‘നോബേൽ ലഭിച്ചില്ല, ഇനി സമാധാനത്തെക്കുറിച്ച് ചിന്തിക്കേണ്ട ബാധ്യതയില്ല; ഗ്രീൻലൻഡ് വിട്ടുകിട്ടണം’; ഡോണൾഡ് ട്രംപ്

General

ഗ്രീൻലൻഡ് അമേരിക്കയ്ക്ക് വിട്ടുകിട്ടണമെന്ന ആവശ്യത്തിലുറച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഗ്രീൻലൻഡ് വിഷയത്തിൽ കരാറിലെത്താത്തപക്ഷം എട്ട് രാജ്യങ്ങൾക്കുമേൽ കൂടുതൽ തീരുവ ചുമത്തുമെന്ന പ്രസ്താവനയിൽ ഉറച്ചുനിൽക്കുമെന്നും ട്രംപ്. സമാധാനത്തിനുള്ള നോബേൽ സമ്മാനം തനിക്ക് നൽകാത്തതിനാൽ ഇനി സമാധാനത്തെക്കുറിച്ച് മാത്രം ചിന്തിക്കേണ്ട ബാധ്യത തനിക്കില്ലെന്ന് നോർവെ പ്രധാനമന്ത്രിക്ക് അയച്ച സന്ദേശത്തിൽ ട്രംപ്.

അമേരിക്കക്ക് എന്താണോ വേണ്ടത് അതിനേക്കുറിച്ച് മാത്രമായിരിക്കും ചിന്തിക്കുകയെന്ന് ട്രംപ് വ്യക്തമാക്കി. ആ ഭൂപ്രദേശത്തെ ഡെൻമാർക്കിന് സംരക്ഷിക്കാൻ കഴിയില്ലെന്ന് ട്രംപ് കുറ്റപ്പെടുത്തി. ട്രംപിന്റെ സമ്മർദ്ദത്തിന് വിധേയരാകില്ലെന്ന് ഗ്രിൻലൻഡ് പ്രധാനമന്ത്രി ജെൻസ് ഫ്രെഡറിക് നീൽസൺ വ്യക്തമാക്കി. ഗ്രീൻലണ്ടിന്റെ ഭാവി ഗ്രീൻലൻഡിലെ ജനതയുടെയും ഡെന്മാർക്കിന്റെയും മാത്രമാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമെർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *