കമ്പളക്കാട്: പോലീസിനെ ഉപയോഗിച്ച് പ്രതിപക്ഷ സമരങ്ങളെ അമർച്ച ചെയ്യാമെന്ന വ്യാമോഹം നടപ്പിലാവില്ലെന്ന്
യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് അഭിപ്രായപ്പെട്ടു.
സർക്കാരിന്റെ ജനവിരുദ്ധ- അഴിമതി നയങ്ങൾക്കെതിരെ ഇനിയും ശക്തമായ പോരാട്ടം നടത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അനീതിയുടെ കാലത്തിന് , യുവതയുടെ തിരുത്ത് എന്ന പ്രമേയത്തിൽ മുസ്‌ലിം യൂത്ത് ലീഗ് കണിയാമ്പറ്റ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് ഇബ്രാഹിം കടാംതോട്ടിൽ അധ്യക്ഷത വഹിച്ചു. പൊതുസമ്മേളനത്തിനു മുന്നോടിയായി പ്രകടനവും സംഘടിപ്പിച്ചു. യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ പി ഇസ്മായിൽ മുഖപ്രഭാഷണവും നാസർ തരുവണ പ്രമേയ പ്രഭാഷണവും നടത്തി. മുസ്‌ലിം ലീഗ് മണ്ഡലം ട്രഷറർ ഹംസ കടവൻ , യൂത്ത് ലീഗ് ജില്ലാ പ്രസിഡൻ്റ് എം പി നവാസ്, ജനറൽ സെക്രട്ടറി ഫസൽ സി എച്ച്, മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് വി പി ഷുക്കൂർ , ജനറൽ സെക്രട്ടറി എൻ കുഞമ്മദ്, യൂത്ത് ലീഗ് ജില്ലാ ഭാരവാഹികളായ സമദ് കണ്ണിയൻ , സി കെ മുസ്ഥഫ, ജാസർ പാലക്കൽ, മണ്ഡലം ജനറൽ സെക്രട്ടറി സി ശിഹാബ്, സെക്രട്ടറി അസീസ് അമ്പിലേരി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഗഫൂർ കാട്ടി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നൂർഷ ചേനോത്ത്, മുസ്‌ലിം ലീഗ് ഭാരവാഹികളായ പി ഹനീഫ, വി പി യൂസഫ് ,വി എസ് സിദ്ധീഖ്, കാവുങ്ങൽ മൊയ്തുട്ടി, വി പി മുസ്ഥഫ എന്നിവർ സംസാരിച്ചു. യൂത്ത് ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി കെ കെ ഷാജിത്ത് അഹമ്മദ് സ്വാഗതവും ട്രഷറർ നുഹൈസ് അണിയേരി നന്ദിയും പറഞ്ഞു. പ്രകടനത്തിന് ഹക്കീം വി പി സി , ബഷീർ പഞ്ചാര , ജലീൽ മോയിൻ, അസീസ് ഇ ടി,നിംഷാദ് പച്ചിലക്കാട്, ഫസൽ കാവുങ്ങൽ , അൻവർ മില്ല് മുക്ക് എന്നിവർ നേതൃത്വം നൽകി.