‘ചെമ്പു പാളി എന്ന് രേഖപ്പെടുത്തിയത് അബദ്ധം, ദ്വാരപ്പാലക ശില്‍പ്പങ്ങളിലേത് സ്വര്‍ണം തന്നെ’; ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വാദം തള്ളി ദേവസ്വം വിജിലന്‍സ്

പത്തനംതിട്ട: ശബരിമലയിലെ ദ്വാരപ്പാലക ശില്‍പ്പങ്ങളിലേത് സ്വര്‍ണം തന്നെയെന്ന് സമ്മതിച്ച് ദേവസ്വം ഉദ്യോഗസ്ഥരുടെ മൊഴി. 2019ലെ ദേവസ്വം ഉത്തരവില്‍ ചെമ്പു പാളി എന്ന് രേഖപ്പെടുത്തിയത് അബദ്ധമാണെന്ന വിചിത്ര വിശദീകരണവും അന്നത്തെ ഉദ്യോഗസ്ഥര്‍ ദേവസ്വം വിജിലന്‍സിന് നല്‍കിയതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. യഥാര്‍ഥ ചെമ്പ് പാളിയില്‍ നേരിയ അളവിലാണ് സ്വര്‍ണം പൊതിഞ്ഞിരുന്നത്. അതുകൊണ്ടാണ് ചെമ്പു പാളി എന്ന് രേഖപ്പെടുത്തിയതെന്നാണ് 2019ലെ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ മൊഴി നല്‍കിയത്. വിവാദ സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറിയത് 1999ല്‍ വിജയ് മല്യ സ്വര്‍ണത്തില്‍ […]

Continue Reading

മാനന്തവാടി കാട്ടിക്കുളം ബെഗുരിനടുത്ത് കാറും ലോറിയും ഇടിച്ച് ഒരു മരണം

മാനന്തവാടി പുത്തൻ പുര സ്വദേശിനിചെമല സഫിയ (52) ആണ് മരിച്ചത്ഇന്ന് രാവിലെ 9.30 ഓട് കൂടി യാണ് അപകടം കറിലുണ്ടയിരുന്നമുഹമ്മദ് കുട്ടി (67)സത്താർ (30) തസ്‌ലീന (17) റിഫ (10) മിസ്ബ താജ് 23 ആയിഷ (2)ഇസ്മായിൽ (4) എന്നിവർക്ക് പരുക്കേറ്റു

Continue Reading

ജി.വി.എച്ച്.എസ്.എസ്. മാനന്തവാടി “ഹൃദ്യം ” എൻ.എസ് .എസ് ദ്വിദിന സഹവാസ ക്യാമ്പിൻ്റെ ഭാഗമായി സമത്വജ്വാല തെളിയിച്ചു

മാനന്തവാടി ഗാന്ധി പാർക്കിൽ വച്ച് നടന്ന ചടങ്ങ് നഗരസഭ ചെയർപേഴ്സൺ ശ്രീമതിസി . കെ. രത്നവല്ലി സമത്വ ജ്വാല തെളിയിച്ച് ഉദ്ഘാടനം ചെയ്തു.നഗരസഭ വൈസ് ചെയർപേഴ്സൺ ജേക്കബ് സെബാസ്റ്റ്യൻ , വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ അഡ്വ. സിന്ധു സെബാസ്റ്റ്യൻ, പി ടി എ പ്രസിഡൻ്റ് ഷജിത്ത് എൻ. ജെ, എസ്.എം. സി ചെയർപേഴ്സൺ മൊയ്തൂട്ടി അണിയാരത്ത്, വി.എച്ച്.എസ് ഇ ‘ പ്രിൻസിപ്പൽ ജിജി. കെ. കെ., സ്കൂൾ വൈസ് പ്രിൻസിപ്പാൾ സുരേഷ് കുമാർ കെ. കെ., […]

Continue Reading

എം.ടി. ബി കേരളട്രാക്ക് പരിശോധന നടത്തി

മാനന്തവാടി: എട്ടാമത് എം.ടി. ബി കേരള ഇൻ്റർനാഷണൽ സൈക്ലിംഗ് ടൂർണമെൻ്റിൻ്റെ ട്രാക്ക് പരിശോധന മാനന്തവാടി പ്രിയദർശിനി എസ്റ്റേറ്റിൽ വെച്ച് നടന്നു. തുടർന്ന് ട്രാക്കുമായി ബന്ധപ്പെട്ട പ്രാഥമിക ചർച്ച പട്ടിക ജാതി – പട്ടിക വർഗ പിന്നോക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി ഒ. ആർ. കേളുവുമായി ചർച്ച നടത്തി.സൈക്ലിംഗ് ഫെഡറേഷൻ ട്രഷറർ എസ്. സ് സുധീഷ് കുമാർ, കേരള അഡ്വഞ്ചർ ടൂറിസം സൊസൈറ്റി സി. ഇ . ഒ ബിനു കുര്യാക്കോസ് , സ്പോർട്സ് കൗൺസിൽ വൈസ് […]

