ബൈക്കില്‍ സഞ്ചരിച്ച് സ്ത്രീകള്‍ക്ക് നേരെ ലൈംഗികാതിക്രമം; കൊച്ചിയില്‍ കൗമാരക്കാര്‍ പിടിയില്‍

കൊച്ചി: എറണാകുളം നഗരത്തിന്റെ ഇടവഴികളില്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരെ ലൈംഗിക അക്രമം നടത്തുന്ന യുവാക്കള്‍ പിടിയില്‍. വടുതല അരൂക്കുറ്റി ഷെഫീക്ക് മന്‍സില്‍ മുഹമ്മദ് അന്‍ഷാദ് (19), പുല്ലേപടി സി.പി ഉമ്മര്‍ റോഡില്‍ മുഹമ്മദ് റാസിക് (18) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം അക്രമത്തിനിരയായ പെണ്‍കുട്ടിയുടെ പരാതിയില്‍ എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇരുവരും പിടിയിലായത്. നഗരത്തിലെ ഇടവഴികളിലൂടെ തനിയെ സഞ്ചരിച്ച് വരുന്ന പെണ്‍കുട്ടികളെ ലക്ഷ്യമിട്ടായിരുന്നു പ്രതികളുടെ അതിക്രമങ്ങള്‍. മോട്ടോര്‍ സൈക്കിളില്‍ സഞ്ചരിച്ച് കടന്നു […]

Continue Reading

‘സ്വര്‍ണത്തിന്റെ അളവ് കുറഞ്ഞു, പാളികളില്‍ വ്യത്യാസം’; ശബരിമലയില്‍ സ്വര്‍ണ്ണക്കൊള്ള സ്ഥിരീകരിച്ച് വിഎസ്എസ് സി റിപ്പോര്‍ട്ട്

തിരുവനന്തപുരം: ശബരിമലയില്‍ വന്‍ സ്വര്‍ണ്ണക്കൊള്ള നടന്നതായി സ്ഥിരീകരിച്ച് ശാസ്ത്രീയ പരിശോധനാ ഫലം. വിഎസ് എസ് സി നടത്തിയ പരിശോധനയിലാണ് ഈ കണ്ടെത്തല്‍. ഉണ്ണികൃഷ്ണന്‍ പോറ്റി കൊണ്ടുപോയ കട്ടിളപ്പാളി, ദ്വാരപാലക ശില്‍പ്പങ്ങളില്‍ സ്വര്‍ണ്ണം കുറവാണെന്നാണ് പരിശോധനയില്‍ കണ്ടെത്തിയിട്ടുള്ളത്. റിപ്പോര്‍ട്ട് നാളെ ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. 1998 ല്‍ വിജയ് മല്യയുടെ യു ബി ഗ്രൂപ്പ് സ്വര്‍ണം പൊതിഞ്ഞ മറ്റു പാളികളും, പോറ്റി സ്വര്‍ണം പൂശി തിരികെയെത്തിച്ച പാളികളും താരതമ്യ പരിശോധന നടത്തിയാണ് വി എസ് എസ് സി റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. […]

Continue Reading

സ്കൂൾ കലോത്സവത്തിന് ഇന്ന് കൊടിയിറങ്ങും, മോഹൻ‌ലാൽ മുഖ്യാതിഥി; കപ്പിനായി വാശിയേറിയ പോരാട്ടം

തൃശ്ശൂർ: തൃശ്ശൂരിൽ നടക്കുന്ന 64ാമത് സംസ്ഥാന സ്കൂൾ കലോത്സവം ഇന്ന് സമാപിക്കും. വൈകീട്ട് നാലു മണിക്ക് നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. നടൻ മോഹൻലാൽ മുഖ്യാതിഥിയായിരിക്കും. കലോത്സവത്തിൽ വാശിയേറിയ പോരാട്ടം തുടരുമ്പോൾ, ഇനി എട്ടു മത്സരങ്ങൾ മാത്രമാണ് ഇന്ന് ബാക്കിയുള്ളത്. സ്വർണക്കപ്പിനായി കണ്ണൂരും തൃശ്ശൂരും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. നിലവിൽ 990 പോയിന്റുമായി കണ്ണൂർ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 983 പോയിന്റുമായി ആതിഥേയരായ തൃശൂര്‍ രണ്ടാം സ്ഥാനത്താണ്. […]

