ചുണ്ടേൽ ആർ.സി.എൽ.പി.സ്കൂളിൽ പുകയില വിമുക്ത സ്ക്കൂൾ ക്യാമ്പെയിൻ്റെ ഭാഗമായി റാലിയും ഫ്ലാഷ് മോബും സംഘടിപ്പിച്ചു.കുട്ടികൾ മുദ്രാവാക്യങ്ങൾ വിളിച്ചു കൊണ്ട് പ്ലക്കാർഡുകളുമേന്തി ടൗണിലേക്ക് റാലി നടത്തി. ടൗണിൽ കുട്ടികൾ ലഹരിക്കെതിരെ അവബോധവുമായി ഫ്ലാഷ് മോബും നടത്തി. നാട്ടുകാരും, വ്യാപാരികളും പരിപൂർണ പിന്തുണ നല്കി. പി ടി എ പ്രസിഡൻ്റ് ശ്രീ സക്കീർ വി.പി, സ്റ്റാഫ് സെക്രട്ടറി ശ്രീമതി ജുലി കെ.പി എന്നിവർ സംസാരിച്ചു. റോസ് മേരി ടീച്ചർ പരിപാടിക്ക് നേതൃത്വം നല്കി.