Continue Reading

കേരള ഭാഗ്യക്കുറി വില്‍പന നേരിട്ട് മാത്രം, ഓണ്‍ലൈന്‍ പങ്കാളികളില്ല; ‘തട്ടിപ്പുകളില്‍ വഞ്ചിതരാകരുത്’

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ഓണ്‍ലൈന്‍, മൊബൈല്‍ ആപ്പ് തട്ടിപ്പുകളില്‍ വഞ്ചിതരാകരുതെന്ന് സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടറേറ്റിന്റെ മുന്നറിയിപ്പ്. സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. കേരള ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക ഓണ്‍ലൈന്‍ പങ്കാളികളില്ല എന്ന പേരില്‍ ചിലര്‍ ഓണ്‍ലൈന്‍, മൊബൈല്‍ ആപ്പ് എന്നിവവഴി വ്യാജപ്രചരണം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കേരള ഭാഗ്യക്കുറി കേരളത്തില്‍ മാത്രമാണ് വില്‍പന നടത്തുന്നത്. കേരള ഭാഗ്യക്കുറി ഡയറക്ടറേറ്റ് മുഖേന ഏജന്റുമാരും വില്പനക്കാരും വഴി നേരിട്ട് മാത്രമാണ് വില്പന. കേരള ഭാഗ്യക്കുറിയുടെ […]

Continue Reading

വയനാട് ടേബിൾ ടെന്നിസ് അസോസിയേഷൻ ഒന്നാമത് അഖില കേരള ടേബിൾ ടെന്നിസ് ടൂർണ്ണമെന്ന് 10 – ന് തുടങ്ങും

കല്‍പ്പറ്റ: വയനാട് ടേബിള്‍ ടെന്നിസ് അസോസിയേഷന്‍, അപ്പക്‌സ് അക്കാദമി ഓഫ് ടേബിള്‍ ടെന്നിസ്, കോസ്‌മോപൊളിറ്റന്‍ ക്ലബ് എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന ടേബിള്‍ ടെന്നിസ് സംസ്ഥാന റാങ്കിംഗ് ടൂര്‍ണമെന്റ് 10 മുതല്‍ 12 വരെ കോസ്‌മോപൊളിറ്റന്‍ ക്ലബില്‍ നടക്കും. 10ന് രാവിലെ ഒമ്പതിന് മത്സരം ആരംഭിക്കും. വിവിധ ജില്ലകളില്‍നിന്നുള്ള 500 ഓളം താരങ്ങള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.അണ്ടര്‍ 9, 11, 13, 15,17,19 സിംഗിള്‍സ് വിഭാഗങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം മത്സരം ഉണ്ടാകും. […]

Continue Reading

മീനണാടി ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്യത്തിൽ ബ്ലോക്ക് തല സിഗ്നേച്ചർ ക്യാംമ്പയിൻ കേണിച്ചറ ടൗണിൽ നടത്തി

കേണിച്ചറ : ലോകസഭ പ്രതിപക്ഷ നേതാവ് ശ്രീരാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ വോട്ടു കൊള്ളയ്ക്കെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോപത്തിൻ്റെ ഭാഗമായി ഇലക്ക്ഷൻ കമ്മീഷൻ നീതിപൂർച്ചവും നിഷ്പക്ഷവുമായ ഇലക്ക്ഷൻ ക്രമീകരണങ്ങൾ നടത്തണമെന്നും, ഡിജിറ്റൽ വോട്ടർപ്പട്ടിക പ്രസദ്ധീകരിക്കണമെന്നും ആവശ്യപ്പെട്ട് സമൂഹത്തിലെ നിഷ്പക്ഷമതികളായ ജനങ്ങളെ പങ്കാളിത്വത്തോടെ വോട്ടു ചോരിക്കെതിരെ വയനാട് ജില്ലിയിൽ നിന്നും 1 ലക്ഷം ഒപ്പുശേഖരണത്തിൻ്റെ ഭാഗമായി മീനണാടി ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്യത്തിൽ ബ്ലോക്ക് തല സിഗ്നേച്ചർ ക്യാംമ്പയിൻ കേണിച്ചറ ടൗണിൽ ഐ.സി ബാലകൃഷ്ണൻ എം.എൽ എ നിർവ്വഹിച്ചു. ബ്ലോക്ക് […]

