ഖലീല്‍ തങ്ങളുടെ ആത്മകഥ പൊതുപ്രവർത്തകർക്കുള്ള കൈപുസ്തകം : ജുനൈദ് കൈപ്പാണി
മലപ്പുറം: കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറിയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറിയും മഅദിന്‍ അക്കാദമി ചെയര്‍മാനുമായ സയ്യിദ് ഇബ്രാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരിയുടെ ആത്മകഥ പൊതുപ്രവർത്തകർക്കുള്ള കൈപുസ്തകം കൂടിയാണെന്നും സാമൂഹികമാറ്റങ്ങളെ അതിസൂക്ഷ്മമായി മനസ്സിലാക്കാനും അവയോട് സക്രിയമായി പ്രതികരിക്കാനുമുള്ള ഖലീൽ തങ്ങളുടെ നേതൃശേഷി കേരളത്തിന്റെ വികസനത്തിന് മുതൽക്കൂട്ടാണെന്നും
എഴുത്തുകാരനും വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ജുനൈദ് കൈപ്പാണി പറഞ്ഞു.
ഖലീല്‍ തങ്ങളുടെ ആത്മകഥ ‘ജീവിതം ഇതുവരെ’ പുസ്തകചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഅദിന്‍ ക്യാമ്പസ്സിൽ നടന്ന ചടങ്ങിൽ മലപ്പുറം നഗരസഭ ചെയർമാൻ മുജീബ് കാടേരി,സൈദലവി സഅദി,ബഷീർ സഅദി,ജുനൈദ് അദനി പരിയാപുരം, ജുനൈദ് അദനി വരന്തരപ്പിള്ളി തുടങ്ങിയവർ പ്രസംഗിച്ചു