മദ്യം വാങ്ങാൻ ഇനി ‘നോട്ട്’ പറ്റില്ല; ഡിജിറ്റൽ ഇടപാട് മാത്രം, നിർണായക നീക്കവുമായി ബെവ്‌കോ

General

ബെവ്കോയുടെ പ്രീമിയം കൗണ്ടറുകളിൽ മദ്യ വില്പന പൂർണമായും ഡിജിറ്റലാക്കുന്നു. ഫെബ്രുവരി 15 മുതൽ പണം സ്വീകരിക്കില്ല. മദ്യ വിതരണത്തിനുള്ള സമയം ലാഭിക്കുകയാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്. ബെവ്കോയുടെ തീരുമാനത്തെ എതിർത്ത് ജീവനക്കാർ രംഗത്തുവന്നു. ഇപ്പോൾ 70% ത്തോളവും നേരിട്ടാണ് പണം ലഭിക്കുന്നതെന്നും കച്ചവടത്തെ ബാധിക്കുമെന്നുമാണ് ബെവ്കോ ജീവനക്കാരുടെ നിലപാട്.

ഡിജിറ്റലിലേക്ക് മാറുമ്പോൾ ജീവനക്കാരും ഉപഭോക്താക്കളും തമ്മിലുള്ള പ്രശ്നത്തിന് കാരണമാകുമാണ് ജീവനക്കാരുടെ ആരോപണം. അതിനാൽ ഈ തീരുമാനം പിൻവലിക്കണം എന്നും ജീവനക്കാർ ആവശ്യപ്പെടുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *