വെള്ളിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ, നാളെ മുതല്‍ ശക്തമാകും; ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യത. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ മുതല്‍ സംസ്ഥാനത്ത് മഴ സജീവമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍. ബുധനാഴ്ച കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച പത്തനംതിട്ട, […]

Continue Reading

നടന്‍ വിജയ് ദേവരക്കൊണ്ട സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടു

ഹൈദരാബാദ്: തെലുങ്ക് സൂപ്പര്‍ താരം വിജയ് ദേവരക്കൊണ്ടയുടെ വാഹനം അപകടത്തില്‍പ്പെട്ടു. തെലങ്കാനയിലെ ജോഗുലാംബ ഗഡ്വാള്‍ ജില്ലയിലെ ഉണ്ടവള്ളിക്ക് സമീപം ദേശീയ പാത 44ല്‍ വരസിദ്ധി വിനായക കോട്ടണ്‍ മില്ലിന് സമീപമാണ് അപകടമുണ്ടായത്. വിജയ് സഞ്ചരിച്ച കാര്‍ ഒരു ബൊലേറോ പിക്കപ്പുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ നടനുള്‍പ്പെടെ ആര്‍ക്കും പരിക്കില്ല. നടനും സുഹൃത്തുക്കളുമായിരുന്നു കാറില്‍ ഉണ്ടായിരുന്നത്. നന്ദികോട്കൂറില്‍ നിന്ന് പേബ്ബെയറിലേക്ക് ആടുകളെ കയറ്റി വന്ന ഒരു ട്രക്ക് പെട്ടെന്ന് ബ്രേക്ക് ചെയ്തതാണ് അപകടത്തിന് കാരണമായത്. ഇടിയുടെ ആഘാതത്തില്‍ […]

Continue Reading

‘പഞ്ചായത്ത്‌ ഭരണത്തിൽ മെമ്പറുടെ പങ്ക്’

ശ്രീ ബഷീർ പി എ എഴുതി ശ്രീ സെബാസ്റ്റ്യൻ തയ്യൂർ വിവർത്തനം ചെയ്ത കൈരളി ബുക്സ് പ്രസിദ്ധീകരിക്കുന്ന ‘പഞ്ചായത്ത്‌ ഭരണത്തിൽ മെമ്പറുടെ പങ്ക്’ എന്ന പുസ്തകത്തിന്റെ കവർ പേജ് പ്രകാശനം, എ പി തോമസ് മാസ്റ്റർ ഗുരു മാനസ പുരസ്‌കാര സമർപ്പണ ചടങ്ങിൽ വെച്ച് തൃശ്ശൂർ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ വി എസ് പ്രിൻസും, മുൻ തൃശൂർജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ സി സി ശ്രീകുമാറും ചേർന്ന് നിർവഹിച്ചപ്പോൾ

Continue Reading

യുദ്ധ ഭീകരതക്കെതിരെ NSS വിദ്യാർത്ഥികൾ

മുട്ടിൽ: മുട്ടിൽ WOVHSS, NSS യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ യുദ്ധ ഭീകരതക്കെതിരെ കൈമുദ്ര ചാർത്തി പ്രതിഷേധം അടയാളപ്പെടുത്തി. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ യുദ്ധ ഭീകരതക്ക് ഇരകളാകുന്ന നിരപരാധികളോട് ഐക്യപ്പെട്ട് കൊണ്ടാണ് NSS യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ സർഗാത്മക പ്രതിരോധം ഒരുക്കിയത്. പ്രിൻസിപ്പൾ അൻവർ ഗൗസ് ഉദ്ഘാടനം ചെയ്തു. NSS പ്രോഗ്രാം ഓഫീസർ സഫുവാൻ മാസ്റ്റർ, വളണ്ടിയർ മർയം സബ എന്നിവർ നേതൃത്വം നൽകി.

Continue Reading

പോലീസിനെയും എക്‌സൈസിനെയും വെട്ടിച്ച് അമിത വേഗതയിൽ അശ്രദ്ധമായി ബൈക്കോടിച്ച യുവാവ് പിടിയിൽ

തിരുനെല്ലി: പോലീസിനെയും എക്‌സൈസിനെയും പല തവണകളായി വെട്ടിച്ച് അമിത വേഗതയിൽ അശ്രദ്ധമായി ബൈക്കോടിച്ച യുവാവ് പിടിയിൽ. പള്ളിക്കുന്ന്, കുരിശിങ്ങൽ വീട്ടിൽ യദു സൈമൺ(27) ആണ് തിരുനെല്ലി പോലീസിന്റെ പിടിയിലായത്. 04.10.2025 തീയതി ബാവലിയിൽ വെച്ചാണ് സംഭവം. അമിത വേഗത്തിലെത്തിയ ബൈക്ക് പോലീസ് കൈ കാണിച്ചിട്ടും നിർത്താതെ വേഗത കൂട്ടി കടന്നുകളയുകയായിരുന്നു. പിറകിലെ യാത്രക്കാരൻ നമ്പർപ്ലേറ്റ് മറച്ചു പിടിക്കുകയും ശേഷം നമ്പർപ്ലേറ്റ് ഊരി മാറ്റുകയുമായിരുന്നു. സംഭവത്തിൽ തിരുനെല്ലി പോലീസ് എഫ്.ഐ.ആർ രെജിസ്റ്റർ ചെയ്തു. കെ.എൽ 72 എഫ് 0093 […]

Continue Reading

പോഷണ മാസാചരണം നടത്തി

വനിതശിശുവികസന വകുപ്പ് പനമരം അഡീഷണൽ പ്രൊജക്ടിൽ പോഷണ മാസാചരണത്തോടനുബന്ധിച്ച് 4/10/25 ന് മുള്ളൻ കൊല്ലി ഗ്രാമ പഞ്ചായത്തിൽ ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും അങ്കണവാടി വർക്കർമാർക്കും സെന്റ് ജോസഫ് മിഷ്യൻ ഹോസ്പിറ്റൽ മെഡിക്കൽ ക്യാമ്പും ബോധവത്ക്കരണവും സംഘടിപ്പിച്ചു.മുള്ളൻകൊല്ലിഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ P k വിജയൻ പരിപാടി ഉദ്ഘാടനം ചെയ്തു. 15ാം വാർഡ് മെമ്പർ ശ്രീ ചന്ദ്രബാബു അദ്ധ്യക്ഷനായ്. വനിത ശിശു വികസന വകുപ്പ് പനമരം അഡീഷണൽ പ്രൊജക്ട് ഓഫീസർ ലീഷ്മ മേഡം ഹോസ്പിറ്റൽ പി ആർ ഒ […]

Continue Reading

കളനാടി സമുദായം നേതൃത്വ സംഗമം നടത്തി

കളനാടി സമുദായ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ചീയമ്പത്തു വെച്ച് നേതൃത്വ സംഗമം വിപുലമായ പരിപാടികളോടുകൂടി നടത്തി. ഷൈജു ടി വി യുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ കൃഷ്ണൻകുട്ടി കളപ്പുര സ്വാഗതം ആശംസിച്ചു. തുടർന്ന് പ്രൗഢഗംഭീരമായ സദസ്സിൽ “ദേശീയ ആദിവാസി സംഘടന നാഷണൽ കോർഡിനേറ്റർ ” ശ്രീ ഇ എ ശങ്കരൻ അവറുകൾ ഭദ്രദീപം കൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്തു. യുവജനങ്ങൾക്കിടയിൽ ഇപ്പോൾ നടക്കുന്ന മയക്കു മരുന്നുകളുടെ ഉപയോഗത്തെക്കുറിച്ചുള്ള പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും സമൂഹത്തിൽ നടക്കുന്ന പ്രശ്നങ്ങളെ കുറിച്ചുള്ള വിവരങ്ങളും […]

Continue Reading

ഇടിമിന്നലോട് കൂടിയ കിഴക്കന്‍ മഴയ്ക്ക് സാധ്യത, ബുധനാഴ്ച മുതല്‍ ശക്തമാകും; യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ കിഴക്കന്‍ മഴയ്ക്ക് സാധ്യത. ഉച്ചയ്ക്ക് ശേഷം/ രാത്രി ആയിരിക്കും മഴ ലഭിക്കുക. മലയോര മേഖലയിലായിരിക്കും മഴ കൂടുതലും പ്രതീക്ഷിക്കുന്നത്. അതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബുധനാഴ്ച മുതല്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. ബുധനാഴ്ച കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും വ്യാഴാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. അതിനിടെ തീവ്ര […]

Continue Reading

വനിതാ ലോകകപ്പിലും പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ; 88 റണ്‍സിന്റെ തകര്‍പ്പന്‍ ജയം

കൊളംബോ: ഏഷ്യാകപ്പിന് പിന്നാലെ വനിതാ ലോകകപ്പിലും പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ. 88 റണ്‍സിനാണ് ഇന്ത്യയുടെ ജയം. ഇന്ത്യ ഉയര്‍ത്തിയ 248 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ 159 റണ്‍സിന് പുറത്തായി. മൂന്ന് വിക്കറ്റ് വീതം നേടിയ ദീപ്തി ശര്‍മ, ക്രാന്തി ഗൗത് എന്നിവരാണ് പാകിസ്ഥാനെ തകര്‍ത്തത്. സ്‌നേഹ് റാണ രണ്ട് വിക്കറ്റ് വീഴ്ത്തി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനെത്തിയ ഇന്ത്യക്ക് വേണ്ടി ഹര്‍ലീന്‍ ഡിയോള്‍ 46 റണ്‍സെടുത്ത് ടോപ് സ്‌കോററായി. റിച്ച ഘോഷ് (പുറത്താവാതെ 35), ജമീമ റോഡ്രിഗസ് […]

Continue Reading

ജയ്പുരിലെ എസ്എംഎസ് ആശുപത്രിയിൽ വൻ തീപിടിത്തം; ഐസിയുവിലെ 6 രോ​ഗികൾ മരിച്ചു, 5 പേരുടെ നില ​ഗുരുതരം

ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിലെ സവായ് മാൻ സിങ് (എസ്എംഎസ്) ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ (ഐസിയു) ഉണ്ടായ വൻ തീപിടിത്തത്തിൽ ആറ് രോ​ഗികൾ പേർ മരിച്ചു. ട്രോമ സെന്ററിന്റെ ന്യൂറോ ഐസിയു വാർഡിലെ രണ്ടാം നിലയിലുള്ള സ്റ്റോർ റൂമിൽ പുലർച്ചെ 1.30 ഓടെയാണ് തീപിടിത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണം. അഞ്ച് രോ​ഗികളുടെ നില അതീവ ​ഗുരുതരമാണ്. 4 പുരുഷൻമാരും 2 സ്ത്രീകളുമാണ് മരിച്ചത്. തീപിടിത്തമുണ്ടായതിനു പിന്നാലെ രോ​ഗികളെ മറ്റൊരു സ്ഥലത്തേക്ക് മാറ്റി. ഐസിയുവിലുണ്ടായിരുന്ന പേപ്പർ ഫയലുകൾ, മെഡിക്കൽ […]

Continue Reading