ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 11, 12, 13 തീയതികളിൽസംഘാടക സമിതി രൂപീകരിച്ചു

General

തരിയോട്: വൈത്തിരി ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 11, 12, 13 തീയതികളിലായി തരിയോട് നിർമ്മല ഹൈസ്കൂൾ, സെൻറ് മേരീസ് യുപി സ്കൂൾ എന്നിവിടങ്ങളിൽ വച്ച് നടക്കും. കലോത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട സംഘാടകസമിതി യോഗം നിർമ്മല ഹൈസ്കൂളിൽ വച്ച് നടന്നു. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ഡെൻസി ജോൺ അധ്യക്ഷത വഹിച്ചു. വൈത്തിരി എ.ഇ.ഒ ബാബു ടി മേള വിശദീകരിച്ചു.

ജനപ്രതിനിധികൾ, സ്ഥാപന മേധാവികൾ, അധ്യാപക സംഘടന പ്രതിനിധികൾ, പിടിഎ പ്രതിനിധികൾ, വിവിധ സംഘടനാ പ്രതിനിധികൾ, പ്രദേശവാസികൾ തുടങ്ങിയവർ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പുഷ്പ മനോജ്, സ്ഥിരം സമിതി അധ്യക്ഷ രാധ പുലിക്കോട്, സിബിൽ എഡ്വാർഡ്, സെന്റ് മേരീസ് സ്കൂൾ പ്രധാന അധ്യാപകൻ സജി ജോൺ തുടങ്ങിയവർ സംസാരിച്ചു. നിർമ്മല ഹൈസ്കൂൾ പ്രധാന അധ്യാപകൻ ജോബി മാനുവൽ സ്വാഗതവും സീനിയർ അസിസ്റ്റൻറ് ഷിജു വി.എം നന്ദിയും പറഞ്ഞു. മേളയുടെ സുഗമമായ നടത്തിപ്പിനു വേണ്ടി സംഘാടകസമിതി രൂപീകരിച്ചു, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി (ചെയർമാൻ), ജോബി മാനുവൽ (ജനറൽ കൺവീനർ), എഇഒ ബാബു ടി (ട്രഷറർ)

Leave a Reply

Your email address will not be published. Required fields are marked *