Continue Reading

തീയ്യര്‍, ഈഴവരല്ല; പ്രത്യേക ജാതിയായി കണക്കാക്കണം, നീക്കം ശക്തമാക്കി സംഘടനകള്‍

കോഴിക്കോട്: കേരളത്തിലെ തീയ്യ വിഭാഗത്തെ ഈഴവ വിഭാഗത്തിന് പുറത്ത് പ്രത്യേക ജാതിയായി പരിഗണിക്കണം എന്ന ആവശ്യം ശക്തമാകുന്നു. കേരളത്തില്‍ ജാതി സെന്‍സസ് ചര്‍ച്ചകള്‍ പുരോഗമിക്കെയാണ് മലബാറിലെ തീയ്യ വിഭാഗത്തിന് പ്രത്യേകത ഐഡന്റിറ്റി വേണമെന്ന ആവശ്യം ഉയരുന്നത്. ജാതി സെന്‍സസ് നടപ്പാക്കുമ്പോള്‍ തീയ്യർ വിഭാഗത്തെ ഈഴവ സമുദായത്തില്‍ നിന്ന് വേര്‍തിരിക്കണമെന്നാണ് തീയ്യ മഹാസഭ, തീയ്യ ക്ഷേമ സഭ തുടങ്ങിയ സംഘടനകളുടെ ആവശ്യം. ഇക്കാര്യത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ ഉറപ്പാക്കുള്ള ശ്രമങ്ങളും സജീവമാണ്. ആയുര്‍വേദം, ആയോധനകല, തെയ്യം അനുഷ്ഠാനങ്ങള്‍, […]

Continue Reading

കാലിലെ മുറിവിന് ചികിത്സ തേടി, വിരലുകള്‍ മുറിച്ചുമാറ്റി; ആലപ്പുഴ മെഡിക്കല്‍ കോളജിനെതിരെ പരാതി

ആലപ്പുഴ: കാലിലെ മുറിവിന് ചികിത്സ തേടിയ സ്ത്രീയുടെ വിരലുകള്‍ മുറിച്ചുമാറ്റിയതായി പരാതി. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് സംഭവം. കുത്തിയതോട് മുഖപ്പില്‍ സീനത്തിനാണ് (58) ദുരനുഭവം ഉണ്ടായത്. സീനത്തിന്റെ വലതുകാലിന്റെ തള്ളവിരലിനോടു ചേര്‍ന്നുള്ള രണ്ടുവിരലുകളാണ് മുറിച്ചുമാറ്റിയത്. സീനത്തിന്റെ മകന്‍ സിയാദ് ആശുപത്രി സൂപ്രണ്ടിനു നല്‍കിയ പരാതിയില്‍ അന്വേഷണം ആരംഭിച്ചു. വലതുകാലിലെ വിരലുകള്‍ക്ക് മുറിവുണ്ടായതിനെത്തുടര്‍ന്ന് സെപ്തംബര്‍ 27 നാണ് സീനത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 29 ന് ശസ്ത്രക്രിയക്ക് വിധേയയാക്കുകയും ചെയ്തു. അടുത്ത ദിവസം പ്രധാന ഡോക്ടര്‍മാരെത്തി പരിശോധിച്ചപ്പോഴാണ് വിരലുകള്‍ […]

Continue Reading

‘തീവ്രവാദിയെ പിടികൂടിയപ്പോള്‍ കിട്ടിയ എടിഎം കാര്‍ഡ്’, എന്‍ഐഎ ചമഞ്ഞ് വെര്‍ച്വല്‍ അറസ്റ്റ്, 60 ലക്ഷം തട്ടിയ മൂന്ന് പേര്‍ പിടിയില്‍

മലപ്പുറം: വെര്‍ച്വല്‍ അറസ്റ്റുചെയ്ത് രാജസ്ഥാന്‍ സ്വദേശിയില്‍ നിന്നും പണം തട്ടിയ സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍. മലപ്പുറം എടപ്പറ്റ പാതിരിക്കോട് ചൂണ്ടിക്കലായിയിലെ ആലഞ്ചേരി സുനീജ് (സുനീജ് മോന്‍-38), തൃശ്ശൂര്‍ പൂത്തോള്‍ മാടമ്പിലാന്‍ വലേരിപ്പറമ്പില്‍ അശ്വിന്‍രാജ് (27), കൊളത്തൂര്‍ വറ്റല്ലൂര്‍ പള്ളിപ്പറമ്പന്‍ മുഹമ്മദ് ഷഫീഖ് (29) എന്നിവരാണ് പിടിയിലായത്. രാജസ്ഥാനിലെ ജോധ്പുര്‍ സൈബര്‍ പൊലീസും മേലാറ്റൂര്‍ പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് തട്ടിപ്പിലെ മുഖ്യ കണികളെ പിടികൂടിയത്. തീവ്രവാദ ബന്ധം ആരോപിച്ചായിരുന്നു രാജസ്ഥാനിലെ ബിക്കാനീര്‍ സ്വദേശിയെ പ്രതികള്‍ വെര്‍ച്വല്‍ അറസ്റ്റിന്റെ […]

Continue Reading