മഡൂറോയേയും ഭാര്യയേയും ന്യൂയോർക്കിലെത്തിച്ചു; യുഎസ് കോടതിയിൽ വിചാരണ നേരിടണം

അമേരിക്ക പിടികൂടിയ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യ സിലിയ ഫ്‌ളോറസിനെയും ന്യൂയോർക്കിലെത്തിച്ചു. ന്യൂയോർക്കിലെ സ്റ്റുവർട്ട് എയർ നാഷണൽ ഗാർഡ് ബേസിലെത്തിച്ച ഇരുവരേയും വൈദ്യപരിശോധനകൾക്ക് വിധേയമാക്കി. ന്യൂയോർക്ക് സിറ്റിയിലെ ബ്രൂക്ലിനിലെ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഫെഡറൽ അഡ്മിനിസ്‌ട്രേറ്റീവ് ഡിറ്റൻഷൻ സെന്ററിലേക്ക് ഇരുവരെയും മാറ്റും. ഇരുവരെയും അടുത്തയാഴ്ച മാൻഹാട്ടൻ ഫെഡറൽ കോടതിയിൽ ഹാജരാക്കുമെന്നാണ് റിപ്പോർട്ടുകൾ. അമേരിക്കയിലേക്ക് മയക്കുമരുന്നും ആയുധങ്ങളുമെത്തിച്ചുവെന്ന കുറ്റത്തിനാണ് മഡൂറോയെ വിചാരണ ചെയ്യുക. വെനസ്വേലയിൽ ഭരണമാറ്റം സാധ്യമാകുന്നതുവരെ അമേരിക്ക വെനസ്വേലയുടെ ഭരണം ഏറ്റെടുക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് […]

Continue Reading

‘നിലം തൊടാതെ തോൽപ്പിച്ചിരിക്കും’; മുല്ലപ്പള്ളി രാമചന്ദ്രന് എതിരെ വീണ്ടും പോസ്റ്റർ

കെപിസിസി മുൻ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന് എതിരെ വീണ്ടും പോസ്റ്റർ. നാദാപുരം നിയോജക മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. മുല്ലപ്പള്ളി രാമചന്ദ്രന് ഇനിയും അധികാരക്കൊതി മാറിയില്ലേയെന്നാണ് വിമർശനം. മുല്ലപ്പള്ളി നാദാപുരത്ത് മത്സരിച്ചേക്കും എന്ന വാർത്ത പുറത്ത് വന്നതോടെ യു.ഡി.എഫ് അണികളിലും സാമൂഹ്യ മാധ്യമങ്ങളിലും വൻ പ്രധിഷേധമാണ് ഉയരുന്നത്. മണ്ഡലത്തിലെ വാണിമേൽ, വളയം, പാറക്കടവ്, തൂണേരി, കല്ലാച്ചി, നാദാപുരം ഭാഗങ്ങളിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ‘നാദാപുരത്ത് മുല്ലപ്പള്ളിയാണ് സ്ഥാനാർഥിയെങ്കിൽ നിലം തൊടാതെ തോൽപ്പിച്ചിരിക്കും, തീർച്ച’ എന്നാണ് പോസ്റ്ററിൽ പറയുന്നത്. […]

Continue Reading

തൊണ്ടിമുതൽ തിരിമറിക്കേസ്: ആന്റണി രാജുവും കൂട്ടുപ്രതി കെ.എസ് ജോസും അപ്പീൽ നൽകും

തൊണ്ടിമുതൽ തിരിമറിക്കേസിൽ മുൻ മന്ത്രിയും എംഎൽഎയുമായ ആന്റണി രാജു അപ്പീലിന്.ഒന്നാംപ്രതി കെഎസ് ജോസും മേൽക്കോടതിയെ സമീപിക്കും. അനുകൂല വിധി നേടിയില്ലെങ്കിൽ ആന്റണി രാജുവിന് തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല. വിധിപ്പകർപ്പ് വന്നാൽ എംഎൽഎ സ്ഥാനത്ത് നിന്ന് നീക്കിയുള്ള വിജ്ഞാപനം നിയമസഭ സെക്രട്ടേറിയറ്റ് ഉടൻ പുറത്തിറക്കും. ആന്റണി രാജുവിന് മൂന്ന് വർഷമാണ് തടവ് ശിക്ഷ വിധിച്ചത്. ഗൂഢാലോചനയ്ക്ക് 6 മാസം തടവ്.തെളിവ് നശിപ്പിക്കലിന് 3 വർഷം തടവും 10,000 രൂപ പിഴയും. കള്ള തെളിവ് ഉണ്ടാക്കൽ വകുപ്പിന് 3 വർഷം തടവ് […]

