പി.പി. ദിവ്യയും ടി വി പ്രശാന്തനും 65 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം; മാനനഷ്ടക്കേസ് ഫയൽ ചെയ്ത് നവീൻ ബാബുവിന്റെ കുടുംബം

കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യക്കും, ടി വി പ്രശാന്തനും എതിരെ കെ നവീൻ ബാബുവിന്റെ കുടുംബം മാനനഷ്ടക്കേസ് പത്തനംതിട്ട സബ്‌കോടതിയിൽ ഫയൽ ചെയ്തു. നവീൻ ബാബുവിനെ അഴിമതിക്കാരനെന്ന് പൊതുസമൂഹത്തിന് മുന്നിൽ തെറ്റായി ചിത്രീകരിച്ചെന്ന് കുടുംബം ഹർജിയിൽ ചൂണ്ടിക്കാട്ടി. മരണശേഷവും പ്രശാന്തൻ പലതവണ ഇത് ആവർത്തിച്ചു എന്നാണ് ഹർജിയിലെ ആരോപണം. ഇരുവർക്കും കോടതി നോട്ടീസ് അയച്ചു. ഹർജി അടത്ത മാസം 11ന് പരിഗണിക്കും. 65 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹർജി സമർപ്പിച്ചത്. 2024 […]

Continue Reading

ദേശീയ വിദ്യാഭ്യാസ നയം കേരളത്തിലും നടപ്പാവും, കരിക്കുലത്തിലും ഇടപെടലുണ്ടാവും; കാത്തിരുന്നു കാണാം; വി ശിവൻകുട്ടിയെ വെല്ലുവിളിച്ച്‌ കെ. സുരേന്ദ്രൻ

പിഎം ശ്രീ പദ്ധതിയില്‍ വാക്പോരുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും. പാഠ്യപദ്ധതിയില്‍ ആർഎസ്‌എസ് നേതാക്കളെ ഉള്‍പ്പെടുത്തുമെന്നത് വ്യാജപ്രചാരണമെന്ന ശിവൻകുട്ടിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി സുരേന്ദ്രൻ രംഗത്തെത്തി. പിഎം ശ്രീ ധാരണാപത്രം ദേശീയ വിദ്യാഭ്യാസ നയത്തിലേക്കുള്ള ചവിട്ടുപടിയാണെന്നും കരിക്കുലത്തില്‍ ഇടപെടല്‍ ഉണ്ടാവുമെന്നും സുരേന്ദ്രൻ ഫേസ്ബുക്കില്‍ കുറിച്ചു. കാത്തിരുന്ന് കാണാമെന്ന വെല്ലുവിളിയും സുരേന്ദ്രൻ ഫേസ്ബുക്കില്‍ കുറിച്ചു.

Continue Reading

ശബരിമല സ്വർണക്കൊള്ള: ഗോവർധനെ സാക്ഷിയാക്കുന്നതിൽ നിയമ ഉപദേശം തേടി SIT

ശബരിമല സ്വർണക്കൊള്ളയിൽ സ്വർണ വ്യാപാരി ഗോവർധനെ സാക്ഷിയാക്കുന്നതിൽ നിയമ ഉപദേശം തേടി എസ്ഐടി. ബെല്ലാരിയിലെ ഗോവർദ്ധന്റെ ജ്വല്ലറിയിൽ നിന്നാണ് 400 ഗ്രാം സ്വർണ്ണം പിടിച്ചെടുത്തത്. ഇത് ദ്വാരപാലക ശില്പങ്ങളിൽ നിന്ന് കവർന്നതാണെന്നാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴി. അതിനിടെ ദേവസ്വം ബോർഡ് മുൻ ജീവനക്കാരിൽ നിന്ന് പ്രത്യേക അന്വേഷണസംഘം മൊഴിയെടുത്തു. സുരക്ഷാ ചുമതലയിൽ ഉണ്ടായിരുന്നവരുടെയും മരാമത്ത് വകുപ്പിലെയും ഉദ്യോഗസ്ഥരുടേയും മൊഴിയാണ് രേഖപ്പെടുത്തിയത്. മഹസറിൽ ഒപ്പുവെക്കുമ്പോൾ ബോർഡ് അംഗങ്ങൾ, ഉദ്യോഗസ്ഥർ ആരൊക്കെ ഉണ്ടായിരുന്നുവെന്ന വിവരം തേടി. ഉണ്ണികൃഷ്ണൻ പോറ്റിയുമായി അടുത്ത […]

