അമ്പലവയൽ: തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ നേതൃത്ത്വത്തിൽ അമ്പലവയൽ ഗ്രാമപഞ്ചായത്ത് വടുവൻചാൽ ജയലക്ഷ്മി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ജില്ലയിലെ പ്രഥമ വികസന സദസ്സ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് C അസൈനാർ ഉൽഘാടനം ചെയ്തു.സംസ്ഥാന സർക്കാർ തദ്ദേശ സ്ഥാപനങ്ങൾ മുഖേന നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങൾ പൊതുജനങ്ങൾക്കിടയിൽ അവതരിപ്പിച്ച് അതത് തദ്ദേശ സ്ഥാപന പരിധിയിൽ വരും നാളുകളിൽ നടപ്പാക്കേണ്ട വികസന പ്രവർത്തനങ്ങൾക്കായുള്ള ആശയങ്ങളും നിർദ്ദേശങ്ങളും ജനങ്ങളിൽ നിന്നും സ്വരൂപിക്കുക എന്നത് ലക്ഷ്യമിട്ടാണ് വികസന സദസ്സുകൾ സംഘടിപ്പിക്കുന്നത്. അമ്പലവയൽ ഗ്രാമ പഞ്ചായത്ത് വിവിധ മേഖലകളിൽ നടപ്പാക്കിയ വികസന മുന്നേറ്റങ്ങൾ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അവതരിപ്പിച്ചു.പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി CK ഹഫ്സത്ത് അദ്ധ്യക്ഷത വഹിച്ചു.കെ.ഷമീർ, അനീഷ് B നായർ, PK സത്താർ, ഗ്ലാഡിസ്, ജെസ്സി ജോർജ്, ഷീജബാബു, TB സെനു, അബ്ദുൾ ജലീൽ KI എന്നിവർ സംസാരിച്ചു