Continue Reading

വെള്ളാപ്പള്ളി നടേശൻ പരാമർശം പിൻവലിച്ച് മാപ്പ് പറയണം ; ഡിവൈഎഫ്ഐ

മാധ്യമപ്രവർത്തകനെ തീവ്രവാദിയെന്ന് വിളിച്ച എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ്റെ നിലപാട് തള്ളിക്കളഞ്ഞ് ഡിവൈഎഫ്ഐ. പരാമർശം പിൻവലിച്ച് മാപ്പുപറയണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന ജോയിൻ സെക്രട്ടറി ഷിജു ഖാൻ ഫേസ്ബുക്കിൽ പ്രതികരിച്ചു. നിരന്തരം വർഗീയ പരാമർശം നടത്തുന്ന വെള്ളാപ്പള്ളി നടേനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട് എസ് സുനന്ദ് പരാതി നൽകിയിരുന്നു. വെള്ളാപ്പള്ളി, മലപ്പുറത്തെ മുസ്ലീങ്ങൾക്കെതിരെ വർഗീയ പരാമർശം നടത്തുന്നു. മാധ്യമ പ്രവർത്തകനെ തീവ്രവാദി എന്ന് വിളിച്ച് […]

Continue Reading

കോണ്‍ഗ്രസ് സീറ്റ് ചര്‍ച്ചകളിലേക്ക്; രാഹുലിനെ ചൊല്ലി തര്‍ക്കം, സീറ്റ് തേടി സിറ്റിംഗ് എം പിമാരും

കേരളത്തില്‍ ഭരണമാറ്റം ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് യു ഡി എഫ്. കഴിഞ്ഞ പത്തുവര്‍ഷമായി പ്രതിപക്ഷത്തിരിക്കുന്ന കോണ്‍ഗ്രസിനും മുസ്ലിം ലീഗിനും വലിയ ആശ്വാസമാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഫലം നല്‍കിയിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ആരൊക്കെ മത്സരരംഗത്തുണ്ടാവും, ആരൊക്കെ പുറത്തുപോവുമെന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാക്കുമെന്നാണ് നേതൃത്വം നല്‍കുന്ന സൂചന. യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും കൂടുതല്‍ പരിഗണന നൽകുമെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വ്യക്തമാക്കിയിരിക്കുന്നത്. അമ്പത് ശതമാനം പുതുമുഖങ്ങളായിരിക്കും തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെന്നാണ് വി ഡി സതീശന്‍ നല്‍കുന്ന സൂചനകള്‍. നിലവിലുള്ള എല്ലാ കോണ്‍ഗ്രസ് […]

Continue Reading

ശബരിമല സ്വർണ്ണക്കൊള്ള, ജാമ്യം തേടി എന്‍. വാസു; സുപ്രീം കോടതിയെ സമീപിച്ചു

ശബരിമല സ്വർണ്ണക്കൊള്ള, ജാമ്യത്തിനായി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ്‌ എന്‍. വാസു സുപ്രീം കോടതിയെ സമീപിച്ചു. അന്വേഷണവും ആയി പൂർണ്ണമായി സഹകരിച്ചെന്ന് വാസു കോടതിൽ വ്യക്തമാക്കി. ഹർജി ഈ ആഴ്ച്ച കോടതി പരിഗണിച്ചേക്കും. സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ മുൻ ദേവസ്വം കമ്മീഷണറായ എൻ വാസു കേസിൽ മൂന്നാം പ്രതിയാണ്. ശബരിമല കട്ടിളപ്പാളിയിൽ സ്വർണ്ണം പൊതിഞ്ഞതായി രേഖകളില്ലെന്ന് എൻ വാസു ഹൈക്കോടതിയെ അറിയിച്ചിരുന്നു. ദേവസ്വം രേഖകകളിൽ സ്വർണം പൂശിയതായോ പൊതിഞ്ഞതായോ ഇല്ലെന്ന് വാസുവിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. […]

Continue Reading

നിയമസഭ പിടിക്കാൻ ബിജെപി; ആർ ശ്രീലേഖ മുതൽ ജി കൃഷ്ണകുമാർ വരെ അന്തിമ പട്ടികയിൽ, കോര്‍ കമ്മിറ്റി യോഗം നാളെ

