ക്യാബേജ് വിളവെടുപ്പ് നടത്തി

സുല്‍ത്താന്‍ ബത്തേരി ഗവ. സര്‍വ്വജന വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വൊക്കേഷന്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം അഗ്രികള്‍ച്ചര്‍ വിദ്യാര്‍ത്ഥികള്‍ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ നേതൃത്വത്തില്‍ നടത്തിയ ശൈത്യകാല ക്യാബേജ് കൃഷി വിളവെടുപ്പ് നടത്തി. സുല്‍ത്താന്‍ ബത്തേരി നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ എം.ജി ഇന്ദ്രജിത്ത് പച്ചക്കറി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. ജൈവ രീതിയില്‍ കൃഷി ചെയ്ത ക്യാബേജുകള്‍ സ്‌കൂള്‍ ഉച്ചഭക്ഷണത്തിന് സ്‌കൂള്‍ പാചകപ്പുരയിലേക്ക് നല്‍കി. പി.ടി.എ പ്രസിഡന്റ് ടി.കെ ശ്രീജന്‍, പ്രിന്‍സിപ്പാള്‍ അമ്പിളി നാരായണന്‍, എസ്.എം.സി ചെയര്‍മാന്‍ സുഭാഷ് ബാബു, […]

Continue Reading

ഇന്ത്യൻ സമുദ്രാതിർത്തിയിലേക്ക് കടക്കാൻ ശ്രമം; പാകിസ്താൻ മത്സ്യബന്ധന ബോട്ട് പിടിച്ചെടുത്ത് ഇന്ത്യൻ കോസ്റ്റ് ഗാർഡ്

പാകിസ്താൻ മത്സ്യബന്ധന ബോട്ട് പിടിച്ചെടുത്ത് ഇന്ത്യൻ കോസ്റ്റ് ഗാർഡ്. അറബിക്കടലിൽ ഇന്ത്യൻ സമുദ്ര അതിർത്തിക്ക് ഉള്ളിൽ കടന്ന ബോട്ടാണ് പിടിച്ചെടുത്തത്. കോസ്റ്റ് ഗാർഡിന്റെ പട്രോളിംഗ് സംഘത്തെ കണ്ടത്തോടെ പാകിസ്താൻ ബോട്ട് സമുദ്ര അതിർത്തിയിലേക്ക് കടക്കാൻ ശ്രമിച്ചു. ബോട്ടിൽ ഉണ്ടായിരുന്ന ഒൻപതു പേരെയും ബോട്ടും കോസ്റ്റ് ഗാർഡ് കസ്റ്റഡിയിൽ എടുത്തു. അന്വേഷണത്തിന്റെ ഭാഗമായി പോർബന്ദറിലേക്കാണ് കൊണ്ടുവരുന്നത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. “വേഗത്തിലുള്ളതും കൃത്യവുമായ ഒരു രാത്രികാല ഓപ്പറേഷനിൽ, ഒരു ഇന്ത്യൻ കോസ്റ്റ് ഗാർഡ് അറബിക്കടലിൽ പട്രോളിംഗ് നടത്തുന്നതിനിടെ, […]

Continue Reading

ഇറാനില്‍ നിന്ന് മടങ്ങി വരാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ പൗരന്മാരെ തിരികെ കൊണ്ടുവരും; തയ്യാറെടുപ്പുകളുമായി വിദേശകാര്യ മന്ത്രാലയം

ആഭ്യന്തര സംഘര്‍ഷം രൂക്ഷമായി തുടരുന്ന ഇറാനില്‍ നിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ തയ്യാറെടുപ്പുകളുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. മടങ്ങി വരാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ പൗരന്മാരെ തിരികെ കൊണ്ടുവരും. ഇതിനായുള്ള ഒരുക്കങ്ങള്‍ നടത്തി വരുന്നതായി വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. ഇറാനിലുള്ള എല്ലാ ഇന്ത്യക്കാരും ഇറാനിലെ ഇന്ത്യന്‍ എംബസ്സിയില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് എംബസി നിര്‍ദേശിച്ചതിന് പിന്നാലെയാണ് വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നും ഈ സുപ്രധാന വിവരവും പുറത്തുവന്നിരിക്കുന്നത്. ഇറാനില്‍ ഇന്റര്‍നെറ്റ് നിയന്ത്രണം തുടരുന്നതിനാല്‍ രജിസ്‌ട്രേഷന്‍ പ്രക്രിയകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നില്ലെന്നാണ് ഇറാനിലെ […]

Continue Reading

മഹാരാഷ്ട്രയിലെ കോര്‍പറേഷനുകളിലേക്ക് നടന്ന വോട്ടെടുപ്പ് പൂര്‍ത്തിയായി; ബിജെപി സഖ്യം വന്‍ ഭൂരിപക്ഷം നേടുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍

