടത്. നിലവില്‍ ശക്തി കൂടിയ നിലയിലാണ് ന്യൂനമര്‍ദ്ദം. ഇതിന്റെ സ്വാധീനഫലമായി വെള്ളിയാഴ്ചയും ശനിയാഴ്ചയും സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. തീവ്ര ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിക്കുന്ന ന്യൂനമര്‍ദ്ദം തുടര്‍ന്നുള്ള 48 മണിക്കൂറില്‍ പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് […]

Continue Reading