കേന്ദ്ര ബജറ്റ് അവതരണത്തിന് മുന്നോടി; സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് ഇന്ന് പാര്‍ലമെന്റില്‍

കേന്ദ്ര ബജറ്റ് അവതരണത്തിന് മുന്നോടിയായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. രാജ്യത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്നതാണ് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട്. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്,വി അനന്തനഗേശ്വര്‍ ആണ് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിന്റെ വ്യക്തമായ കണക്കുകള്‍ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടില്‍ ഉണ്ടാകും. (The Economic Survey 2025-26 is set to be tabled today) ഞായറാഴ്ചയാണ് […]

Continue Reading

‘വിദ്യാർഥികൾക്ക് അപകട ഇൻഷുറൻസ്, റോഡ് അപകടത്തിൽ പെടുന്നവർക്ക് ആദ്യ 5 ദിനം സൗജന്യ ചികിത്സ’; ശ്രദ്ധേയ പ്രഖ്യാപനങ്ങൾ!

രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാന ബജറ്റിൽ ശ്രദ്ധേയ പ്രഖ്യാപനങ്ങൾ.ഒന്ന് മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് അപകട ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ചു. വര്‍ഷം 15 കോടി ഇതിനായി വകയിരുത്തിയതായി ധനമന്ത്രി കെ എൻ ബാലഗോപാല്‍ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. കൂടാതെ സംസ്ഥാനത്ത് സൗജന്യ വിദ്യാഭ്യാസം ഡിഗ്രി വരെയാക്കി. റോഡ് അപകടത്തിൽപ്പെട്ട് ചികിത്സയിൽ കഴിയുന്നവർക്ക് ആദ്യ അഞ്ച് ദിനം സൗജന്യ ചികിത്സ നൽകുമെന്ന പ്രഖ്യാപനവും ധനമന്ത്രി നടത്തി. ലൈഫ് സേവർ പദ്ധതിയാണ് ബാലഗോപാല്‍ പ്രഖ്യപിച്ചിട്ടുള്ളത്. സർക്കാർ ആശുപത്രികളിലും […]

Continue Reading

സ്വര്‍ണത്തിന് വൻ വര്‍ധന: പവന് ഒറ്റയടിക്ക് വര്‍ധിച്ചത് 8,640 രൂപ, വില 1,31,160 രൂപയിലെത്തി

സ്വർണവിലയില്‍ വൻ കുതിപ്പ്. ഗ്രാമിന് 1080 രൂപ വർധിച്ച്‌ 16,395 രൂപയിലെത്തി. പവന് 8,640 രൂപയാണ് ഒറ്റയടിക്ക് വർധിച്ചത്. ഇതോടെ പവന് 1,31,160 രൂപയെന്ന സർവകാല റെക്കോർഡില്‍ സ്വര്‍ണവിലയെത്തി. സാമ്പത്തിക ഭൗമ രാഷ്ട്രീയ അരക്ഷിതാവസ്ഥയുടെ സമ്മര്‍ദത്തിലാണ് സ്വര്‍ണവില സമീപകാലങ്ങളില്‍ കുതിച്ചുയരാന്‍ തുടങ്ങിയത്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നയങ്ങളും ഗ്രീന്‍ലാന്‍ഡിന് മേലുള്ള അവകാശവാദവും നിലവിലെ കുതിപ്പിന് കാരണമായിട്ടുണ്ട്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ നിക്ഷേപകര്‍ ഓഹരി വിപണിയില്‍ നിന്ന് പിന്മാറി സ്വര്‍ണത്തില്‍ നിക്ഷേപിക്കുകയാണ്. ഇതും വില വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. […]

Continue Reading

വിമാനപകടം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ അന്തരിച്ചു

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ വിമാനപകടത്തിൽ അന്തരിച്ചു. ഡിജിസിഎ മരണം സ്ഥിരീകരിച്ചു. അജിത് പവാറിനെ ​ഗുരുതര പരുക്കുകളോടെയായിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിമാനത്തിൽ ഉണ്ടായിരുന്ന ആറു പേരും മരിച്ചു. രാവിലെ 8.45നാണ് അപകടം സംഭവിച്ചത്. ബാരാമതിയിൽ ലാൻഡ് ചെയ്യുന്നതിനിടെ തകർന്നു വീഴു​കയായിരുന്നു. അജിത് പവാർ ബാരാമതിയിൽ ഒരു റാലി യിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു. എത്തുന്നതിന് 25 മിനിറ്റ് മുമ്പാണ് അപകടം നടന്നത്. പോലീസും ജില്ലാ ഭരണകൂടവും സംഭവസ്ഥലത്തെത്തി. വിമാനം ലാൻഡിംഗിനിടെ വയലിൽ ഇടിച്ചു ഇറങ്ങുകയായിരുന്നു. വിമാനം ലാന്‍ഡിങ് ചെയ്യുന്നതിനിടെ […]

Continue Reading

PFI തീവ്രവാദ കേസ്; സംസ്ഥാന വ്യാപകമായി NIA റെയ്ഡ്

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ കേന്ദ്രങ്ങളിൽ എൻ‌ഐഎ റെയ്ഡ്. സംസ്ഥാന വ്യാപകമായി 20 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. പിഎഫ്ഐ തീവ്രവാദ കേസിലാണ് നടപടി. എറണാകുളം, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിലാണ് പ്രധാനമായി റെയ്ഡ് നടത്തുന്നത്. എറണാകുളത്ത് മാത്രം എട്ടോളം സ്ഥലങ്ങളിൽ പരിശോധന നടത്തുന്നുണ്ട്. സംഘടന നിരോധിച്ചെങ്കിലും അതിന്റെ ആശയം കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിലനിൽക്കുന്നുണ്ട്. രഹസ്യമായി പ്രവർത്തനങ്ങളും നടക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന വ്യപകമായി എൻഐഎ റെയ്ഡ് നടത്തുന്നത്. കൈവെട്ടു കേസുമായി തുടരന്വേഷണം വേണമെന്ന് എൻഐഎ ആവശ്യപ്പെട്ടിരുന്നു. പിഎഫ്‌ഐയ്ക്ക് […]

Continue Reading

‘എംപിമാർ മത്സരിക്കേണ്ട എന്നു പാർട്ടി പറഞ്ഞാൽ എല്ലാവർക്കും ബാധകം, പാലക്കാട്‌ മികച്ച സ്ഥാനാർഥി ഉണ്ടാകും’; ഷാഫി പറമ്പിൽ എംപി

എംപിമാർ മത്സരിക്കേണ്ട എന്നു പാർട്ടി പറഞ്ഞാൽ അത് എല്ലാവർക്കും ബാധകമെന്ന് ഷാഫി പറമ്പിൽ എം പി. പാലക്കാട്‌ മികച്ച സ്ഥാനാർഥി ഉണ്ടാകും. ബിജെപി പാലക്കാട്‌ വിജയിക്കില്ല. സ്ഥാനാർഥി നിർണയം പാർട്ടി ചർച്ച ചെയ്യുന്നുള്ളൂ. വൈകാതെ തന്നെ പാർട്ടി സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കുമെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി. അമൃതഭാരത ട്രെയിനുകൾക്ക് മലബാർ മേഖലയിൽ സ്റ്റോപ്പുകൾ കുറച്ച സംഭവം. സ്റ്റോപ്പുകൾ അനുവദിക്കാത്തത് വലിയ നിരാശ. വടകരയിൽ റെയിൽവേ സ്റ്റേഷൻ നവീകരിച്ചിട്ടും സ്റ്റോപ്പ് അനുവദിച്ചില്ല. നാളെ റെയിൽവേ മന്ത്രിയെ കാണും, വിഷയം […]

Continue Reading

‘പ്രത്യേക പരാമര്‍ശം നേടിയ ആസിഫും ടൊവിനോയുമൊന്നും എന്നെക്കാള്‍ ഒരു മില്ലി മീറ്റര്‍ പോലും താഴെയല്ല’മമ്മൂട്ടി

മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി. ഭ്രമയുഗം എന്ന ചിത്രത്തിലെ പ്രകടനമാണ് മമ്മൂട്ടിയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. പുരസ്‌കാരങ്ങള്‍ കലാകാരനെ സംബന്ധിച്ച് എപ്പോഴും പ്രോത്സാഹനമാണെന്നും പ്രത്യേക പരാമര്‍ശം നേടിയ ആസിഫലിയും ടൊവിനോയുമൊക്കെ തന്നെക്കാള്‍ ഒരു മില്ലീ മീറ്റര്‍ പോലും താഴെയല്ലെന്നും പ്രായത്തില്‍ മുതിര്‍ന്നയാള്‍ ആയതിനാല്‍ തനിക്ക് അവാര്‍ഡ് നല്‍കിയതാകാമെന്നും മമ്മൂട്ടി പറഞ്ഞു. പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാളം പോലെ മികച്ച സിനിമകളെടുക്കുന്ന ഒരു ഭാഷയിലെ അഭിനയത്തിന് പുരസ്‌കാരം ലഭിച്ചത് […]