മുംബൈ അടക്കം മഹാരാഷ്ട്രയിലെ കോര്‍പ്പറേഷനുകളിലേക്ക് നടന്ന വോട്ടെടുപ്പ് പൂര്‍ത്തിയായി. മുംബൈയില്‍ ബിജെപി സഖ്യം വന്‍ ഭൂരിപക്ഷത്തോടെ അധികാരം പിടിക്കുമെന്നാണ് എക്‌സിറ്റ് ഫലങ്ങള്‍. വിരലില്‍ പുരട്ടിയ മഷി എളുപ്പത്തില്‍ മായുന്നതാണെന്നതടക്കം ക്രമക്കേട് ആരോപണങ്ങള്‍ വോട്ടെടുപ്പിനിടെ ഉണ്ടായി. നാളെയാണ് വോട്ടെണ്ണല്‍. മുംബൈ അടക്കം 29 കോര്‍പ്പറേഷനുകളിലാണ് ജനം വിധി എഴുതിയത്. രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനത്തിന്റെ ഭരണം മഹായുതിക്കെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. ബിജെപി- ശിവസേന സഖ്യം 131 മുതല്‍ 151 സീറ്റ് വരെ നേടുമെന്ന് AXIS MY INDIA പ്രവചിക്കുന്നു. […]

Continue Reading

ജനാധിപത്യ മഹിളാ അസോസിയേഷൻ ഭാരവാഹിത്വത്തിൽ നിന്ന് പി പി ദിവ്യയെ ഒഴിവാക്കി; ഒഴിവാക്കാൻ CPIM സംസ്ഥാന നേതൃത്വം നിർദേശം നൽകി

ജനാധിപത്യ മഹിളാ അസോസിയേഷൻ ഭാരവാഹിത്വത്തിൽ നിന്ന് പി പി ദിവ്യയെ ഒഴിവാക്കി. ജോയിൻ്റ് സെക്രട്ടറി സ്ഥാനത്ത് നിന്നാണ് മാറ്റിയത്. ഭാരവാഹിത്വത്തിൽ നിന്ന് ഒഴിവാക്കണമെന്ന് CPIM സംസ്ഥാന നേതൃത്വം മഹിളാ അസോസിയേഷൻ ഭാരവാഹികൾക്ക് നിർദേശം നൽകിയിരുന്നു. ജില്ലാ കമ്മിറ്റി അംഗത്വത്തിൽ നിന്ന് ഇരിണാവ് ബ്രാഞ്ച് കമ്മിറ്റിയിലേക്ക് CPIM നേരത്തെ തരം താഴ്ത്തിയിരുന്നു. ADM നവീൻ ബാബുവിൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രതിക്കൂട്ടിൽ ആയതിന് പിന്നാലെ ദിവ്യയെ കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു. സി എസ് സുജാത […]

Continue Reading

വിവേക് വയനാടിന്റെ ഓർമ്മകുറിപ്പ്

“ഇന്നും തണലാകുന്ന ഓർമ്മകൾനീർവാരം സ്കൂൾ മുറ്റത്ത് ഒരു രാവിലെ” ❤️🤍 വിവേക് വയനാടിന്റെ ഓർമ്മകുറിപ്പുകൾ സ്കൂൾ എന്റെ വീടിന്റെ തൊട്ടടുത്താണ്. അതുകൊണ്ട് തന്നെ നീർവാരം ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ എന്നെ സംബന്ധിച്ച് അപൂർവമായി കാണുന്ന ഒരു സ്ഥലമല്ല. പലപ്പോഴും അവിടെ എത്താറുണ്ട് — ചിലപ്പോൾ വെറുതെ നടക്കാൻ, ചിലപ്പോൾ മനസ്സ് മാറാൻ, ചിലപ്പോൾ പഴയ ഓർമ്മകളോട് മിണ്ടാതെ കൂടെയിരിക്കാൻ. എങ്കിലും ഇന്ന് രാവിലെ പ്രഭാത സവാരിക്കിടെ കണ്ട ആ കാഴ്ച, പതിവിൽ നിന്നു വേറിട്ടൊരു അനുഭവമായിരുന്നു. […]

Continue Reading

എന്റെ ക്ഷയരോഗ മുക്ത പഞ്ചായത്ത്;ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക് പരിശീലനംനല്‍കി