തദ്ദേശ തിരഞ്ഞെടുപ്പിലെ നേട്ടങ്ങളും കോട്ടങ്ങളും ഉൾക്കൊണ്ട് നിയമസഭ തിരഞ്ഞെടുപ്പിനൊരുങ്ങാൻ ബിജെപി. നാളെ ചേരുന്ന കോര്‍ കമ്മിറ്റി യോഗത്തിൽ പ്രധാന മണ്ഡലങ്ങളിലെ സ്ഥാനാർഥികൾ ആരൊക്കെ എന്നതിൽ അന്തിമ രൂപമാകും. നേമത്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, കഴക്കൂട്ടത്ത് വി മുരളീധരൻ, വട്ടിയൂർക്കാവിൽ ആർ ശ്രീലേഖ എന്നിവർക്കാണ് സാധ്യത. ഈ ആഴ്ച തന്നെ ആദ്യഘട്ട സ്ഥാനാർഥി പ്രഖ്യാപനം ഉടനുണ്ടാകും. നിയമസഭ തിരഞ്ഞെടുപ്പിന് മാസങ്ങൾ മുൻപ് തന്നെ അതാത് നിയമസഭാ മണ്ഡലങ്ങളിൽ പ്രചാരണം നടത്താനാണ് ബിജെപിയുടെ നീക്കം. ട്വന്റിഫോർ പ്രൈം […]

Continue Reading

സപ്തദിന സഹവാസ ക്യാമ്പ് ‘ശിശിരം’ സമാപിച്ചു

കൈതക്കൽ:ജി.വി.എച്ച്.എസ്സ് മാനന്തവാടി വി. എച്ച്. എസ്. ഇ. വിഭാഗം ഫസ്റ്റ് ഇയർ എൻഎസ്എസ് വളണ്ടിയേഴ്സിന്റ കൈതക്കൽ ജി.എൽ. പി. സ്കൂളിൽ വച്ച് നടന്ന സപ്തദിന സഹവാസ ക്യാമ്പ് ‘ശിശിരം’ സമാപിച്ചു. പനമരം പഞ്ചായത്ത് മെമ്പർ ശ്രീമതി സൗജത്ത് ഉസ്മാൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിച്ചു.പി ടി എ പ്രസിഡന്റ്‌ ശ്രീ. നൂറുദ്ധീൻ പി, മുൻ പി.ടി.എ പ്രസിഡന്റ്‌ ശ്രീ. സിദ്ധിഖ്, ആശാ വർക്കറായ ശ്രീമതി.അമ്പിളി, അദ്ധ്യാപകരായ ബിനേഷ് രാഘവൻ, റംല കാവുങ്ങൽ എന്നിവർ സംസാരിച്ചു. സമാപന […]

Continue Reading

തിരുവനന്തപുരത്ത് ലഹരിവേട്ട; രണ്ട് ഡോക്ടേഴ്സ് ഉൾപ്പടെ 7 പേർ പിടിയിൽ

തിരുവനന്തപുരം കണിയാപുരത്ത് ലഹരി വേട്ട. രണ്ട് ഡോക്ടർമാർ ഉൾപ്പെടെ ഏഴ് പേർ പിടിയിലായി. ഇവരിൽ നിന്ന് MDMAയും ഹൈബ്രിഡ് കഞ്ചാവും പിടികൂടി. കണിയാപുരം തോപ്പിൽ ഭാഗത്ത് ഇവർ താമസിച്ചിരുന്ന വാടക വീട്ടിൽ ആറ്റിങ്ങൽ നെടുമങ്ങാട് റൂറൽ ഡാൻസാഫ് സംഘം സംയുക്തമായി നടത്തിയ പരിശോധനയിലാണ് ലഹരി പിടിച്ചെടുത്തത്. നെടുമങ്ങാട് മണ്ണൂർക്കോണം സ്വദേശി അസിം (29), കൊല്ലം ആയൂർ സ്വദേശി അവിനാഷ് (29), തൊളിക്കോട് സ്വദേശി അജിത്ത് (30), കിഴക്കേകോട്ട അട്ടക്കുളങ്ങര സ്വദേശി വിഗ്നേഷ് ദത്തൻ (34)- ഡോക്ടർ, പാലോട് […]

Continue Reading

ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസിന് വിധേയരായ രോഗികൾ മരിച്ച സംഭവം; റിപ്പോർട്ട് തേടി ആരോഗ്യ മന്ത്രി

ആലപ്പുഴ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസിന് വിധേയരായ രണ്ട് രോഗികൾ മരിച്ച സംഭവത്തിൽ റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി വീണാജോർജ്. കോൺഗ്രസ് നേതാവും എംഎൽഎയുമായ രമേശ്‌ ചെന്നിത്തലയുടെ പരാതിയിലാണ് നടപടി. കായംകുളം സ്വദേശിയായ മജീദും ഹരിപ്പാട് സ്വദേശി രാമചന്ദ്രനുമാണ് മരിച്ചത്. ഡയാലിസിസിന് ശേഷം ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ട ഒരാൾ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. പരാതിക്ക് പിന്നാലെ ഹരിപ്പാട് ആശുപത്രിയിലെ ഡയാലിസിസ് സെന്റർ താത്കാലികമായി അടച്ചു. കഴിഞ്ഞ മാസം 29 നാണ് 26 പേർ ഹരിപ്പാട് […]

Continue Reading