തകർന്ന തരിപ്പണമായി വാളാട് -എടത്തനാ സ്കൂൾ റോഡ് വർഷങ്ങളായിട്ട് നന്നാക്കാൻ നടപടിയില്ല

General

വാളാട്:അധികൃതരുടെ അവഗണനയ്ക്ക് വർഷങ്ങളായി ദുരിതം അനുഭവിക്കുകയാണ് എടത്തനാ ഉന്നതിയിലെ 150 ഓളം കുടുംബങ്ങളും എടത്തന ഗവർമെൻ്റെ ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളും വർഷങ്ങൾക്കു മുമ്പ് ടാർ ചെയ്ത് റോഡ് പലതവണ പൊട്ടിപ്പൊളിയുമ്പോഴൊക്കെ മുറിവിൽ തുണി വെച്ച് കെട്ടുന്നതുപോലെ ചെയ്യുകയാണ് . പഞ്ചായത്തും അധികൃതരും പുതിയതായിട്ട് ടാർ ചെയ്യണം എന്ന നാട്ടുകാരുടെ ആവശ്യം മുഖവിലക്കെടുക്കുന്നില്ല റോഡിലെ കുഴി അടച്ചാൽ മഴക്കാലം കഴിയുമ്പോഴേക്കും വീണ്ടും പഴയപോലെ ആവുന്ന സ്ഥിതി ഈ റോഡിന് ആശ്രയിച്ച് എടത്തന ഉന്നതിയിലെ 150 ഓളം കുടുംബങ്ങൾ ഇതുവഴിയാണ് യാത്ര ചെയ്യുന്നത് ഇതുകൂടാതെ ഗവർമെന്റ് ട്രൈബൽ ഹയർസെക്കൻഡറി സ്കൂളിലേക്ക് അധ്യാപകരും കുട്ടികളും ഇതു വഴിയാണ് യാത്ര ചെയ്യുന്നത്. സ്കൂൾ സമയങ്ങളിൽ പ്രദർശിനി ട്രാൻസ്പോർട്ട് സർവീസ് നടത്തുന്നുണ്ടെങ്കിലും റോഡിൻറെ മോശം അവസ്ഥ കാരണം വാഹനത്തിന് കേടുപാട് വന്ന് വർക്ക്ഷോപ്പിൽ ആവുന്ന സ്ഥിതി പലതവണ തവിഞ്ഞാൽ പഞ്ചായത്തിനോടും സ്ഥലം എംഎൽഎയും മന്ത്രിയും കൂടിയായ ഓ ആർ കേളുവിനോടും റോഡിൻ്റെദുരവസ്ഥയെക്കുറിച്ച് നിരവധി തവണ പരാതി പറഞ്ഞെങ്കിലും യാതൊരു പരിഹാരവുമില്ല റോഡിൻ്റെ സോജനാവസ്ഥയ്ക്ക് പ്രധാന കാരണം എടത്തനാ റോഡിൽ പ്രവർത്തിക്കുന്ന കരിങ്കൽ കോറിയാണ് മാനന്തവാടി മണ്ഡലത്തിൽ തന്നെ ഏറ്റവും വലിയ കോറിയാണ് ഇവിടെ പ്രവർത്തിക്കുന്നത് ഇവിടേക്ക് ദിവസം വലിയ ഭാരവാഹനങ്ങളാണ് സർവീസ് നടത്തുന്നത് റോഡിന് വീതിയില്ലാത്തതും റോഡിൻറെ ദുരവസ്ഥയും കാരണം ഭാരവാഹനങ്ങൾ വരുമ്പോൾ ദുരിതമനുഭവിക്കുന്നത് ഓട്ട തൊഴിലാളികളും കാൽനടയായി പോകുന്ന നാട്ടുകാരും മഴക്കാലമായാൽ കുണ്ടും കുഴിയും നിറഞ്ഞ് ചെളിക്കുളമാവും റോഡ് വേനൽക്കാലമായാൽ കനത്ത പൊടി ശല്യവും.പ്രദർശിനി ട്രാൻസ്പോർട്ട് സർവീസ് നിർത്തിയാൽ അധ്യാപനം കുട്ടികളും അടക്കം അധികം ഓട്ടോ ചാർജ് നൽകി ഓട്ടോ പിടിച്ച് പോകേണ്ട അവസ്ഥ റോഡിൻറെ ദുരവസ്ഥ കാരണം ഓട്ടോ തൊഴിലാളികളും അങ്ങനെ വരാറില്ല.ഇത്രയും ആളുകൾ ദിവസേന സഞ്ചരിക്കുന്ന ഈറോഡ് എത്രയും പെട്ടെന്ന് നവീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം അല്ലാത്തപക്ഷം പഞ്ചായത്തിനെതിരെയും മന്ത്രി കൂടിയായ സ്ഥലം എംഎൽക്കെതിരെയും ശക്തമായ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് നാട്ടുകാർ

Leave a Reply

Your email address will not be published. Required fields are marked *