കെഎസ്ഇബി ജീവനക്കാർ പണിമുടക്കിലേക്ക്; അനിശ്ചിതകാല സമരം ആരംഭിച്ചു

തിരുവനന്തപുരം: കേരളത്തെ ആശങ്കയിലാഴ്ത്തി കെഎസ്ഇബി ജീവനക്കാർ പണിമുടക്കിലേക്ക് നീങ്ങുന്നു. സംയുക്ത സമരസമിതി അനിശ്ചിതകാല സമരം ആരംഭിച്ചതിന് പിന്നാലെയാണ് പണിമുടക്കിലേക്ക് നീങ്ങുമെന്ന് പ്രഖ്യാപിച്ചത്. സിഐടിയു, ഐഎൻടിയുസി, എഐടിയുസി, ഓഫീസർമാരുടെ സംഘടനകൾ തുടങ്ങി കെഎസ്ഇബിയുമായി ബന്ധപ്പെട്ട സംഘടനകൾ ഒന്നാകെ സമരത്തിലേക്ക് നീങ്ങുന്നതോടെ കേരളം ഇരുട്ടിലാകും. അറ്റകുറ്റപണികൾ മുതൽ, തുലാം മാസത്തിൽ ഉണ്ടാകുന്ന അടിയന്തിര വൈദ്യുതി തകരാർ ഉൾപ്പെടെ പരിഹരിക്കാൻ ആളില്ലാതാകും. ഇത് ഉണ്ടാക്കുന്ന ഭീതി ചെറുതാകില്ല. നിയമനമടക്കമുള്ള വിഷയങ്ങളുയർത്തിയാണ് തൊഴിലാളികളുടെയും ഓഫീസർമാരുടെയും സംയുക്ത സമരസമിതി പണിമുടക്കിലേക്ക് കടക്കുന്നത്. 9000 ഒഴിവുകളുണ്ടായിട്ടും […]

Continue Reading

റിവേഴ്‌സിട്ട് സ്വര്‍ണവില; ഒറ്റയടിക്ക് കുറഞ്ഞത് 1400 രൂപ, 96,000ല്‍ താഴെ

കൊച്ചി: റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവിലയില്‍ ഇന്ന് കനത്ത ഇടിവ്. സ്വര്‍ണവില പവന് ഒരു ലക്ഷം രൂപ കടന്ന് കുതിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തില്‍ ഇന്ന് 1400 രൂപയാണ് കുറഞ്ഞത്. 95,960 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 175 രൂപയാണ് കുറഞ്ഞത്. 11,995 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ പവന് 2840 രൂപയാണ് ഉയര്‍ന്നത്. എട്ടിനാണ് സ്വര്‍ണവില ആദ്യമായി 90,000 കടന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ ഒഴുകിയെത്തുന്നതാണ് […]

Continue Reading

പ്രാദേശിക ചരിത്ര രചനയിൽ ഗായത്രി ഗിരീഷിന് തിളക്കമാർന്ന വിജയം

പുൽപ്പള്ളി: വയനാട് റവന്യൂ ജില്ല ശാസ്ത്രമേളയിൽ ഹയർസെക്കൻഡറി വിഭാഗം പ്രാദേശിക ചരിത്രരചന മത്സരത്തിൽ പെരിക്കല്ലൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയായ ഗായത്രി ഗിരീഷ് രണ്ടാം സ്ഥാനവും, എ ഗ്രേഡും കരസ്ഥമാക്കി സംസ്ഥാനതല മത്സരത്തിലേക്ക് യോഗ്യത നേടി. തുടർച്ചയായി മൂന്നാം തവണയാണ് ഗായത്രി ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കുന്നത്. തുടർച്ചയായി രണ്ടുദിവസങ്ങളായി നടക്കുന്ന എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് വിജയികളെ തിരഞ്ഞെടുക്കുന്നത്. കുടിയേറ്റ ഗ്രാമമായ പെരിക്കല്ലൂരിന്റെ സാമൂഹികം,സാംസ്കാരികം, രാഷ്ട്രീയം,വിദ്യാഭ്യാസം എന്നിവയുടെ വിശദമായ ചരിത്രങ്ങൾ അമ്പതോളം പേജിൽ […]

