കായികതാരങ്ങളെ അനുമോദിച്ചു

മാനന്തവാടി: തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാനസ്‌കൂള്‍ ഒളിമ്പിക്‌സില്‍ ബാറ്റ് മിന്റണ്‍ മത്സരത്തില്‍ വയനാടിന് വേണ്ടി മികച്ച പ്രകടനം കാഴ്ച്ചവെച്ച കോട്ടകുന്ന് ചെമ്പലക്കര നിഷാദ്-റെനീഷ ദമ്പതികളുടെ മക്കളായ നിദഫാത്തിമ, ലുതുഫിയഫാത്തിമ എന്നിവരെ സിപിഐഎം കോട്ടകുന്ന് ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ അനുമോദിച്ചു. സിപിഐഎം മാനന്തവാടി ഏരിയ സെക്രട്ടറി പി.ടി.ബിജു മൊമെന്റോ നല്‍കി ആദരിച്ചു.

Continue Reading

‘സമരം തുടരും, ഓണറേറിയം വർധനവ് തുച്ഛം’ ; നിലപാട് കടുപ്പിച്ച് ആശമാർ

സർക്കാർ പ്രഖ്യാപിച്ച 1000 രൂപയുടെ ഓണറേറിയം വർധനവ് തുച്ഛമാണെന്നും സമരം തുടരുമെന്നും സെക്രട്ടറിയേറ്റ് പടിക്കൽ സമരം ചെയ്യുന്ന ആശാ വർക്കർമാർ. ഓണറേറിയം 21000 രൂപയായി വർധിപ്പിക്കണമെന്നാണ് പ്രധാന ആവശ്യം. എന്നാൽ ഇക്കാര്യങ്ങളിൽ സർക്കാർ അനുകൂലമായ നിലപാട് സ്വീകരിച്ചില്ലെന്നും നിലവിൽ തുടരുന്ന സമരത്തിന്റെ രൂപം എങ്ങനെയായിരിക്കുമെന്ന് ഇന്ന് അടിയന്തിരമായി ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലായിരിക്കും തീരുമാനമാകുകയെന്നും ആശമാർ പറഞ്ഞു.

Continue Reading

രണ്ട് തവണ ജനപ്രതിനിധികളായവരെ പരിഗണിക്കില്ല; തദ്ദേശ തിരഞ്ഞെടുപ്പിലും രണ്ട് ടേം നിർബന്ധമാക്കി സിപിഐഎം

തദ്ദേശ തിരഞ്ഞെടുപ്പൻ്റെ സ്ഥാനാർഥി നിർണയത്തിൽ രണ്ട് ടേം നിർബന്ധമാക്കി സിപിഐഎം. തുടർച്ചയായി രണ്ട് തവണയിൽ കൂടുതൽ ജനപ്രതിനിധികളായവരെ വീണ്ടും പരിഗണിക്കേണ്ടെന്ന് നിർദേശം. പ്രത്യേക ഇളവ് വേണ്ടവരുണ്ടെങ്കിൽ ഉപരി കമ്മിറ്റികളുടെ അനുമതി വാങ്ങണം. സംസ്ഥാന സമിതിയാണ് നിർദേശം നൽകിയത് ജില്ലാ പഞ്ചായത്ത്, കോർപ്പറേഷൻ സ്ഥാനാർഥികളുടെ കാര്യത്തിൽ ഇളവ് പരിഗണിക്കുക സംസ്ഥാന സമിതിയാണ്. മറ്റുള്ള തദ്ദേശ സ്ഥാപനങ്ങളുടെ കാര്യത്തിൽ ജില്ലാ കമ്മിറ്റിയാണ് ഇളവ് നൽകേണ്ടത്.സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരെ സ്ഥാനാർഥിയായി പരിഗണിക്കില്ല.പ്യൂൺ, വാച്ച് മാൻ, കളക്ഷൻ ഏജൻ്റ് തസ്തികയിലുള്ളവർക്ക് മാത്രമാണ് ഇളവ്. […]

Continue Reading

ക്ഷേമപെന്‍ഷന്‍ വര്‍ധിപ്പിച്ചു; ആശ വര്‍ക്കേഴ്‌സിന്റെ ഓണറേറിയം കൂട്ടി; പാവപ്പെട്ട സ്ത്രീകള്‍ക്ക് പ്രതിമാസം 1000 രൂപ; സുപ്രധാന പ്രഖ്യാപനങ്ങളുമായി സര്‍ക്കാര്‍

