തമിഴ് നാട്ടില്‍ പ്രണയം നിരസിച്ച പ്‌ളസ് ടു വിദ്യാര്‍ഥിയെ യുവാവ് കുത്തിക്കൊന്നു. രാമേശ്വരം സ്വദേശി ശാലിനിയാണ് കൊല്ലപ്പെട്ടത്. പ്രതി മുനിരാജിനെ പൊലിസ് അറസ്റ്റ് ചെയ്തു. (Tamil Nadu: Class 12 Girl Stabbed To Death After She Refused Love Proposal)
ഇന്ന് രാവിലെ ശാലിനി സ്‌കൂളിലേയ്ക്ക് പോകുമ്പോഴായിരുന്നു ആക്രമണം. പെണ്‍കുട്ടിയെ പിന്തുടര്‍ന്നെത്തിയ മുനിരാജ്, കത്തികൊണ്ട് കുത്തി. ഓടിക്കൂടിയ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ശാലിനിയെ രക്ഷിയ്ക്കാനായില്ല.