എടപ്പെട്ടി സ്കൂൾ വാർഷികകായികമേള നടത്തി

General

കല്പറ്റ : എപ്പെട്ടി ഗവ. എൽ പി സ്കൂൾ വാർഷിക കായികമേള കല്പറ്റ മരവയൽ ജില്ലാ സ്റ്റേഡിയത്തിൽ വച്ച് നടത്തി. പ്രീ-പ്രൈമറി, എൽ പി വിഭാഗങ്ങൾക്ക് 6 ഇനങ്ങളിലായിരുന്നു മൽസരങ്ങൾ. കായിക താരങ്ങളുടെ മാർച്ച് പാസ്റ്റിൽ വൈത്തിരി ബി ആർ സി കോ- ഓർഡിനേറ്റർ പി ഉമേഷ് സല്യൂട്ട് സ്വീകരിച്ചു. തുടർന്ന് ദീപശിഖാ പ്രയാണവും ഡിസ്പ്ലേ അവതരണവും നടന്നു.
പ്രധാനാധ്യാപകൻ പി എസ് ഗിരീഷ്കുമാർ കായികമേള ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻ്റ് ബി ഖദീജ അധ്യക്ഷത വഹിച്ചു. എസ് എം സി ചെയർമാൻ എൻ സന്തോഷ്, എൻ പി ജിനേഷ്കുമാർ, സാബു സി വയനാട്, എം എച്ച് ഹഫീസ് റഹ്മാൻ, അമൃത വിജയൻ, എം റുബീന , വിജി ജിജിത്ത്, അമൃത മോഹൻ, ആർ കീർത്തി, കെ കെ റഷീദ്, കെ പി പ്രദീശൻ, വിനീത സുജിത്ത് എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *