തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ജോലിയിലുള്ള സമ്മതിദായകര്‍ക്കുള്ള പോസ്റ്റല്‍ ബാലറ്റ് വിതരണം 26 മുതല്‍. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ നിയോഗിച്ചുള്ള ഉത്തരവിന്റെ പകര്‍പ്പ് സഹിതം നിശ്ചിത ഫോറത്തില്‍ ആവശ്യപ്പെട്ടാല്‍ പോസ്റ്റല്‍ ബാലറ്റ് പേപ്പറുകള്‍ നല്‍കും.
അപേക്ഷ ഫോറം വരണാധികാരിയുടെ ഓഫീസിലും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍ വെബ് സൈറ്റിലും (https://sec.kerala.gov.in/) ലഭിക്കും. ത്രിതലപഞ്ചായത്തുകളിലേക്ക് 3 ബാലറ്റുകളും മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ എന്നിവയിലേക്ക് ഓരോ ബാലറ്റുമാണ് നല്‍കേണ്ടത്. തപാല്‍ വോട്ടിനുള്ള അപേക്ഷ സ്വീകരിക്കാന്‍ ക്രമീകരണം ഏര്‍പ്പെടുത്തണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോടും വരണാധികാരികളോടും കമീഷന്‍ ആവശ്യപ്പെട്ടു. വോട്ടു രേഖപ്പെടുത്തിയ ശേഷം, വോട്ടെടുപ്പിന് 7 ദിവസം മുമ്പ് ലഭിക്കത്തക്കവിധം അയക്കുകയോ, നേരിട്ട് നല്‍കുകയോ ചെയ്യാം.