Continue Reading

എഴുപത്തി ഏഴാമത് റിപ്പബ്ലിക് ദിനം ആഘോഷമാക്കാൻ രാജ്യം

ഇന്ന് രാജ്യം എഴുപത്തി ഏഴാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. ഭരണഘടന നിലവിൽ വന്നതിന്‍റെ വാർഷികമാണ് രാജ്യം റിപ്പബ്ലിക് ദിനമായി ആചരിക്കുന്നത്. ഡൽഹി കർത്തവ്യ പഥിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിന് പ്രസിഡന്റ് ദ്രൗപതി മുർമു നേതൃത്വം നൽകും. റിപ്പബ്ലിക് ദിന പരേഡിൽ വിശിഷ്ടാതിഥികളായി യൂറോപ്പ്യൻ യൂണിയൻ നേതാക്കൾ പങ്കെടുക്കും. ഒരു പരമാധികാര, ജനാധിപത്യ, മതേതര റിപ്പബ്ലിക്കിലേക്കുള്ള രാജ്യത്തിന്‍റെ പരിവർത്തനം അടയാളപ്പെടുത്തുന്ന ദിനമാണിന്ന്. നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ തത്വങ്ങൾ ഉൾക്കൊള്ളുന്ന ഇന്ത്യയുടെ ഭരണഘടനയുടെ ആഘോഷമാണ് റിപ്പബ്ലിക് […]

Continue Reading

37 ലക്ഷത്തോളം പേർ രേഖകൾ ഹാജരാക്കണം; SIR നടപടികൾക്കായി രേഖകൾ ഹാജരാക്കേണ്ടവർ ഇരട്ടിയായി

എസ്ഐആർ നടപടികൾക്കായി രേഖകൾ ഹാജരാക്കേണ്ടവർ ഇരട്ടിയായി. 37 ലക്ഷത്തോളം പേരാണ് രേഖകൾ ഹാജരാക്കേണ്ടത്. 13.5 ലക്ഷം വോട്ടർമാർക്ക് മാത്രമാണ് നേരിട്ട് നോട്ടീസ് ലഭിച്ചത്. ഫെബ്രുവരി 14 ആണ് ഹിയറിങ് നടത്തി രേഖകൾ കൃത്യമാക്കാനുള്ള സമയപരിധി. 19.32 ലക്ഷം പേർക്ക് നോട്ടീസ് അയക്കുമെന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കിയിരുന്നത്. എന്നാൽ ഇആർഒമാർ നോട്ടീസ് അയച്ചത് 37 ലക്ഷത്തോളം പേർക്കാണ്. ലക്ഷക്കണക്കിനാളുകൾ വോട്ടർപട്ടികയിൽ നിന്ന് പുറത്താകും എന്ന് ആശങ്ക. ഫെബ്രുവരി 21നാണ് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കുന്നത്. എസ്ഐആറിൽ പരാതികൾ അറിയിക്കാനുള്ള […]

Continue Reading

തിരുവനന്തപുരത്ത് യുവതിയെ രണ്ടാം ഭർത്താവ് മർദിച്ചു കൊലപ്പെടുത്തി

തിരുവനന്തപുരം പേയാട് യുവതിയെ രണ്ടാം ഭർത്താവ് മർദിച്ചു കൊലപ്പെടുത്തി. വിട്ടിയം സ്വദേശി വിദ്യാ ചന്ദ്രൻ (26) ആണ് മരിച്ചത്. രണ്ടാം ഭർത്താവ് അരുവിപ്പുറം സ്വദേശി രതീഷിനെ വിളപ്പിൽശാല പോലീസിന്റെ കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 10.50 ഓടെയായിരുന്നു മർദനം. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. യുവതിയെ രതീഷ് മർദിക്കുന്നത് പതിവായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. നേരത്തെ സമാനമായ പരാതി പൊലീസിന് ലഭിച്ചിരുന്നു. ഇന്നലത്തെ മർദനത്തെ തുടർന്ന് നാട്ടുകാർ വിവരം അറിയിച്ചതിനനുസരിച്ച് പൊലീസ് എത്തുമ്പോൾ വിദ്യ ചന്ദ്രൻ […]

Continue Reading