‘സ്വച്ഛതാ ഹി സേവാ’ കാമ്പയിൻ്റെ ഭാഗമായി നെൻമേനി ഗവ. വനിതാ ഐ.ടി.ഐ-യിലെ വിദ്യാർത്ഥിനികൾ ചുള്ളിയോട് ടൗണിലും കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ പരിസരത്തും ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു അനന്തൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം സുജാത ഹരിദാസൻ ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രിൻസിപ്പൽ ജീവൻ ജോൺസ്, പി.ടി.എ പ്രസിഡൻ്റ് സലിം, അധ്യാപകരായ നിഷ.വി, ബെന്നി.എം.ജെ, ഹെൽത്ത് ഇൻസ്പെക്ടർ ജൂബി ജോസഫ് തുടങ്ങിയവർ സംസാരിച്ചു.