സുൽത്താൻബത്തേരി: സുൽത്താൻ ബത്തേരി നഗരസഭയുടെ തനത് ഫണ്ട് 20 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച കൈപ്പഞ്ചേരി അങ്കണവാടി നഗരസഭ ചെയർപേഴ്സൺ ടി.കെ. രമേശ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സാലി പൗലോസ് അധ്യക്ഷത വഹിച്ചു.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ലിഷ, കെ. റഷീദ്, ഷാമില ജുനൈസ്, ടോം ജോസ്, കൗൺസിലർമാരായ പ്രിയ വിനോദ്, സുമതി, ബിന്ദു പ്രമോദ്, ഷീബ ചാക്കോ, ഐസിഡിഎസ് സൂപ്പർവൈസർ കെ.വി ശ്രുതി, സ്മിത തോമസ്, ഡിവിഷൻ കൗൺസിലർ ജംഷീർ അലി എന്നിവരും ചടങ്ങിൽ പങ്കെടുത്തു. വിവിധ രാഷ്ട്രീയ-സാമൂഹിക രംഗങ്ങളിലെ പ്രതിനിധികളും ചടങ്ങിൽ സന്നിഹിതരായി ആശംസകൾ അറിയിച്ചു. നഗരസഭയുടെ സമഗ്ര വികസന പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾക്ക് മികച്ച പഠന-വളർച്ചാ അന്തരീക്ഷം ഒരുക്കാനായുള്ള വലിയ മുന്നേറ്റമായി പുതിയ അങ്കണവാടിയുടെ നിർമ്മാണം മാറുമെന്നും. വിദ്യാഭ്യാസവും കുട്ടികളുടെ ക്ഷേമവും മുൻഗണനയിൽ തന്നെ തുടരുന്നുണ്ടെന്നത് നഗരസഭാ ചെയർമാൻ അറിയിച്ചു .