തദ്ദേശ, നിയമസഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍. ക്ഷേമപെന്‍ഷന്‍ 1,600ല്‍ നിന്നും 400 രൂപ കൂട്ടി രണ്ടായിരം രൂപയാക്കി. പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് പ്രതിമാസം ആയിരം രൂപ നല്‍കും. ആശാ വര്‍ക്കേഴ്‌സിന്റെ ഓണറേറിയം പ്രതിമാസം ആയിരം രൂപ കൂട്ടി. മന്ത്രിസഭാ യോഗത്തിന് ശേഷം വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ സുപ്രധാന പ്രഖ്യാപനങ്ങള്‍. (cm pinarayi vijayan big announcements press meet updates) സ്ത്രീ സുരക്ഷയ്ക്കായുള്ള പ്രത്യേക പദ്ധതിയാണ് മുഖ്യമന്ത്രി ആദ്യം പ്രഖ്യാപിച്ചത്. […]

Continue Reading

കലൂർ സ്റ്റേഡിയത്തിൽ അതിക്രമിച്ചുകയറി; ഡിസിസി പ്രസിഡന്റ്‌ മുഹമ്മദ് ഷിയാസിനെതിരെ പൊലീസ് കേസെടുത്തു

ഡിസിസി പ്രസിഡന്റ്‌ മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തിൽ കലൂർ സ്റ്റേഡിയത്തിൽ അതിക്രമിച്ചുകയറിയെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. ജിസിഡിഎയുടെ പരാതിയിലാണ് പാലാരിവട്ടം പൊലീസ് കേസെടുത്തത്.അന്യായമായി സംഘം ചേർന്നതിനും അതിക്രമിച്ച് കയറിയതിനുമാണ് കേസ്. സംഘം സുരക്ഷാ ജീവനക്കാരെ കയ്യേറ്റം ചെയ്തെന്നും FIRയിൽ. ചൊവ്വാഴ്ച വൈകിട്ടാണ് സംഘം അനുമതിയില്ലാതെ സ്റ്റേഡിയത്തിൽ പ്രവേശിച്ചത്. കലൂർ സ്റ്റേഡിയത്തിൽ അതിക്രമിച്ചുകയറിയെന്നാരോപിച്ച് ഡിസിസി പ്രസിഡൻറിനെതിരെ പരാതിയുമായി ജിസിഡിഎ. ഡിസിസി പ്രസിഡൻറ് മുഹമ്മദ് ഷിയാസും പാർട്ടി പ്രവർത്തകരും അതിക്രമിച്ചുകയറിയെന്നാണ് പരാതി. മാധ്യമപ്രവർത്തകർക്കെതിരെയും ജിസിഡിഎ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി […]

Continue Reading

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്; പവന് 600 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. ഒരു പവൻ സ്വർണത്തിന്റെ വില തൊണ്ണൂറായിരത്തിൽ താഴെയായി. പവന് 600 രൂപ കുറഞ്ഞ് 89,800 രൂപയായി. ഗ്രാമിന് 75 രൂപ കുറഞ്ഞ് 11,225 രൂപയായി. ഇന്നലെ പവന് 840 രൂപ കുറഞ്ഞ് 91,280 രൂപയിലെത്തിയിരുന്നു. ഒരിടവേളയ്ക്ക് ശേഷം ശനിയാഴ്ച പവന് ഒറ്റയടിക്ക് 920 രൂപയാണ് വർധിച്ചത്. ഈ മാസം സ്വർണവിലയിൽ ഏറ്റവും കുറവ് രേഖപ്പെടുത്തിയത് ഒക്ടോബർ മൂന്നിനായിരുന്നു. അന്ന് 86,560 രൂപയായിരുന്നു വില.

Continue Reading

ഡൽഹി വ്യാജ ആസിഡ് ആക്രമണം; പൊള്ളാലേൽപ്പിച്ചത് ടോയ്ലറ്റ് ക്ലീനർ ഒഴിച്ച്; പെൺകുട്ടിയെ അറസ്റ്റ് ചെയ്‌തെക്കും

ഡൽഹി വ്യാജ ആസിഡ് ആക്രമണ കേസിൽ പെൺകുട്ടിയെയും പോലീസ് അറസ്റ്റ് ചെയ്‌തെക്കും. ടോയ്ലറ്റ് ക്ലീനർ ഒഴിച്ചാണ് പെൺകുട്ടി സ്വയം പൊള്ളാലേൽപ്പിച്ചതെന്ന് പൊലീസ്. പെൺകുട്ടിയുടെ അച്ഛൻ അഖീൽ ഖാനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സിസിടിവിയും, ടവർ ലൊക്കേഷനുമാണ് നിർണായകമായത്. ആക്രമിച്ചു എന്ന് പറയുന്ന ആളുകൾ സംഭവം സമയത്ത് മറ്റിടങ്ങളിലായിരുന്നു. ശല്യം ചെയ്‌തുവെന്ന പറയുന്ന ജിതേന്ദ്ര ആക്രമണ സമയം കരോൾ ബാഗിലായിരുന്നു. മറ്റു രണ്ട് പ്രതികൾ ആഗ്രയിലും ആയിരുന്നു. പെൺകുട്ടിയുടെ അച്ഛനെതിരെ ജിതേന്ദ്രയുടെ ഭാര്യ നൽകിയ പീഡന പരാതിയാണ് നാടകത്തിനു […]