Continue Reading

കല്ലമ്പലത്ത് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞു; അഞ്ച് പേരുടെ നില ഗുരുതരം; ഡ്രൈവര്‍ ഉറങ്ങിപ്പോയതെന്ന് സംശയം

തിരുവനന്തപുരം കല്ലമ്പലത്ത് ടൂറിസ്റ്റ്് ബസ് മറിഞ്ഞ് അപകടം. നിരവധി വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. തൃശൂര്‍ സഹൃദയ എഞ്ചിനീയറിങ് കോളജിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അഞ്ച് വിദ്യാര്‍ഥികളുടെ നില ഗുരുതരമാണ്. കല്ലമ്പലത്തിനടുത്തുള്ള നാവായിക്കുളം യദുക്കാട് ഭാഗത്തുവച്ചാണ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞത്. 40 കുട്ടികളും അധ്യാപകരുമാണ് ബസിലുണ്ടായിരുന്നത്. വിഴിഞ്ഞം പോര്‍ട്ടിലേക്ക് പഠനാവശ്യത്തിന് പോകുകയായിരുന്നു വിദ്യാര്‍ഥികള്‍. ഇന്ന് പുലര്‍ച്ചെയോടെയാണ് സംഭവം നടന്നത്. ഗുരുതരമായി പരുക്കേറ്റ വിദ്യാര്‍ഥികളെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ […]

Continue Reading

ഗ്രീന്‍ലന്‍ഡിനെ ഏറ്റെടുക്കാനുള്ള അമേരിക്കന്‍ നീക്കത്തെ പിന്തുണയ്ക്കാത്ത രാജ്യങ്ങള്‍ക്ക് വന്‍ തീരുവ ചുമത്തും; ഭീഷണിയുമായി ട്രംപ്

ഗ്രീന്‍ലന്‍ഡിനെ ഏറ്റെടുക്കാനുള്ള അമേരിക്കയുടെ നീക്കത്തെ പിന്തുണയ്ക്കാത്ത രാജ്യങ്ങള്‍ക്കുമേല്‍ തീരുവ ചുമത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണി. ദേശീയ സുരക്ഷയ്ക്ക് ഗ്രീന്‍ലന്‍ഡ് ആവശ്യമാണെന്നാണ് ട്രംപിന്റെ വാദം. ഡെന്മാര്‍ക്കുമായി നടന്ന ചര്‍ച്ചയില്‍ ഗ്രീന്‍ലന്‍ഡ് വിഷയത്തില്‍ ധാരണയാകാതിരുന്നതിനെ തുടര്‍ന്നാണ് ട്രംപിന്റെ തീരുവ ഭീഷണി. ഗ്രീന്‍ലന്‍ഡ് ഏറ്റെടുക്കുമെന്ന ട്രംപിന്റെ ഭീഷണിയെ തുടര്‍ന്ന് ഗ്രീന്‍ലന്‍ഡില്‍ യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ സൈനിക വിന്യാസം ആരംഭിച്ചിട്ടുണ്ട്. ഫ്രാന്‍സ്, ജര്‍മനി, സ്വീഡന്‍ നോര്‍വെ, ഫിന്‍ലണ്ട്, നെതര്‍ലണ്ട്സ്, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളുടെ സൈനിക സംഘങ്ങളാണ് ഗ്രീന്‍ലന്‍ഡിന്റെ തലസ്ഥാനമായ നൂക്കിലെത്തിയിരിക്കുന്നത്. പലവിധ […]

