പാപ്ലശ്ശേരി:
ദേശീയ യുവജന ദിനത്തോടനുബന്ധിച്ച് നൽസ (NALSA) നടപ്പിലാക്കുന്ന ‘ഡോൺ’ (DAWN) പദ്ധതിയുടെ ഭാഗമായി സുൽത്താൻ ബത്തേരി താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാപ്ലശ്ശേരി ഇ.കെ. നായനാർ സ്മാരക വായനശാലയുമായി സഹകരിച്ച് പാപ്ലശ്ശേരിയിൽ
ലഹരി വിരുദ്ധ കൂട്ടയോട്ടം സംഘടിപ്പിച്ചു.
ലഹരിമുക്ത ഭാരതം
എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
പാപ്ലശ്ശേരിയിൽ വെച്ച്
നടന്ന പരിപാടിക്ക് പാരാലീഗൽ വോളന്റിയർ ഷംന ഷെറിൻ നേതൃത്വം നൽകി.
വായനശാല സെക്രട്ടറിയും ലൈബ്രറി കൗൺസിൽ
മുൻ ജില്ലാ സെക്രട്ടറിയുമായ
പി.ബി. സുരേഷ് ലഹരി വിരുദ്ധ സന്ദേശം കൈമാറി
ദേശീയ യുവജന ദിനാഘോഷങ്ങളുടെ ഭാഗമായി നടന്ന കൂട്ടയോട്ടത്തിൽ വിദ്യാർത്ഥികളും മുതിർന്നവരും വനിതകളും ഉൾപ്പെടെ നിരവധി ആളുകൾ പങ്കെടുത്തു.
യുവതലമുറയെ ലഹരിയിൽ നിന്ന് മോചിപ്പിക്കുക എന്ന സന്ദേശം പൊതുജനങ്ങളിലേക്ക് എത്തിക്കുക എന്നതായിരുന്നു പ്രവർത്തനത്തിന്റെ പ്രധാന ലക്ഷ്യം