എന്റെ ക്ഷയരോഗ മുക്ത പഞ്ചായത്ത് എന്ന ലക്ഷ്യത്തിനായി ജില്ലയിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ക്കായി ആരോഗ്യ വകുപ്പ് പരിശീലനം സംഘടിപ്പിച്ചു. ടി.ബി മുക്ത അഭിയാന്‍ പദ്ധതിയുടെ ഭാഗമായാണ് പരിശീലനം നല്‍കിയത്. തദ്ദേശ സ്ഥാപനങ്ങളിലെ ജനപങ്കാളിത്തം ഉറപ്പാക്കി ക്ഷയരോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ ജനപ്രതിനിധികളെ പ്രാപ്തമാക്കുകയാണ് പരിശീലനത്തിന്റെ ലക്ഷ്യം. തദ്ദേശ സ്ഥാപന പരിധിയിലെ ക്ഷയരോഗ ലക്ഷണങ്ങള്‍ ഉള്ളവരെ കണ്ടെത്തി ചികിത്സ, തുടര്‍ചികിത്സ ഉറപ്പാക്കി ക്ഷയരോഗത്താലുള്ള മരണങ്ങള്‍ ഇല്ലാതാക്കുകയാണ് ക്ഷയരോഗ മുക്ത പഞ്ചായത്തിലൂടെ ലക്ഷ്യമാക്കുന്നത്. ആരോഗ്യവകുപ്പ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പൊതുജന പങ്കാളിത്തതോടെ […]

Continue Reading

ലഹരി വിരുദ്ധ കൂട്ടയോട്ടം സംഘടിപ്പിച്ചു

പാപ്ലശ്ശേരി:ദേശീയ യുവജന ദിനത്തോടനുബന്ധിച്ച് നൽസ (NALSA) നടപ്പിലാക്കുന്ന ‘ഡോൺ’ (DAWN) പദ്ധതിയുടെ ഭാഗമായി സുൽത്താൻ ബത്തേരി താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാപ്ലശ്ശേരി ഇ.കെ. നായനാർ സ്മാരക വായനശാലയുമായി സഹകരിച്ച് പാപ്ലശ്ശേരിയിൽലഹരി വിരുദ്ധ കൂട്ടയോട്ടം സംഘടിപ്പിച്ചു. ലഹരിമുക്ത ഭാരതംഎന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. പാപ്ലശ്ശേരിയിൽ വെച്ച്നടന്ന പരിപാടിക്ക് പാരാലീഗൽ വോളന്റിയർ ഷംന ഷെറിൻ നേതൃത്വം നൽകി.വായനശാല സെക്രട്ടറിയും ലൈബ്രറി കൗൺസിൽമുൻ ജില്ലാ സെക്രട്ടറിയുമായപി.ബി. സുരേഷ് ലഹരി വിരുദ്ധ സന്ദേശം കൈമാറി ദേശീയ യുവജന ദിനാഘോഷങ്ങളുടെ ഭാഗമായി […]

Continue Reading

പ്രഫുൽ സുരേഷ് വിടവാങ്ങി

വൈത്തിരി: മലയാള ചലച്ചിത്ര ലോകത്തിന് നോവായി യുവ തിരക്കഥാകൃത്ത് പ്രഫുൽ സുരേഷ് (39) അന്തരിച്ചു. ഹൃദയാഘാ തത്തെത്തുടർന്നായിരുന്നു അന്ത്യം. വയനാട് പഴയ വൈത്തിരി സ്വദേശിയായ അദ്ദേഹം ‘നല്ല നിലാവുള്ള രാത്രി’ എന്ന ചിത്രത്തി ലൂടെയാണ് സിനിമാ ലോകത്ത് ശ്രദ്ധേയനായത്. അനുരൂപ ആണ് ഭാര്യ. തന്റെ ആദ്യം ചിത്രത്തിന് ശേഷം പുതിയ രണ്ടു പ്രൊജക്ടി ന്റെ തിരക്കഥ പൂർത്തിയാക്കിയിരിക്കവേ ആയിരുന്നു മരണം.

Continue Reading

അമ്പലവയൽ ടൗൺ ഭാഗങ്ങളിലും പരിസര പ്രദേശങ്ങളിലും എക്സൈസ് പരിശോധന

അമ്പലവയൽ : അമ്പലവയൽ ടൗണിലും പരിസരപ്രദേശങ്ങളിലും എക്സൈസ് പരിശോധന. എക്സൈസ് ഇന്റലിജൻസിന്റെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന. ലഹരി വസ്തുക്കളുടെ ഉപയോഗവും വിൽപ്പനയും വ്യാപകമായ മഞ്ഞപ്പാറ, ഗോവിന്ദ മൂലച്ചിറ എന്നീ സ്ഥലങ്ങൾ കേന്ദ്രികരിച്ചായിരുന്നു പരിശോധന എക്സൈസ് ഇന്റലിജൻസ് വിഭാഗം ടി പ്രദേശങ്ങളിലെ ഹോട്ട് സ്പോട്സ് കണ്ടെത്തിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന രണ്ട് സംഘങ്ങളായി തിരിഞ്ഞായിരുന്നു പരിശോധന. എക്സൈസ് ഇന്റലിജൻസ് സംഘത്തെ കൂടാതെ സുൽത്താൻ ബത്തേരി എക്സൈസ് റേഞ്ച് പാർട്ടിയും പരിശോധനയിൽ പങ്കെടുത്തു. വരും ദിവസങ്ങളിൽ ജില്ലയിലെ കൂടുതൽ ഹോട്ട് […]

Continue Reading