Continue Reading

ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ പീഡനക്കേസ്; അഡ്വ.ബി ജി ഹരീന്ദ്രനാഥ് സ്പെഷ്യൽ പ്രോസിക്യൂട്ടറാകും

ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ പീഡനക്കേസിൽ അഡ്വ.ബി ജി ഹരീന്ദ്രനാഥ് സ്പെഷ്യൽ പ്രോസിക്യൂട്ടറാകും. ഇത് സംബന്ധിച്ച വിജ്ഞാപനം ഉടൻ ഇറങ്ങും.മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള ഇടപെടലിന്റെ ഭാഗമായിട്ടതാണിത്. മുൻ ജില്ലാ ജഡ്ജി കൂടിയാണ് അഡ്വ.ബി ജി ഹരീന്ദ്രനാഥ്. ഒരുഘട്ടത്തിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കേണ്ടെന്ന നിലപാട് സർക്കാർ സ്വീകരിച്ചിരുന്നു. ഹൈക്കോടതിയിലടക്കം ഇത്തരത്തിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കുന്ന കീഴ്വഴക്കം ഇല്ലെന്ന് നിയമമമന്ത്രി അടക്കമുള്ളവർ വ്യക്തമാക്കുകയും ചെയ്തിരുന്നു. അതിജീവിതയുടെ മാധ്യമങ്ങൾക്ക് മുന്നിൽ വന്നുള്ള തുറന്നു പറച്ചിലിന് ശേഷമാണ് സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാനുള്ള ഉത്തരവ് പുറത്തിറങ്ങുന്നത്. […]

Continue Reading

പരസ്പര സമ്മതത്തോടെയുള്ള ബന്ധമെന്ന് രാഹുലിന്റെ വാദം; രാഹുല്‍ സമാന കുറ്റകൃത്യങ്ങള്‍ ചെയ്യുന്നയാളെന്ന് പ്രോസിക്യൂഷന്‍; ജാമ്യാപേക്ഷയില്‍ ഇന്ന് വിധി

മൂന്നാമത്തെ ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയില്‍ തിരുവല്ല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് വിധി പറയും. ഇന്നലെ അടച്ചിട്ട കോടതി മുറിയില്‍ പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദം പൂര്‍ത്തിയായിരുന്നു. പരാതിക്കാരിയും രാഹുലും തമ്മിലുള്ള ചാറ്റ് വിവരങ്ങള്‍ അടക്കം പ്രതിഭാഗം കോടതിയില്‍ ഹാജരാക്കിയിരുന്നു. എല്ലാം പരസ്പരം സമ്മതത്തോടെ ആയിരുന്നു എന്നായിരുന്നു രാഹുലിന്റെ അഭിഭാഷകന്റെ വാദം. ജാമ്യം കിട്ടിയാല്‍ പ്രതി അന്വേഷണവുമായി സഹകരിക്കുമെന്നും മുങ്ങില്ലെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു. അതേസമയം സമാന കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന ആളാണ് രാഹുല്‍ […]

Continue Reading

മലിനീകരണം കുറവ്; സഞ്ചാരികളുടെ പ്രിയ കേന്ദ്രമായി വയനാട്; വായുനിലവാരം ‘ഉത്തമം’

സുൽത്താൻ ബത്തേരി: ശുദ്ധവായുവും മഞ്ഞുമൂടിയ കാലാവസ്ഥയും സഞ്ചാരികളെ മാടിവിളിക്കുന്നു; വിനോദസഞ്ചാരികളുടെ ഇഷ്ടഭൂമിയായി വയനാട് മാറുന്നു. മലിനീകരണം ഏറ്റവും കുറഞ്ഞ ജില്ലയെന്ന പ്രത്യേകതയാണ് നഗരത്തിരക്കുകളിൽ നിന്ന് ആശ്വാസം തേടുന്നവരെ വയനാട്ടിലേക്ക് ആകർഷിക്കുന്നത്. അന്താരാഷ്ട്ര പ്ലാറ്റ്‌ഫോമുകളുടെ കണക്കുപ്രകാരം ഈ മാസം വയനാട്ടിലെ വായുനിലവാരം ‘ഉത്തമ’മാണ്. 14 ug/m3 (മൈക്രൊഗ്രാംസ് പെർ ക്യുബിക് മീറ്റർ) മാത്രമാണ് ഇവിടുത്തെ മലിനീകരണ തോത്. കേരളത്തിൽ വായുമലിനീകരണം ഏറ്റവും കുറവുള്ള ജില്ലയും വയനാടാണ് (ഏറ്റവും കൂടുതൽ ആലപ്പുഴയിൽ). സമുദ്രനിരപ്പിൽ നിന്ന് 2000 അടി വരെ ഉയരത്തിൽ […]

Continue Reading

പാസ്പോർട്ട് റാങ്കിംഗിൽ നില മെച്ചപ്പെടുത്തി ഇന്ത്യ; പുതിയ പട്ടിക പുറത്ത്

ന്യൂയോർക്ക്: ലോകത്തെ ഏറ്റവും ശക്തമായ പാസ്പോർട്ടുകളുടെ പട്ടികയിൽ നില മെച്ചപ്പെടുത്തി ഇന്ത്യ. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹെൻലി ആൻഡ് പാർട്ട്നേഴ്സ് പുറത്തിറക്കിയ പുതിയ പട്ടികയിൽ ഇന്ത്യ 80-ാം സ്ഥാനത്തേയ്ക്ക് എത്തി. 2025-ൽ ഇന്ത്യ 85-ാം സ്ഥാനത്തേക്ക് താഴ്ന്നിരുന്നു. ഇന്ത്യൻ പാസ്പോർട്ട് ഉപയോ​ഗിച്ച് 55 രാജ്യങ്ങളിലേയ്ക്ക് വിസ രഹിതമായി പ്രവേശിക്കാൻ സാധിക്കും. ഉഭയകക്ഷി കരാറുകളും പ്രാദേശിക നയതന്ത്രവും വികസിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയുടെ റാങ്കിംഗ് മെച്ചപ്പെട്ടത് പോസിറ്റീവായ സൂചനയാണെന്നാണ് വിലയിരുത്തൽ. 192 രാജ്യങ്ങളിലേക്ക് വിസ-ഫ്രീ അല്ലെങ്കിൽ വിസ-ഓൺ-അറൈവൽ ആക്‌സസ് നൽകുന്ന […]

Continue Reading

ലോക മണ്ണ് ദിനാചരണം; കര്‍ഷക സെമിനാര്‍ സംഘടിപ്പിച്ചു

ജില്ലാ മണ്ണ് പര്യവേക്ഷണ-മണ്ണ് സംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ലോക മണ്ണ് ദിനാചരണത്തോടനുബന്ധിച്ച് കര്‍ഷക സെമിനാര്‍ സംഘടിപ്പിച്ചു. മീനങ്ങാടി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടി മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീജ സുരേഷ് ഉദ്ഘാടനം ചെയ്തു. ആരോഗ്യപരമായ നഗരങ്ങള്‍ക്ക് ആരോഗ്യകരമായ മണ്ണ് എന്ന സന്ദേശത്തോടെയാണ് ലോക മണ്ണ് ദിനാചരണം സംഘടിപ്പിച്ചത്. മണ്ണിന്റെ പ്രാധാന്യം-സുസ്ഥിര മണ്ണ് വിഭവ പരിപാലനത്തിന്റെ ആവശ്യകത പൊതുജനങ്ങളില്‍ ബോധവത്കരിക്കുകയാണ് സെമിനാറിന്റെ ലക്ഷ്യം. സെമിനാറില്‍ സസ്യ പോഷക മൂലകങ്ങളും ശാസ്ത്രീയ മണ്ണ് പരിശോധനയും എന്ന വിഷയത്തില്‍ സോയില്‍ […]

Continue Reading