പോഷണ മാസാചരണം നടത്തി

General

വനിതശിശുവികസന വകുപ്പ് പനമരം അഡീഷണൽ പ്രൊജക്ടിൽ പോഷണ മാസാചരണത്തോടനുബന്ധിച്ച് 4/10/25 ന് മുള്ളൻ കൊല്ലി ഗ്രാമ പഞ്ചായത്തിൽ ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും അങ്കണവാടി വർക്കർമാർക്കും സെന്റ് ജോസഫ് മിഷ്യൻ ഹോസ്പിറ്റൽ മെഡിക്കൽ ക്യാമ്പും ബോധവത്ക്കരണവും സംഘടിപ്പിച്ചു.
മുള്ളൻകൊല്ലിഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ P k വിജയൻ പരിപാടി ഉദ്ഘാടനം ചെയ്തു. 15ാം വാർഡ് മെമ്പർ ശ്രീ ചന്ദ്രബാബു അദ്ധ്യക്ഷനായ്. വനിത ശിശു വികസന വകുപ്പ് പനമരം അഡീഷണൽ പ്രൊജക്ട് ഓഫീസർ ലീഷ്മ മേഡം ഹോസ്പിറ്റൽ പി ആർ ഒ ശ്രീ മനോജ് എന്നിവർ സംസാരിച്ചു. ഡോ ലിയോ ടോം പാർവ്വതി എന്നിവർ ക്യാമ്പിനും ക്ലാസിനും നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *