വയനാട് ജില്ലാ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പ്ഫിറ്റ് വെൽ പുൽപ്പള്ളി ജേതാക്കൾ

General

സെപ്തംബർ 27,28 ദിവസങ്ങളിലായി പുൽപ്പള്ളിയിൽ വച്ച് നടന്ന വയനാട് ജില്ലാ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ പുൽപ്പള്ളി ഫിറ്റ് വെൽ ജിംനേഷ്യം ജേതാക്കളായി . വൈത്തിരി ചാലഞ്ച് മാർഷ്യൽ ആട്സ് അക്കാദമിയാണ് റണ്ണേഴ്സ് അപ് . എലെയ്ൻ ആൻ നവീൻ , ശ്രേയ , ആര്യ വി. എസ് , പൂജ കൃഷ്ണ എസ് , ആൽബർട്ട് കെ ഷിനു , മുഹമ്മദ് റിഷാൻ എം ആർ , ദീപു ബാലകൃഷ്ണൻ തുടങ്ങിയവർ വിവിധ വിഭാഗങ്ങളിൽ ചാമ്പ്യൻ ഓഫ് ചാമ്പ്യൻസ് പട്ടം കരസ്ഥമാക്കി.കബനി ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിച്ച പരിപാടി പുൽപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി. എസ് ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു. വൈ. പ്രസിഡൻ്റ് ശോഭന സുകു , സ്പോട്സ് കൗൺസിൽ ഒബ്സർവർ പി. കെ അയ്യൂബ് , നവീൻ പോൾ , ഫാ. ജോയ്സ് , സമീർ വി.ടി , താജുദ്ദീൻ കെ യു , ബിജേഴ്സ് മാത്യു , സുരേന്ദ്രൻ കെ യു , ഗ്രിഗറി വൈത്തിരി തുടങ്ങിയവർ സംസാരിച്ചു . സ്പോട്സ് കൗൺസിൽ വൈ. പ്രസിഡൻ്റ് സലീം കടവൻ
ജില്ലാ പഞ്ചഗുസ്തി അസ്സോ. പ്രസിഡൻ്റ് കബീർ പി തുടങ്ങിയവർ വിജയികൾക്കുള്ള മെഡൽ വിതരണം നിർവ്വഹിച്ചു. ഡിസംബറിൽ വയനാട്ടിൽ വച്ച് നടക്കുന്ന സംസ്ഥാന പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന വയനാട് ജില്ലാ ടീമിനെ തിരഞ്ഞെടുത്തു .

Leave a Reply

Your email address will not be published. Required fields are marked *