Continue Reading

കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ഡീസൽ ക്ഷാമം

കൽപ്പറ്റ: കൽപ്പറ്റ കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ ഡീസൽ ക്ഷാമം രൂക്ഷമായതിനെ തുടർന്ന് സർവീസുകൾ വ്യാപകമായി മുടങ്ങി. ഇന്ധനം നിറയ്ക്കാൻ പണമില്ലാത്തതിനാൽ ദീർഘദൂര സർവീസുകൾ ഒഴികെയുള്ള പല ബസുകളും ഓട്ടം നിർത്തി. മാനന്തവാടി, ബത്തേരി ഡിപ്പോകളിലും സമാനമായ പ്രതിസന്ധിയുണ്ട്. കൽപ്പറ്റയിൽ നിന്ന് വടുവൻചാൽ, മാനന്തവാടി, വൈത്തിരി ഭാഗങ്ങളിലേക്കുള്ള നാല് സർവീസുകൾ പൂർണ്ണമായും മുടങ്ങി. മുണ്ടക്കൈ, ചോലാടി, മാനന്തവാടി റൂട്ടുകളിലെ ബസുകൾ ഒരു ട്രിപ്പ് മാത്രം നടത്തി ഓട്ടം അവസാനിപ്പിച്ചു. രാവിലെ 8:30-ന് ശേഷം ചൂരൽമല ഭാഗത്തേക്ക് സർവീസുകളൊന്നും ഉണ്ടായിട്ടില്ല. ഇന്ത്യൻ […]

Continue Reading

സംസ്ഥാനത്ത് അടുത്ത 4 ദിവസം മഴ കനക്കും; 9 ജില്ലകൾക്ക് മുന്നറിയിപ്പ്

സംസ്ഥാനത്ത് അടുത്ത നാല് ദിവസം മഴ കനക്കാൻ സാധ്യത. മധ്യ കേരളത്തിലും തെക്കൻ കേരളത്തിലും മഴ കനക്കും. മധ്യകേരളത്തിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത. കോട്ടയം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലേർട്ട്. തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ എറണാകുളം തൃശൂർ മലപ്പുറം ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്. നാളെ 8 ജില്ലകളിൽ മഴ മുന്നറിയിപ്പ്. എറണാകുളത്ത് നാളെ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 204.4 എം എം വരെ മഴ ലഭിക്കാനുള്ള സാഹചര്യമാണ് ഉള്ളത്. നാളെ എറണാകുളത്ത് […]

Continue Reading

പോറ്റി ചോദ്യമുനയിൽ, നിർണായക വഴിത്തിരിവ്, ശബരിമല സ്വർണക്കൊള്ളയിൽ നടപടി; ഉണ്ണികൃഷ്ണൻ പോറ്റി കസ്റ്റഡിയിൽ; അറസ്റ്റ് ചെയ്യാൻ സാധ്യത

ശബരിമല സ്വർണ്ണക്കവർച്ചയിൽ നിർണായക വഴിത്തിരിവ്. ഉണ്ണികൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്യുന്നു. SIT സംഘം കസ്റ്റഡിയിൽ എടുത്താണ് ചോദ്യം ചെയ്യൽ. അറസ്റ്റ് ചെയ്യാൻ സാധ്യത. രഹസ്യ കേന്ദ്രത്തിൽ എത്തിച്ചാണ് ചോദ്യം ചെയ്യൽ. ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് അനന്ത സുബ്രമണ്യം ശബരിമലയിൽ നിന്നും ബാംഗ്ലൂർ എത്തിച്ച സ്വർണപ്പാളി ഏറിയ ദിവസം സൂക്ഷിച്ചത് ഹൈദരാബാദിലാണ് എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ സ്മാർട്ട് ക്രിയേഷൻസ് സിഇഒയുടെ ഉടമസ്ഥതയിൽ എന്ന് സംശയിക്കുന്ന ഹൈദരാബാദിലെ സ്ഥാപനത്തിലും അന്വേഷണം നടത്തും.സ്മാർട്ട് ക്രിയേഷൻസിൽ നിലവിൽ നടത്തിയ പരിശോധനയിൽ ഫയലുകൾ […]

Continue Reading

പാലക്കാട്ടെ വിദ്യാർഥിയുടെ ആത്മഹത്യ; ക്ലാസ് ടീച്ചർക്കും പ്രധാന അധ്യാപികയ്ക്കും സസ്‌പെൻഷൻ