Continue Reading

പിഎംശ്രീ; ചർച്ചയിൽ‌ തീരുമാനമായില്ല; നിലപാട് കടുപ്പിച്ച് CPIMഉം സിപിഐയും

പിഎംശ്രീ വിഷയത്തിൽ നിലപാട് കടുപ്പിച്ച് സിപിഐഎമ്മും -സിപിഐയും. എം എൻ സ്മാരകത്തിലെത്തി മന്ത്രി വി ശിവൻ കുട്ടി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല. ഇരുകൂട്ടരും അവരുടെ നിലപാടിൽ ഉറച്ച് നിന്നു. പിഎം ശ്രീ പറ്റില്ലെന്ന് ബിനോയ് വിശ്വം വ്യക്തമാക്കി. കരാറിൽ ഒപ്പുവെക്കാനുള്ള സാഹചര്യം മന്ത്രി ശിവൻകുട്ടി വിശദീകരിച്ചു. പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകുമെന്നും ചർച്ചയിലെ കാര്യങ്ങൾ വെളിപ്പെടുത്താനില്ലെന്നും വിദ്യാഭ്യാസമന്ത്രി ചർച്ചയ്ക്ക് ശേഷം പറഞ്ഞിരുന്നു.

Continue Reading

ഇടുക്കിയിൽ വയോധികനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തി

ഇടുക്കിയിൽ വയോധികനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തി. അന്യാർതൊളു സ്വദേശി സുകുമാരൻ ആണ് കൊല്ലപ്പെട്ടത്. പിതൃ സഹോദരിയായ കോട്ടയം സ്വദേശി തങ്കമ്മയാണ് കൊലപ്പെടുത്തിയത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് സംഭവത്തിന് കാരണം. ഇന്നലെ വൈകിട്ടാണ് ആസിഡ് ആക്രമണം ഉണ്ടായത്. പിതൃസഹോദരിയുടെ സ്വർണം സുകുമാരൻ വാങ്ങി വെച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇന്നലെ വൈകിട്ടോടുകൂടിയാണ് തങ്കമ്മ വീട്ടിലെത്തുന്നത്. കൈയിൽ കരുതിയിരുന്ന ആസിഡ് സുകുമാരന്റെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ സുകുമാരനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും […]

Continue Reading

പിഎം ശ്രീയിൽ ഒപ്പിട്ടതോടെ കേരളത്തിൽ ഇനി ഹെഡ്ഗേവാറിനെക്കുറിച്ചും സവര്‍ക്കറെക്കുറിച്ചും പഠിപ്പിക്കും, ഇഷ്ടമില്ലാത്തവര്‍ പഠിക്കേണ്ട; കെ സുരേന്ദ്രൻ

പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതോടെ ഇനി കേരളത്തിൽ ഹെഡ‍്ഗേവാറിനെക്കുറിച്ചും സവര്‍ക്കറെക്കുറിച്ചും പഠിപ്പിക്കുമെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ദേശീയ വിദ്യാഭ്യാസ നയം ഇനി പൂര്‍ണമായ അര്‍ത്ഥത്തിൽ കേരളത്തിൽ നടപ്പാക്കും. ഇതൊക്കെ പഠിക്കാൻ ഇഷ്ടമില്ലാത്തവര്‍ പഠിക്കേണ്ടെന്നും സുരേന്ദ്രൻ വ്യക്തമാക്കി. ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ പ്രാധാന്യം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്ക് മനസിലായി. അതുപോലെ പിണറായിക്കും മനസ്സിലാകുമെന്ന് കരുതുന്നു. വിഷയത്തിൽ വിമര്‍ശനം ഉന്നയിച്ച സിപിഐയെയും സുരേന്ദ്രൻ വിമര്‍ശിച്ചു. സിപിഐ കുരയ്ക്കും പക്ഷേ കടിക്കില്ലെന്നായിരുന്നു പരിഹാസം. കരിക്കുലം പരിഷ്കരണത്തിലും […]

Continue Reading

പിഎം ശ്രീ: ‘CPIയുടെ മന്ത്രിമാരെ കബളിപ്പിച്ചു; അസാധാരണ തിടുക്കത്തോടെ ഒപ്പുവെച്ചു’; വിഡി സതീശൻ

പിഎം ശ്രീയുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എന്ത് സമ്മർദമാണ് കേന്ദ്രത്തിൽ നിന്ന് ഉണ്ടായതെന്ന് വ്യക്തമാക്കണം. മുന്നണിയിലും മന്ത്രിസഭയിലും ചർച്ച ചെയ്യാതെ അസാധാരണ തിടുക്കത്തോടെയാണ് പദ്ധതിയിൽ ഒപ്പുവച്ചത്. കേരളത്തെ മുഴുവൻ ഇരുട്ടിൽ നിർത്തുകയാണെന്നും വി ഡി സതീശൻ പറഞ്ഞു. സിപിഐയുടെ മന്ത്രമാരെയും എൽഡിഎഫിലെ മന്ത്രിമാരെയും സിപിഐഎം കബളിപ്പിച്ചെന്ന് വിഡി സതീശൻ പറഞ്ഞു. തീയതിയും മറ്റ് കാര്യങ്ങളും കാണുമ്പോൾ തീർച്ചയായും ഗൂഢാലോചനയും ദുരൂഹതയും ഇതിന് പിന്നിലുണ്ടെന്ന് അദേഹം ആരോപിച്ചു. എന്തിനാണ് മന്ത്രിസഭ. […]

Continue Reading

പുകയില വിരുദ്ധ സ്ക്കൂൾ കാമ്പെയിൻ :റാലിയും ഫ്ലാഷ് മോബും സംഘടിപ്പിച്ചു

ചുണ്ടേൽ ആർ.സി.എൽ.പി.സ്കൂളിൽ പുകയില വിമുക്ത സ്ക്കൂൾ ക്യാമ്പെയിൻ്റെ ഭാഗമായി റാലിയും ഫ്ലാഷ് മോബും സംഘടിപ്പിച്ചു.കുട്ടികൾ മുദ്രാവാക്യങ്ങൾ വിളിച്ചു കൊണ്ട് പ്ലക്കാർഡുകളുമേന്തി ടൗണിലേക്ക് റാലി നടത്തി. ടൗണിൽ കുട്ടികൾ ലഹരിക്കെതിരെ അവബോധവുമായി ഫ്ലാഷ് മോബും നടത്തി. നാട്ടുകാരും, വ്യാപാരികളും പരിപൂർണ പിന്തുണ നല്കി. പി ടി എ പ്രസിഡൻ്റ് ശ്രീ സക്കീർ വി.പി, സ്റ്റാഫ് സെക്രട്ടറി ശ്രീമതി ജുലി കെ.പി എന്നിവർ സംസാരിച്ചു. റോസ് മേരി ടീച്ചർ പരിപാടിക്ക് നേതൃത്വം നല്കി.

Continue Reading

റോഡിലെ കുഴി കണ്ടെത്താനും എഐ കാമറ; ദേശീയ പാതകളില്‍ പുതിയ നിരീക്ഷണ വാഹനങ്ങള്‍ വരുന്നു

ദേശീയ പാതകളിലെ പ്രശ്നങ്ങള്‍ കണ്ടെത്താൻ അത്യാധുനിക സംവിധാനങ്ങളുമായി നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ. 23 സംസ്ഥാനങ്ങളിലായി 20,933 കിലോമീറ്റർ ദൈർഘ്യമുള്ള റോഡുകളുടെ വിവരങ്ങള്‍ ശേഖരിക്കാനും വിശകലനം ചെയ്യാനും പ്രത്യേക വാഹനങ്ങള്‍ ഉപയോഗിക്കും. ഈ വാഹനങ്ങള്‍ റോഡുകളുടെ നിലവിലെ അവസ്ഥ, വിള്ളലുകള്‍, കുഴികള്‍ തുടങ്ങിയ പ്രശ്നങ്ങള്‍ കൃത്യമായി രേഖപ്പെടുത്തും. ഈ വിവരങ്ങള്‍ ഉപയോഗിച്ച്‌ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ മെച്ചപ്പെടുത്താനും സുരക്ഷ വർധിപ്പിക്കാനുമാണ് ദേശീയ പാത അതോറിറ്റി ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ ദേശീയപാതകളുടെ വികസനത്തിനും പരിപാലനത്തിനുമായാണ് ദേശീയപാത അതോറിറ്റി പുതിയ പദ്ധതി […]

Continue Reading

ജാഗ്രതാ സമിതികളുടെ ഇടപെടല്‍ കാര്യക്ഷമമാക്കണം: അഡ്വ. പി. കുഞ്ഞായിഷ

പഞ്ചായത്ത് തലത്തിലെ ജാഗ്രതാ സമിതികള്‍ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്ന് വനിതാ കമ്മീഷന്‍ അംഗം അഡ്വ. പി കുഞ്ഞായിഷ. വഴിതര്‍ക്കം പോലുള്ള പരാതികളില്‍ ജാഗ്രതാ സമിതികള്‍ യഥാസമയം ഇടപ്പെട്ട് പരിഹാരം കാണണം. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിതാ കമ്മീഷന്‍ അദാലത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. സ്ത്രീകള്‍ക്ക് പിന്തുണ നല്‍കി സംരക്ഷണം ഉറപ്പുവരുത്താന്‍ വനിതാ കമ്മീഷന്റെ മേല്‍നോട്ടത്തില്‍ ജില്ലാ- പ്രാദേശിക തലത്തില്‍ നിരവധി ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിച്ചതായും ഗാര്‍ഹിക തലത്തില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ സംബന്ധിച്ച പരാതികളാണ് അദാലത്തില്‍ കൂടുതലായി […]

Continue Reading