Continue Reading

കരൂർ അപകടം; മരിച്ചവരുടെ ബന്ധുക്കളോട് മാപ്പ് ചോദിച്ച് വിജയ്

കരൂർ അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കളോട് മാപ്പ് ചോദിച്ച് ടിവികെ അധ്യക്ഷൻ വിജയ്. ഇന്നലെ മഹാബലിപുരത്ത് നടന്ന കൂടിക്കാഴ്ചയിൽ വിജയ് കാലിൽ തൊട്ട് മാപ്പ് ചോദിച്ചതായി ദുരന്തബാധിതരുടെ ബന്ധുക്കൾ പറഞ്ഞു. ഒമ്പത് മണിക്കൂറാണ് വിജയ് ഇന്നലെ ദുരന്തബാധിതരെ കണ്ടത്. മരിച്ചവരുടെ ചിത്രം കണ്ടപ്പോൾ വിജയ് കരഞ്ഞു. കരൂരിൽ നേരിട്ട് വരാൻ ആകാത്തതിലും വിജയ് മാപ്പ് ചോദിച്ചു. കരൂര്‍ ദുരന്തമുണ്ടായി ഒരു മാസം ആകുമ്പോഴാണ് മരിച്ചവരുടെ കുടുംബാംഗങ്ങളെയും പരുക്കേറ്റവരേയും വിജയ് കാണുന്നത്. ഇന്നലെ മഹാബലിപുരത്തെ സ്വകാര്യ ഹോട്ടലിൽ വിജയ് മരിച്ചവരുടെ […]

Continue Reading

ശബരിമലയില്‍ നിര്‍ണായക രേഖകള്‍ നശിപ്പിച്ചു? വിജയ് മല്യ സ്വര്‍ണം പൊതിഞ്ഞതുമായി ബന്ധപ്പെട്ട രേഖകള്‍ കാണാനില്ല

ശബരിമലയില്‍ നിര്‍ണായക രേഖകള്‍ നശിപ്പിച്ചെന്ന് സൂചന. വിജയ് മല്യ സ്വര്‍ണം പൊതിഞ്ഞ രേഖകള്‍ കാണാനില്ല. പ്രത്യേക അന്വേഷണസംഘം ആവശ്യപ്പെട്ട രേഖകളാണ് കാണാതായത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ രേഖകള്‍ കണ്ടെത്താനായില്ല. രേഖകള്‍ നിരന്തരമായി ആവശ്യപ്പെട്ടിട്ടും പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിട്ടില്ല. സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണം നിര്‍ണായക ഘട്ടത്തിലേക്ക് പോകുന്നതിനിടെയാണ് 1998 – 99 കാലത്തെ രേഖകള്‍ നഷ്ടപ്പെട്ടിരിക്കുന്നത്. വിജയ് മല്യ ശബരിമലയില്‍ സ്വര്‍ണം പൂശിയതുമായി ബന്ധപ്പെട്ട രേഖകളാണ് കാണാതായത്. രേഖകള്‍ കണ്ടെത്താന്‍ എക്‌സിക്യൂട്ടീവ് ഓഫീസറുടെയും […]

Continue Reading

ലഹരി വിൽപ്പന: പൊലീസിന്റെ കണ്ണുവെട്ടിക്കാൻ വിപിഎൻ ആപ്പുകൾ ഉപയോഗിച്ച് കച്ചവടം

പൊലീസിന്റെ കണ്ണുവെട്ടിക്കാൻ ഇന്റർനെറ്റിന്റെ സാധ്യതകൾ ഉപയോഗിച്ച് ലഹരി സംഘങ്ങൾ. വിപിഎൻ ആപ്പുകൾ ഉപയോഗിച്ചാണ് പുതിയ കച്ചവടം. അന്വേഷണ ഏജൻസികൾക്ക് പെട്ടെന്ന് ട്രാക്ക് ചെയ്യാൻ പറ്റാത്തതാണ് വിപിഎൻ ആപ്പുകൾ വ്യാപകമാക്കാൻ കാരണം. അറസ്റ്റുകൾ കൂടിയ സാഹചര്യത്തിലാണ് ഇൻറർനെറ്റിന്റെ ദുരുപയോഗ സാധ്യത തേടുന്നത്. വി പി എൻ ഉപയോഗിക്കുന്ന നിരവധി ആപ്പുകൾ ലഹരിക്കച്ചവടക്കാർ ഉപയോഗിക്കുന്നു. അറസ്റ്റ് ചെയ്തു പിടികൂടിയ ലഹരി കച്ചവടക്കാരുടെ ഫോണിലാണ് ഈ വിവരങ്ങൾ ലഭിച്ചത്. ബെം​ഗളൂരുവിൽ നിന്ന് ലഹരി കടത്താൻ ഉപയോഗിക്കുന്നതും വിപിഎൻ ഫോൺവിളികൾ വഴിയാണ്. സ്ഥിരം […]

Continue Reading