പാലക്കാട് കണ്ണാടി ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി ജീവനൊടുക്കിയ സംഭവത്തിൽ നടപടിയുമായി മാനേജ്മെന്റ്. ആരോപണവിധേയയായ അധ്യാപിക ആശയേയും സ്കൂളിലെ പ്രധാന അധ്യാപിക ലിസിയേയും സസ്പെൻഡ് ചെയ്തു. വിദ്യാർഥി പ്രതിഷേധത്തെ തുടർന്നാണ് നടപടി. കഴിഞ്ഞ ദിവസമാണ് പല്ലൻചാത്തന്നൂർ സ്വദേശിയായ അർജുൻ വീട്ടിൽ ആത്മഹത്യ ചെയ്തത് . സ്കൂൾ വിട്ട് വന്നയുടൻ യൂണിഫോമിൽ തന്നെ തൂങ്ങി മരിക്കകയായിരുന്നു. പിന്നാലെ അർജുൻ പഠിക്കുന്ന കണ്ണാടി ഹയർ സെക്കൻ്ററി സ്കൂളിലെ അധ്യാപികയായ ആശക്കെതിരെ ഗുരുതര പരാതിയുമായി കുടുംബവും വിദ്യാർത്ഥികളും രംഗത്ത് എത്തി . […]

Continue Reading

തിരുവനന്തപുരത്ത് കൂൺ കഴിച്ച ഒരു കുടുംബത്തിലെ 6 പേർ ആശുപത്രിയിൽ; 2 പേരുടെ നില ഗുരുതരം

തിരുവനന്തപുരം അമ്പൂരിയിൽ കൂൺ കഴിച്ച ആറ് പേർ ആശുപത്രിയിൽ. കുമ്പച്ചൽക്കടവ് സ്വദേശി മോഹനൻ കാണിയും കുടുംബാംഗങ്ങളെയുമാണ് കാരക്കോണം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവർ രാവിലെ വനത്തിൽ നിന്ന് ശേഖരിച്ച കൂൺ പാചകം ചെയ്ത് കഴിച്ചതിന് ശേഷം ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മോഹനൻ കാണിയുടെ ചെറുമക്കളായ അഭിഷേക് (11) അനശ്വര (14) എന്നിവരുടെ നില ഗുരുതരമാണെന്ന് അധികൃതർ വ്യക്തമാക്കി. മോഹനൽകാണിയുടെ ഭാര്യ സാവിത്രി, മകൻ അരുൺ , മരുമകൾ സുമ എന്നിവരെയാണ് ആശുപത്രിയിൽ […]

Continue Reading

പ്രതിപക്ഷ സമരങ്ങളെ അമർച്ച ചെയ്യാമെന്നത് പിണറായിയുടെ വ്യാമോഹാം: പി കെ ഫിറോസ്

കമ്പളക്കാട്: പോലീസിനെ ഉപയോഗിച്ച് പ്രതിപക്ഷ സമരങ്ങളെ അമർച്ച ചെയ്യാമെന്ന വ്യാമോഹം നടപ്പിലാവില്ലെന്ന്യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് അഭിപ്രായപ്പെട്ടു.സർക്കാരിന്റെ ജനവിരുദ്ധ- അഴിമതി നയങ്ങൾക്കെതിരെ ഇനിയും ശക്തമായ പോരാട്ടം നടത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അനീതിയുടെ കാലത്തിന് , യുവതയുടെ തിരുത്ത് എന്ന പ്രമേയത്തിൽ മുസ്‌ലിം യൂത്ത് ലീഗ് കണിയാമ്പറ്റ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് ഇബ്രാഹിം കടാംതോട്ടിൽ അധ്യക്ഷത വഹിച്ചു. പൊതുസമ്മേളനത്തിനു മുന്നോടിയായി […]

Continue Reading

ചുമട്ടുതൊഴിലാളി ക്ഷേമനിധി ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി

മാനന്തവാടി-ചുമട്ടു തൊഴിലാളികളുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഐഎൻടിയുസി ചുമട്ടുതൊഴിലാളി ഫെഡറേഷൻ മാനന്തവാടി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്ഷേമനിധി ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു.ധർണാ സമരം ക്ഷേമനിധി സബ് കമ്മിറ്റി മെമ്പർ ടി എ റെജി ഉദ്ഘാടനം ചെയ്തു.ചുമട്ട് തൊഴിലാളികളെ സംബന്ധിച്ച നിയമങ്ങൾ കാലോചിതമായി പരിഷ്കരിക്കണമെന്നും വിദ്യാഭ്യാസം,മരണാനന്തര ചിലവുകൾ,വിവാഹ ചെലവുകൾ തുടങ്ങിയ ആനുകൂല്യങ്ങൾ യഥാസമയം വിതരണം ചെയ്യണമെന്നും ധർണ ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.ക്ഷേമനിധിയിൽ ആനുകൂല്യങ്ങൾ വർധിപ്പിച്ചും തൊഴിൽ സുരക്ഷ ഉറപ്പുവരുത്തുന്നതിനും ആവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കണം.ഐഎൻടിയുസി മേഖലാ […]

Continue Reading