മാനന്തവാടി-ചുമട്ടു തൊഴിലാളികളുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഐഎൻടിയുസി ചുമട്ടുതൊഴിലാളി ഫെഡറേഷൻ മാനന്തവാടി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്ഷേമനിധി ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു.ധർണാ സമരം ക്ഷേമനിധി സബ് കമ്മിറ്റി മെമ്പർ ടി എ റെജി ഉദ്ഘാടനം ചെയ്തു.ചുമട്ട് തൊഴിലാളികളെ സംബന്ധിച്ച നിയമങ്ങൾ കാലോചിതമായി പരിഷ്കരിക്കണമെന്നും വിദ്യാഭ്യാസം,മരണാനന്തര ചിലവുകൾ,വിവാഹ ചെലവുകൾ തുടങ്ങിയ ആനുകൂല്യങ്ങൾ യഥാസമയം വിതരണം ചെയ്യണമെന്നും ധർണ ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.ക്ഷേമനിധിയിൽ ആനുകൂല്യങ്ങൾ വർധിപ്പിച്ചും തൊഴിൽ സുരക്ഷ ഉറപ്പുവരുത്തുന്നതിനും ആവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കണം.ഐഎൻടിയുസി മേഖലാ പ്രസിഡണ്ട് കെ.വി.ഷിനോജ് അധ്യക്ഷത വഹിച്ചു.എം പി ശശികുമാർ,പി.ബി.മൊയ്തു,സി.ജെ.അലക്സ്,സാബു പൊന്നിയിൽ,പടകൂട്ടിൽ ജോർജ്,കെ.ബി.വൈശാഖ്,ടി.കെ.മൊയ്തീൻകുട്ടി പ്രസംഗിച്ചു.