ലഹരി, യുദ്ധ വിരുദ്ധ സന്ദേശം പകർന്ന് മുട്ടിൽ ഡബ്ലിയു. ഒ യു പി സ്കൂൾ കായികമേള track 2k25

General

മുട്ടിൽ: മാനുഷിക മൂല്യങ്ങളെയും കുടുംബബന്ധങ്ങളെയും തകർക്കുന്ന ലഹരി ഉപയോഗത്തിനെതിരെയും നിഷ്കളങ്കരായ കുഞ്ഞുങ്ങളെയടക്കം കുരുതി നൽകുന്ന യുദ്ധങ്ങൾക്കുമെതിരെയും സന്ദേശം പകർന്ന് മുട്ടിൽ ഡബ്ലിയു. ഒ യു. പി സ്കൂൾ സംഘടിപ്പിച്ച കായികമേള Track 2k25 ശ്രദ്ധേയമായി.

ലഹരി, യുദ്ധവിരുദ്ധ സന്ദേശവുമായി മുട്ടിൽ ബസ്സ്റ്റാന്റ് പരിസരത്ത് നിന്നും ആരംഭിച്ച ദീപശിഖ പ്രയാണം ജില്ലാ വോളിബോൾ താരം ഹിന മെഹറിൻ, സ്കൂൾ ലീഡർ മുഹമ്മദ് അതീൽ എന്നിവർക്ക് കൈമാറിക്കൊണ്ട് മുട്ടിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീദേവി ബാബു ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ആയിഷ കാര്യങ്ങൽ സന്നിഹിതയായിരുന്നു.

തുടർന്ന് ദേശീയ സംസ്ഥാന ജില്ലാതല കായിക മത്സരങ്ങളിൽ മികവ് തെളിയിച്ച വിദ്യാലയത്തിലെ വിവിധ കായികതാരങ്ങൾ ദീപശിഖ കയ്യിലേന്തി കായികമേളയിൽ മുഖ്യാതിഥിയായി സംബന്ധിച്ച വയനാട് ജില്ല അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ സജിത് ചന്ദ്രന് കൈമാറി.

സ്കൗട്ട്, ഗൈഡ്, ജെ ആർ സി, വിവിധ ഹൗസുകളെ പ്രതിനിധീകരിച്ച് വിദ്യാർഥികൾ അണിനിരന്ന മാർച്ച് പാസ്റ്റും എയറോബിക്സ് ഡാൻസും ഉദ്ഘാടന ചടങ്ങിന് കൂടുതൽ ശോഭ പകർന്നു.

പിടിഎ പ്രസിഡണ്ട് സുബൈർ ഇളകുളം അധ്യക്ഷത വഹിച്ച ചടങ്ങിന്റെ ഉദ്ഘാടനം വയനാട് ജില്ല അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ സജിത് ചന്ദ്രൻ നിർവഹിച്ചു. സ്കൂൾ കമ്മിറ്റി കൺവീനർ എൻ കെ മുസ്തഫ കായിക മേള പതാക ഉയർത്തി. ഷെൻസ ഷാനവാസ് യുദ്ധ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിദ്യാലയത്തിലെ മുഴുവൻ വിദ്യാർത്ഥികൾക്കും മത്സരിക്കാൻ അവസരം നൽകുന്ന രീതിയിലാണ് കായികമേള സംഘടിപ്പിച്ചത്. പി ടി എ അംഗങ്ങളായ നൗഷാദ് കുന്നത്ത്, രവീന്ദ്രൻ, അധ്യാപകരായ അബ്ദുൽ അസീസ് കെ, ഷബീറലി എം, സുഹൈബ് വി എ, പിടിഎ ഭാരവാഹികൾ, അംഗങ്ങൾ രക്ഷിതാക്കൾ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

ഹെഡ്മാസ്റ്റർ സി അഷ്റഫ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കദീജ കെ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *